മൈക്രോ ഫിനാന്‍സ് മേഖലയില്‍ സജീവമാകാനൊരുങ്ങി ബാങ്കുകള്‍

HIGHLIGHTS
  • മൈക്രോ ഫിനാന്‍സ് മേഖലയില്‍ ബാങ്കുകള്‍ക്കു വിപണി വിഹിതം കുറവാണിപ്പോൾ
money in hand
SHARE

ലോക്ഡൗണിനു ശേഷം മൈക്രോ ഫിനാന്‍സ് രംഗത്ത് സജീവമാകാന്‍ ബാങ്കുകള്‍ ഒരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഈ മേഖലയില്‍ ഉയര്‍ന്നു വരുന്ന അവസരം പ്രയോജനപ്പെടുത്താനാണ് ബാങ്കുകളുടെ ശ്രമം. മൈക്രോ ഫിനാന്‍സ് മേഖലയില്‍ ബാങ്കുകള്‍ക്കും മറ്റ് വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ക്കും വിപണി വിഹിതം കുറവാണെന്നതും ബാങ്കുകളുടെ ഈ നീക്കത്തിനു പിന്നിലുണ്ട്.

വിപുലമായ തയാറെടുപ്പ്

രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കായ എസ്ബിഐ ചെറിയ പട്ടണങ്ങളിലും ഗ്രാമീണ മേഖലയിലും സേവനങ്ങള്‍ വിപുലമാക്കാനായി ആരംഭിച്ച പ്രത്യേക വിഭാഗത്തിലൂടെ മൈക്രോ ഫിനാന്‍സ് രംഗത്തും നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. പ്രത്യേക ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറെ വരെ നിയോഗിച്ചുള്ള ഈ വിഭാഗത്തിന് ജില്ലാ തല വിപണന കേന്ദ്രങ്ങളും ഉണ്ടാകുമെന്നാണ് അറിയുന്നത്. എസ്ബിഐയുടെ കസ്റ്റമര്‍ സര്‍വീസ് പോയിന്റുകളും മൈക്രോ ഫിനാന്‍സ് സേവനങ്ങള്‍ വിപുലമാക്കുന്നതിന് പ്രയോജനപ്പെടുത്തും.

ബാങ്കിനും ഉപഭോക്താവിനും നേട്ടം

മറ്റു പല ബാങ്കുകളും മൈക്രോ ഫിനാന്‍സ് രംഗത്ത് പ്രത്യക്ഷമായും പരോക്ഷമായും സജീവമാകാനുള്ള പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ തിരിച്ചടവു പ്രശ്‌നം നേരിടുന്നുണ്ടെങ്കിലും മൈക്രോ ഫിനാന്‍സ് രംഗത്തെ സവിശേഷതകള്‍ ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുത്താനാവും. വട്ടപ്പലിശക്കാരില്‍ നിന്ന് നിലവില്‍ പ്രതിമാസം പത്തു ശതമാനവും അതിലേറെയും നിരക്കില്‍ വായ്പയെടുക്കുന്ന  സൂക്ഷ്മ, ചെറുകിട വ്യാപാരികളെ മാത്രം ആകര്‍ഷിച്ചാല്‍ തന്നെ ഈ രംഗത്ത് സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ നേട്ടമുണ്ടാക്കാനാവും.

English Summery: Banks will become more Active in Micro Finance Sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA