ലാഭനഷ്ടങ്ങളില്ലാത്ത 21 വർഷങ്ങൾ

HIGHLIGHTS
  • വ്യത്യസ്തമായ ഉൽപന്നവുമായി മത്സരം ഇല്ലാത്ത ബിസിനസിലാണ് ഫെർമ ഹുക്ക് ടെക് എന്ന സ്ഥാപനം.
sampa9
SHARE

വ്യാപരിക്കുന്ന മേഖലയിൽ മൽസരമില്ലാത്ത സംരംഭമാണ് വയനാട് സുൽത്താൻ ബത്തേരിയിലുള്ള ഫെർമ ഹുക്ക് ടെക്. വനിതകളുടെ അടിവസ്ത്രമായ ബ്രേസിയേഴ്സിൽ (Bra) ഉപയോഗിക്കുന്ന ഹുക്കുകൾ നിർമിക്കുന്ന സ്ഥാപനമാണ് ഇത്. ബ്രായിൽ ഘടിപ്പിക്കുന്ന വിവിധതരം ഫാബ്രിക് ഹുക്കുകൾ (ഹുക്ക് ആൻഡ് ഐ) നിർമിക്കുന്ന സ്ഥാപനങ്ങൾ ഇന്ത്യയിൽ തന്നെ വിരലിൽ എണ്ണാവുന്നതേയുള്ളൂവെന്നാണ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ പൗലോസ് തേനുങ്കൽ പറയുന്നത്.

തുടക്കം മൂന്നു കോടി മുടക്കി

സ്വിറ്റ്സർലൻഡിൽനിന്നു മൂന്നു കോടി രൂപയുടെ മെഷിനറി ഇറക്കുമതി ചെയ്ത് സ്ഥാപനം തുടങ്ങുന്നത് 1997 ൽ. അടുത്ത ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ബ്രേസിയർ കമ്പനിയായിരുന്നു ഇത്തരമൊരു സംരംഭത്തിനു പിന്നിലെ പ്രചോദനം. അവരോടൊപ്പം മറ്റു കമ്പനികൾക്കും ഹുക്കുകൾ നിർമിച്ചു നൽകാമെന്നായിരുന്നു പ്രതീക്ഷിച്ചത്. അക്കാലത്ത് ഇത്തരം ഹുക്കുകളുടെ ലഭ്യത നാട്ടിൽ തീരെ കുറവായിരുന്നു. അതുകൊണ്ട് ഒരു കുത്തക ബിസിനസ് തന്നെ ആയിരുന്നുവെന്നു വേണം പറയാൻ. ബന്ധുവിന്റെ സ്ഥാപനത്തിനു മികച്ച തോതിൽ സപ്ലൈ ഉണ്ടായി. തുരുമ്പിക്കാത്ത ഏറ്റവും നല്ല എസ്എസ് മെറ്റീരിയൽ ഉപയോഗിച്ചു ചെയ്തു വന്നതിനാൽ എക്കാലത്തും മികച്ച സൽപേരുണ്ട് സ്ഥാപനത്തിന്. സ്ഥിരം കസ്റ്റമേഴ്സും. 12  തൊഴിലാളികളും ഉണ്ടായിരുന്നു.

മെറ്റീരിയലുകൾ പുറത്തുനിന്ന്

തിരുപ്പൂർ, ഈറോഡ്, സൂറത്ത് എന്നിവിടങ്ങളിൽ അസംസ്കൃതവസ്തുക്കൾ സുലഭമായി ലഭിക്കുന്നുണ്ട്. എസ്എസ് വയർ, ബ്രാസ് വയർ, നൈലോൺ കോട്ടഡ് ജി‌ഐ വയർ, കോട്ടൺ ഫാബ്രിക്സ്, ഇന്റർലൈനിങ് ത്രെഡ്, ബ്രഷ്ഡ് ഫാബ്രിക്സ്, ട്രൈക്കോട്ട് തുടങ്ങിയ അസംസ്കൃത വസ്തുക്കളാണ് വാങ്ങുന്നത്. ഇവയെല്ലാം സുലഭമായി ലഭിക്കുന്നുമുണ്ട്.

വിൽപന േകരളത്തിനു പുറത്തും

ഇപ്പോൾ േകരളത്തിന് അകത്തും പുറത്തും വിൽപനയുണ്ട്. ബ്രേസിയർ നിർമാതാക്കളാണ് ഉപഭോക്താക്കൾ. തിരുപ്പൂർ, െചന്നൈ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കും വിതരണമുണ്ട്. രണ്ടു മാസം വരെയുള്ള ക്രെഡിറ്റ് വിൽപന വേണ്ടിവരാം. എന്നാൽ ചെറുകിട നിർമാതാക്കളിൽ പലരും രൊക്കം പണം തന്നാണു വാങ്ങുന്നത്.
ഇന്ത്യയിലെ കമ്പനികൾ തമ്മിൽ മത്സരം ഇല്ല. എന്നാൽ ൈചനീസ് ഉൽപ്പന്നങ്ങളുമായുണ്ട്. വളരെ കുറഞ്ഞ വിലയ്ക്ക് കുറഞ്ഞ ഗുണനിലവാരത്തിലാണ് ൈചനയിൽനിന്നു ഇത്തരം ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത്.
പലപ്പോഴും കൃത്യമായ ഡ്യൂട്ടി അടച്ചല്ല ഇത്തരം ഉൽപന്നങ്ങൾ നാട്ടിലേക്ക് ഇറക്കുമതി ചെയ്യുന്നത് എന്നാണ് ആരോപണം.
‘‘രണ്ടു രൂപ ഡ്യൂട്ടി കൊടുത്ത് ഇറക്കുമതി ചെയ്യുന്ന ഉൽപന്നം എങ്ങനെയാണ് ഒന്നര രൂപയ്ക്ക് നാട്ടിൽ വിൽക്കാൻ കഴിയുന്നത്?’’ തികച്ചും ന്യായമാണ് പൗലോസിന്റെ ഈ ചോദ്യം.

പ്രതിമാസം 7 ലക്ഷം രൂപയുടെ ബിസിനസ്

ഇദ്ദേഹത്തെ കൂടാതെ ഏലിയാസ്, കുര്യാക്കോസ്, വർഗീസ് പീറ്റർ എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടർമാർ. എല്ലാവരും ബന്ധുക്കളാണ്. ഇതൊരു കുടുംബസംരംഭം പോലെയാണു നടത്തിവരുന്നത്. നിലവിൽ 10 ജോലിക്കാർ ഉണ്ട്. പ്രതിമാസം ഏഴു ലക്ഷം രൂപയുടെ കച്ചവടവും നടക്കുന്നു.പരിമുതികൾ ഇവയാണ്:
∙  വിപണി വിപുലീകരിക്കാനുള്ള അവസരം ലഭിക്കാത്തത്.
∙  ചൈനയിൽനിന്നുള്ള അനാരോഗ്യകരമായ മത്സരം.
∙ 10 ശതമാനത്തിൽ താഴെ മാത്രം അറ്റാദായം കിട്ടുന്ന ബിസിനസ്.
∙  വൈവിധ്യവൽക്കരണത്തിന് സാധ്യത ഇല്ലാത്തത്.
∙  നിക്ഷേപത്തിനനുസരിച്ചുള്ള ടേണോവർ ലഭിക്കാത്തത്.
∙  സ്ഥിരം കസ്റ്റമേഴ്സിനെ മാത്രം ആശ്രയിച്ചുള്ള വ്യാപാരം.

English Summery: A Business with No Profit No Loss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA