കുറഞ്ഞ ചെലവിൽ തുടങ്ങാം ഈ മൂന്ന് സംരംഭങ്ങൾ

HIGHLIGHTS
  • അധികം ചെലവില്ലാതെ അനായാസം തുടങ്ങാം
happy–family 3
SHARE

ലോക്ഡൗൺ കഴിഞ്ഞതോടെ വരുമാനം തന്നെ ഇല്ലാതാകുകയോ അധിക വരുമാനം ആവശ്യമായി വരുകയോ ചെയ്ത നിരവധി പേരുണ്ട് നമുക്കു ചുറ്റും. അവർക്ക് തുടങ്ങാവുന്ന ചില ബിസിനസ് ആശയങ്ങൾ ഇവിടെ അറിയാം. ഇവയുടെ അസംസ്കൃത വസ്തുക്കൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

മാങ്ങാണ്ടി പൗഡർ

ഏറെ ഉപയോഗപ്പെടുത്താത്ത ഒന്നാണ് മാങ്ങാണ്ടി പൗഡർ. ധാരാളം ഔഷധമൂല്യമുള്ള ഉൽപന്നമാണ് ഇത്. മാങ്ങയുടെ കാമ്പ് ഉപയോഗിച്ചു കഴിഞ്ഞാൽ അണ്ടി പാഴാക്കി കളയുകയാണു ചെയ്യുന്നത്. ഒരു ഡ്രയറിന്റെ സഹായത്തോടെ ഇത് ഉണക്കാം. വേനൽക്കാലത്ത് ഡ്രയർ ഇല്ലാതെയും ചെയ്യാം. സാധാരണ പൾവറൈസറിലോ മിക്സിയിലോ ഇത് പൊടിച്ചെടുക്കാം. ചൂടാറിക്കഴിയുമ്പോൾ പായ്ക്ക് ചെയ്തു വിൽക്കാം.
ആയുർവേദ മെഡിക്കൽ ഷോപ്പുകളിലും ഫുഡ് സപ്ലിമെന്റായി സൂപ്പർ മാർക്കറ്റുകൾ, േബക്കറി ഷോപ്പുകൾ എന്നിവിടങ്ങളിലും വിൽക്കാം.മാങ്ങാണ്ടി സുലഭമായി ലഭിക്കുന്ന എവിടെയും ലാഭകരമായി ഇതു നടത്താം. വീടുകൾ േകന്ദ്രീകരിച്ചും നിർമിക്കാം. ഡ്രയർ, മിക്സി, ഗ്രൈൻഡർ എന്നിവ ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ നിക്ഷേപം മതിയാകും. കൂടുതൽ ഉണ്ടെങ്കിൽ‌ പുറത്ത് ഫ്ലോർമില്ലിൽ പൊടിച്ചും വിൽക്കാം. 50 ശതമാനത്തിനു മുകളിൽ ലാഭം നേടാം.

ചക്കക്കുരു പൗഡർ

ലോക്ഡൗണിൽ സമൂഹ്യ മാധ്യമങ്ങളിൽ ചക്കക്കുരുവായിരുന്നു താരം . ചക്ക ക്കുരു ഷേയ്ക്ക്, ചക്കക്കുരു ഐസ്ക്രീം എന്നു വേണ്ട, സർവതും ചക്കക്കുരു പയമായിരുന്നു അന്നജം, ഭക്ഷ്യനാര്, വൈറ്റമിൻ, ധാതുക്കൾ എന്നിവ ധാരാളമായുള്ള ഒന്നാണ് ചക്കക്കുരു. ചക്ക പച്ചയായും പഴുത്തതായും ഉപയോഗിക്കുമ്പോൾ ചക്കക്കുരു നാം പാഴാക്കുകയാണ്. മറ്റ് ഏതൊരു ധാന്യപ്പൊടികളെയുംപോലെ ചക്കക്കുരു പൊടിയും വിവിധ ഭക്ഷ്യഉൽപന്നങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാം. ചക്കക്കുരു ആവിയിൽ വച്ചശേഷം പുറംതൊലി ചുരണ്ടിക്കളഞ്ഞ് കഷണങ്ങളാക്കുക. നന്നായി ഉണക്കിയശേഷം മില്ലിൽ പൊടിച്ചെടുക്കണം. ഇത് ആവശ്യമെങ്കിൽ അരിപ്പൊടി, ഗോതമ്പുപൊടി എന്നിവയുമായി കലർത്തി മികച്ച സമീകൃത ഭക്ഷണം തയാറാക്കാവുന്നതാണ്.

പയർവർഗങ്ങളുടെ പൊടിയും സുഗന്ധവ്യഞ്ജനങ്ങളും മിക്സ് ചെയ്തും ഉപയോഗിക്കാം. സൂപ്പർ മാർക്കറ്റ്, ബേക്കറി, മറ്റ് ഷോപ്പുകൾ എന്നിവിടങ്ങളിൽ നന്നായി വിറ്റുപോകും. ബജികൾ ഉണ്ടാക്കാനും ഈ പൗഡർ ഉപയോഗിക്കുന്നുണ്ട്. ഡ്രയർ സ്ഥാപിക്കാൻ ഒരു ലക്ഷം രൂപയോളം മതിയാകും. 50,000 രൂപ മറ്റു ചെലവുകൾക്കും കണക്കാക്കാം. തുടക്കത്തിൽ പുറത്തു മില്ലിൽ പൊടിപ്പിച്ചെടുക്കാം. കിലോഗ്രാമിന് 100 രൂപവരെയാണു ചക്കക്കുരു പൗഡറിന്റെ വില. 50 ശതമാനത്തിനു മുകളിൽ അറ്റാദായം പ്രതീക്ഷിക്കാം.

ഉപയോഗിച്ച എണ്ണ കൊണ്ടുള്ള ഉൽപന്നങ്ങൾ

ഉപയോഗിച്ച ഭക്ഷ്യ എണ്ണകൾ ഇന്ന് വ്യാപകമായി ലഭ്യമാണ്. ഇത് പുനരുപയോഗിക്കാവുന്ന ഉൽപന്നമാക്കി മാറ്റിയാൽ മികച്ച ലാഭം നേടാനാകും. ആദ്യം ഈ എണ്ണ നന്നായി ഫിൽറ്റർ ചെയ്യുകയാണു വേണ്ടത്. ആവശ്യമായ രണ്ടു സ്റ്റേജ് ഫിൽറ്ററിന് ഏകദേശം ഒന്നര ലക്ഷം രൂപയോളം വരും. ഇതു വാങ്ങി സ്ഥാപിച്ചാൽ വീട്ടിലോ വീടിനോടു േചർന്നോ ബിസിനസ് തുടങ്ങാം. ഉപയോഗിച്ചു കഴിഞ്ഞ വിവിധ തരം എണ്ണകൾ കടകളിൽനിന്നു ശേഖരിക്കാൻ സ്ഥിരം സംവിധാനം ഉണ്ടാക്കണം.
ഭക്ഷ്യ ഉൽപന്നമായി ഇവ വീണ്ടും ഉപയോഗിക്കാനാകില്ല. മറിച്ച് വിളക്കെണ്ണ, സോപ്പ് ഓയിൽ, ലൂബ്രിക്കന്റ് ഓയിൽ എന്നീ നിലകളിൽ നന്നായി വിൽക്കാം. വിളക്കെണ്ണകൾ വിൽക്കുന്ന പ്രാദേശിക ഷോപ്പുകൾ കേരളത്തിൽ ധാരാളമുണ്ട്. അതുവഴി വിൽക്കാം. സോപ്പ് ഓയിലുകൾക്കും മറ്റ് ഉപയോഗങ്ങൾക്കും ധാരാളം സ്ഥാപനങ്ങൾ ഇന്നുണ്ട്. അവരെ കണ്ടെത്തി ബിസിനസ് ചെയ്യാൻ ശ്രമിക്കണം. ലിറ്ററിന് 50 രൂപ മുതൽ വിലയുണ്ട്. 70 ശതമാനം വരെ അറ്റാദായവും പ്രതീക്ഷിക്കാം.

English Summery:Three Business Ideas with Low Cost

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA