ADVERTISEMENT

രാജ്യത്തെ 1.5 ലക്ഷം വരുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യാവസായങ്ങള്‍ക്കായി കോവിഡ് കാലത്ത് 15000 കോടി രൂപ ഈടില്ലാ വായ്പ അനുവദിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കേന്ദ്രസര്‍ക്കാരിന്റെ പാക്കേജിന്റെ ഭാഗമായിട്ടാണ് വായ്പ അനുവദിച്ചത്. അനുവദിക്കപ്പെട്ടതില്‍ 8700 കോടി രൂപ ഇതിനകം സ്ഥാപനങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി തിരിച്ചറിഞ്ഞ് പ്രവര്‍ത്തന മൂലധന ആവശ്യത്തിനനുസരിച്ചാണ് വായ്പ അനുവദിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി എം എസ് എം ഇ കള്‍ക്ക് ഈടില്ലാതെ വായ്പ അനുവദിക്കാന്‍ മൂന്ന് ലക്ഷം കോടി രൂപ മാറ്റി വച്ചിരുന്നു. നിലവിലുള്ളതിന്റെ പത്ത് ശതമാനം വരെയാണ് ഇങ്ങനെ വായ്പയായി അനുവദിക്കാന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആകെ ആറ് കോടിയില്‍ പരം വരുന്ന ചെറുകിട വ്യവസായ മേഖല വലിയ തോതില്‍ തകര്‍ച്ച നേരിട്ടിരുന്നു. ലോക്ഡൗണിലായതോടെ പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവത്തില്‍ ലക്ഷക്കണക്കിന് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയിരുന്നു. ഇവിടങ്ങളില്‍ പണിയെടുത്തിരുന്ന ദശലക്ഷങ്ങള്‍ക്ക് ജോലിയും കൂലിയുമില്ലാതായതോടെയാണ് സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചത്.

English Summery:Sbi Loan for MSME

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com