ADVERTISEMENT

യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി സര്‍വയലന്‍സ്, ഐ.ടി സൊല്യൂഷന്‍സ് കമ്പനിയായ 'സെക്യുര്‍ കാമി'ന്റെ ആഗോള പദ്ധതി ആരംഭിക്കുന്നത് വൈകും. ഇന്ത്യയടക്കം 150ഓളം ലോകരാജ്യങ്ങളിലെ ഒരു നഗരത്തെയെങ്കിലും വീതം സമ്പൂര്‍ണ സുരക്ഷാ വലയത്തിലാക്കുന്നതിന് 'നമ്മുടെ നഗരങ്ങളെ സുരക്ഷിതമാക്കുക' എന്ന ആഗോള കാമ്പയിന്‍ ഈ വര്‍ഷം ഏപ്രില്‍ 20-നാണ് ആരംഭിക്കാനിരുന്നതെങ്കിലും കോവിഡ്-19 ഉയര്‍ത്തിയ ആഗോള ഭീഷണിയെത്തുടര്‍ന്ന് ഈ വര്‍ഷം സെപ്റ്റംബറിലേക്കു മാറ്റി നിശ്ചയിച്ചുമെന്ന് കമ്പനി അറിയിച്ചു.
2025-ഓടെ ഓരോ രാജ്യത്തെയും  ഒരു നഗരത്തിലെങ്കിലും 10,000 ക്യാമറകള്‍ വീതം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ചിലവായി കണക്കാക്കിയിരിക്കുന്നത് 1.5 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ നഗരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ചെലവായി 200 കോടി രൂപയാണു കണക്കാക്കുന്നത്.ഇന്ത്യയില്‍ 'സെക്യുര്‍ കാം ഇന്ത്യ' എന്ന പേരില്‍ കമ്പനി കൊച്ചിയില്‍ നേരത്തേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കമ്പനിയെ നയിക്കുന്നത് ചെയര്‍മാനും സി.ഇ.ഒയുമായ പ്രവാസി മലയാളി റിജോയ് തോമസാണ്.‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നഗരസുരക്ഷ ഉറപ്പാക്കുകയും ജനങ്ങള്‍ക്കു സമാധാനജീവിതം ഉറപ്പുവരുത്തുകയുമാണു ലക്ഷ്യം. ക്യാമറയോടൊപ്പം ഇന്‍സ്റ്റാലേഷന്‍, രണ്ടു വര്‍ഷം വാറന്റി, ഒരു വര്‍ഷം സൗജന്യ സര്‍വീസ് എന്നിവയും കമ്പനി നല്‍കുന്നുണ്ട്.

English Summery:Global Project of Secure cam in September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com