ADVERTISEMENT

സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കും മൊബൈല്‍ ആപ്പിലൂടെ ഡിജിറ്റലായി കറണ്ട് അക്കൗണ്ടുകള്‍ ആരംഭിക്കാവുന്ന സൗകര്യം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അവതരിപ്പിച്ചു. ഇന്ത്യയിലാദ്യമാണിത്.
ബാങ്കിന്റെ അത്യാധുനിക 'ഇന്‍ഡസ് കോര്‍പറേറ്റ്' മൊബൈല്‍ ആപ്പിന്റെ പിന്തുണയോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഉപഭോക്താക്കളുടെയും ബിസിനസിന്റെയും വിവരങ്ങള്‍ പരിശോധിക്കുന്നു. കെവൈസി രേഖകളുടെ സുരക്ഷിതമായ പരിശോധനയും സാധ്യമാക്കുന്നു. ഇതോടെ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ തടസമില്ലാതെ അക്കൗണ്ട് തുറന്ന് ഇടപാടുകള്‍ ആരംഭിക്കാം.ഇത്  ജിഎസ്ടി, കോര്‍പറേറ്റ് മന്ത്രാലയം, നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ്, ഇറക്കുമതി-കയറ്റുമതി കോഡ്, ആധാര്‍ തുടങ്ങിയ സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകള്‍ ഇതിനായി ഉപയോഗിക്കാം. പ്രൊപ്രൈറ്റര്‍ഷിപ്പ്, പാര്‍ട്‌നര്‍ഷിപ്പ്, പ്രൈവറ്റ്/പബ്‌ളിക്ക് ലിമിറ്റഡ് കമ്പനികള്‍ തുടങ്ങിയ ഏതു തരം ബിസിനസുകള്‍ക്കും ഈ സൗകര്യത്തിലൂടെ കറണ്ട് അക്കൗണ്ട് തുറക്കാം.

English Summery:Current Account Can be Open Through Mobile App

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com