ADVERTISEMENT
ലോക്ഡൗണിന് ശേഷം രാജ്യത്തെ വിവിധ മേഖലകള്‍ സജീവമാതോടെ മൈക്രോഫിനാന്‍സ് വായ്പകളുടെ തിരിച്ചടവില്‍ വന്‍ ഉയര്‍ച്ച. അതേസമയം എം എസ് എം ഇ മേഖലയിലും റീട്ടെയ്ല്‍ രംഗത്തും വായ്പ തിരിച്ചടവില്‍ സമിശ്ര പ്രതികരണമാണ് കാണുന്നത്. ഏപ്രില്‍ മാസത്തില്‍ 10-15 ശതമാനം മാത്രമായിരുന്നു സൂക്ഷ്മ വായ്പകളുടെ തിരച്ചടവ് എങ്കില്‍ മേയ് അവസാനത്തോടെ ഇത് 25-40 ശതമാനമായി വര്‍ധിച്ചു.

ആര്‍ ബി ഐ വായ്പ തിരിച്ചടവില്‍ നല്‍കിയ മോറട്ടോറിയം പലരും ഉപയോഗിച്ചെങ്കിലും വായ്പ എടുത്തവര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ സാമ്പത്തിക ഇടപാടുകള്‍ നിര്‍വഹിക്കുന്നുവെന്നാണ് ബാങ്കുകളുടെ വിലയിരുത്തല്‍. ജൂണില്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്നാണ് ഈ രംഗത്തുള്ളവര്‍ കരുതുന്നത്.
അതേസമയം ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ മാസ തിരിച്ചടവ് ഉയര്‍ന്ന തോതിലാണ് രേഖപ്പെടുത്തപ്പെട്ടിരുന്നതെങ്കിലും മേയില്‍ നേരിയ ഇടിവുണ്ടായി. 60-80 ശതമാനമായിരുന്നു എം എസ് എം ഇ തിരിച്ചടവ്. മേയില്‍ ഇത് കുറഞ്ഞത് ആര്‍ ബി ഐ മോറട്ടോറിയം നീട്ടിയതിനെ തുടര്‍ന്നാകാമെന്നാണ് വിലയിരുത്തല്‍. രണ്ടാം ഘട്ട മോറട്ടോറിയം സാധ്യത 5 ശതമാനം പേരെങ്കിലും കൂടുതല്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഹൗസിംഗ് ലോണ്‍ അടക്കമുള്ള റീട്ടെയില്‍ മേഖലയില്‍ 75 ശതമാനവും എം എസ് എം ഇ രംഗത്ത് 65 ശതമാനവും തിരിച്ചടവില്‍ കൃത്യത പാലിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com