ADVERTISEMENT


ഒരു പേഴ്സണൽ വായ്പയെങ്കിലുമെടുത്ത് കാര്യങ്ങൾ ഓടിക്കാമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ തൽക്കാലത്തേക്ക് അതും നടക്കുമെന്ന് തോന്നുന്നില്ല. വായ്പ വിതരണം സജീവമാക്കാന്‍ നിരന്തരം ആര്‍ ബി ഐ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബാങ്കുകള്‍ 'സേഫ് സോണ്‍' നോക്കിയേ വായ്പ കൊടുക്കു എന്ന നിലപാടിലാണ്. കൊറോണയും ലോക്ഡൗണും സൃഷ്ടിച്ച് പ്രതിസന്ധിയില്‍ പണത്തിന് ആവശ്യക്കാര്‍ കൂടിയിട്ടുണ്ടെന്നുള്ളത് നേരാണ്. എന്നാല്‍ ആവശ്യം പോലെ വാരികോരി വായ്പ നല്‍കിയാല്‍ അത് പിന്നീട് വലിയ വെല്ലുവിളിയാകും എന്നാണ് ധനകാര്യ സ്ഥാപനങ്ങളുടെ പക്ഷം.

എളുപ്പമാകില്ല വായ്പ

പല വായ്പകളിലും പ്രത്യേകിച്ച് വ്യക്തിഗത-റീട്ടെയ്ല്‍ ലോണുകളില്‍ തിരിച്ചടവ് ചരിത്രവും ശേഷിയും നോക്കുന്നത് കൂടുതല്‍ ശക്തമാക്കുകയാണ് ബാങ്കുകള്‍. താരതമ്യേന റിസ്‌ക് കൂടുതലുള്ള ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്കും മറ്റും വായ്പ പരിധി കുറയ്ക്കലടക്കമുള്ള നിയന്ത്രണങ്ങള്‍ ലോക്ഡൗണ്‍ കാലത്തേ ബാങ്കുകള്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു.

കസ്റ്റമര്‍ സെലക്ഷന്‍

ഇപ്പോള്‍ റിസ്‌ക് കൂടുതലുള്ള മറ്റൊരു വിഭാഗമായ വ്യക്തഗത വായ്പയ്ക്കുള്ള ചട്ടങ്ങള്‍ കര്‍ക്കശമാക്കുകയാണ് ബാങ്കുകള്‍. ഇതിന് യോഗ്യരായ കസ്റ്റമറെ തിരഞ്ഞെടുക്കുന്നതിലും പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നുണ്ട്. കസ്റ്റമറുടെ വായ്പ തിരിച്ചടവ് ചരിത്രം, ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഗുഡ് വില്‍, സാമ്പത്തിക ഭദ്രത ഇവയെല്ലാം പരിഗണിച്ചാവും ഇനി ഇത്തരം വായ്പകള്‍ അനുവദിക്കുക. റിട്ടെയ്ല്‍ മേഖലകളില്‍ ബാങ്കുകള്‍ അനുവദിക്കുന്ന വിവിധ തരം വായ്പകള്‍ക്ക് ഇത് ബാധകമാക്കാന്‍ സാധ്യതയുണ്ടെന്നാണ് ട്രാന്‍സ് യൂണിയന്‍ സിബില്‍ പോലുള്ള ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ പറയുന്നത്.

2008 നല്‍കുന്ന പാഠം

2008-09 ലെ സാമ്പത്തിക പ്രതിസന്ധി കാലത്തും ഇതുപോലെ ബാങ്കുകള്‍ റിസ്‌ക് അധിഷ്ഠിത വായ്പകളില്‍ കുറവ് വരുത്തിയിരുന്നു. ബാങ്കുകളുടെ കുടിശിക പട്ടികയില്‍ എപ്പോഴും മുഴച്ച് നില്‍ക്കുക വ്യക്തിഗത വായ്പകളായിരിക്കും. പിന്നീട് ക്രെഡിറ്റ് കാര്‍ഡ് ലോണുകളും. അതേസമയം ഭവന-വാഹന വായ്പകളില്‍ മുടക്കം വരുത്തുന്നത് സര്‍വസാധാരണമല്ല. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ വായ്പ എടുത്തവരുടെ തിരിച്ചടവിലെ ആദ്യ പരിഗണന പണയപ്പെടുത്തി എടുത്തിട്ടുള്ള വായ്പയാണ്. അവസാന പരിഗണനയേ വ്യക്തിഗത,ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് നല്‍കാറുള്ളു എന്നതാണ് 2008 ലെ സാമ്പത്തിക മാന്ദ്യം നല്‍കുന്ന പാഠം. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രതിസന്ധിയും അനിശ്ചിതത്വവും മൂര്‍ച്ഛിക്കുമ്പോള്‍ ബാങ്കുകള്‍ ഈ രീതി തന്നെ പിന്തുടരും.

English Summery:Getting Personal Loan may Become Difficult

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com