പലിശ 7.65 % ഈട് ഇല്ലാതെ നേടാം അധിക വായ്പ

HIGHLIGHTS
  • ചെറുകിട സംരംഭകർക്ക് പ്രവർത്തന മൂലധനത്തിനു പണം ഉറപ്പാക്കാം
woman-entre3
SHARE

ഒരു സംരംഭത്തിനോ കച്ചവടസ്ഥാപനത്തിനോ വേണ്ടി നിലവിൽ വായ്പ എടുത്തിട്ടുള്ള വ്യക്തിയാണോ നിങ്ങൾ? എങ്കിൽ അധികമായി  ഈടൊന്നും  നൽകാതെ  തന്നെ നിങ്ങൾക്ക് കൂടുതൽ തുക അതേ ബാങ്കിൽ നിന്നും  വായ്പയായി അനുവദിക്കും. അതും കുറഞ്ഞ പലിശ നിരക്കിൽ.  നിലവിലുള്ള വായ്പയുടെ 20% വരെ ഇത്തരത്തിൽ ലഭ്യമാണ്. അതായത് പത്തു ലക്ഷം രൂപ പ്രവർത്തന മൂലധന വായ്പയുള്ള ആളാണെങ്കിൽ രണ്ടു ലക്ഷം രൂപ വരെ  ബാങ്ക് നിങ്ങൾക്ക് അനുവദിക്കും. അതിനായി നിങ്ങൾ  അധിക ഈടൊന്നും നൽകേണ്ട ആവശ്യമില്ല.
മാത്രമല്ല അധികമായി നൽകുന്ന ഈ വായ്പാ തുകയ്ക്ക്  പൂർണമായും  സർക്കാർ ഗ്യാരന്റി നൽകും. ബാങ്കിനെ സംബന്ധിച്ച് യാതൊരു റിസ്ക്കും ഇല്ലെന്നതിനാൽ  ഈ തുക ലഭ്യമാക്കാൻ തടസങ്ങളും ഉണ്ടാകില്ല. തുക നാലു വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. അതിൽ ആദ്യ വർഷം മുതലിനു മോറട്ടോറിയവും ലഭിക്കും.  

ആർഎൽഎൽആർ +1

റിപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ്  അഥവാ ആർഎൽഎൽആറിനേക്കാൾ ഒരു ശതമാനം  അധിക പലിശയേ ഇത്തരം വായ്പയ്ക്ക് ഈടാക്കാവൂ എന്നാണ്  റിസർവ് ബാങ്ക് നിർദേശം. ആർഎൽഎൽആർ  6.65%  ആയ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് ഇത്തരത്തിൽ ആധിക തുക വായ്പ എടുുത്താൽ നിങ്ങൾ നൽകേണ്ട പലിശ 7.65%  മാത്രം.  പക്ഷേ ഏറ്റവും കുറഞ്ഞ നിരക്കുള്ള ബാങ്കിൽ നിന്നും  ഈ വായ്പ എടുക്കാനാകില്ല. നിലവിൽ നിങ്ങൾക്ക് വായ്പയുള്ള ബാങ്കിൽ നിന്നു മാത്രമേ ഇത്തരത്തിൽ അധിത തുക അനുവദിക്കൂ.

English Summery-Can Get More Loan Without Any Guarantee

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA