ADVERTISEMENT

അറബി പൊന്നിന്റെ തിളക്കവും അത്തറിന്റെ ഗന്ധവും മങ്ങാതെ എത്രയോ അവധിക്കാല വരവുകൾ കഴിഞ്ഞു പോയിരിക്കാം. ഇത്തവണത്തെ വരവ് മുഖം മറച്ചും മൂക്കു പൊത്തിയും ആയിരിക്കും എന്നു ആരും മുൻകൂട്ടി കണ്ടിട്ടുണ്ടാവില്ല. ചിലർക്ക് പാത്തും പതുങ്ങിയും വീട്ടിനുള്ളിൽ കടക്കേണ്ടി വന്നു. മറ്റു ചിലർക്ക് സ്വന്തം വീട്ടിലെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടു.

നാട്ടിൽ എങ്ങനെ പിടിച്ചു നിൽക്കാം എന്ന ചോദ്യത്തിനു ഉത്തരം സ്വയം കണ്ടെത്തണം. ഒരു പോംവഴി തേടുവാൻ നിങ്ങളോടൊപ്പം നിൽക്കുവാൻ സർക്കാരും മറ്റു സ്ഥാപനങ്ങളും തയ്യാറാണ്. അതിന്റെ ഭാഗമായി മനോരമ സമ്പാദ്യവും സെൻചൂറിയൻ ഫിൻടെകും ചേർന്ന് പ്രവാസി സംരംഭകർക്ക് ഒരുക്കുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ രജിസ്ടർ ചെയ്യുക. ജൂലൈ 11 ശനിയാഴ്ച രാവിലെ 10.30(ഇന്ത്യൻ സമയം) നാണ് വെബിനാർ.

ഭൂരിപക്ഷം വ്യക്തികളും മുതൽമുടക്ക് ഏറ്റവും കുറഞ്ഞ സംരംഭ ആശയങ്ങളെ തേടിപ്പോകും. ആത്മവിശ്വാസം കുറയുന്ന ഏതു അവസരത്തിലും ആ സംരംഭത്തെ ഉപേക്ഷിച്ചു പോകുവാനും മടി കാണിക്കാത്തവരായിരിക്കും ഇത്തരക്കാർ. പ്രതിസന്ധികളെ ധൈര്യപൂർവ്വം അഭിമുഖീകരിച്ച്, ബുദ്ധിപൂർവ്വം തരണം ചെയ്തു വിജയം കൈവരിക്കുന്നവരാണ് ഈ യാത്രയെ പൂർണമാക്കുന്നത്. അതോടൊപ്പം മറ്റുള്ളവർക്ക് പ്രചോദനവും നൽകുന്നത്.

ഒരു സംരംഭത്തിനുള്ള ആശയം ഉരുത്തിരിയുന്നത് പല ശ്രോതസ്സുകളിൽ നിന്നും ആയിരിക്കും. സ്വന്തം പ്രേരണ ഒരു മഹത്തായ ഘടകം ആണ്. ഈ പ്രേരണ സ്വന്തമായ കരവിരുതിൽ നിന്നോ, വൈദഗ്ദ്ധ്യത്തിൽ നിന്നോ ഉത്ഭവിക്കുന്നതാകാം. നന്മ ചെയ്യുവാനോ, ആനന്ദം കണ്ടെത്തുവാനോ മറ്റുമുള്ള ഒരു അഭിനിവേശം പ്രേരണയ്ക്ക് നിമിത്തം ആകാം. കരവിരുതിൽ നിന്നും ഉയരുന്ന പ്രേരണ ഒരു വിപണിയിലേക്കും നയിക്കുന്നു. ഇവയുടെ വിജയകരമായ ഒരു സംയോജനമാണ് ഒരു സംരംഭത്തെ ലാഭകരമാക്കുന്നത്.

കേരളം മുഴുവനും വെള്ളത്തിൽ മുങ്ങിയപ്പോൾ ചേന്ദമംഗലത്തു നെയ്ത പുടവകൾ എല്ലാം ഉപയോഗ ശൂന്യമായി കളയുവാനുള്ള തീരുമാനം മറ്റു നിർവാഹമില്ലാതെ എടുക്കേണ്ടി വന്നു. ഡിസൈനിങ്ങിൽ വൈദഗ്ദ്ധ്യം തെളിയിച്ച ഒരു സ്ത്രീക്ക് ഇവയെ നന്നായി കഴുകി, ചെളി കളഞ്ഞ്, ചേക്കുട്ടി എന്ന പാവക്കുട്ടികൾ (ഉല്പന്നം) ഉണ്ടാക്കുവാൻ സാധിച്ചു. അവയെ അലങ്കാര വസ്തുവായി കാണുവാനുള്ള അവരുടെ അഭിനിവേശം ചേക്കുട്ടികൾക്കുള്ള വിപണി സൃഷ്ടിക്കുവാനും സാധിച്ചു. ഇവ രണ്ടും ഒത്തു ചേർന്നപ്പോൾ നഷ്ടം മുന്നിൽ കണ്ട നെയ്ത്തുകാർക്കു മൂല്യ അഭിവൃദ്ധി സാധ്യമായി.

വിഭവശേഷികൾക്ക് ക്ഷാമം അനുഭവപ്പെടുമ്പോൾ ബുദ്ധിയാണ് ആശയങ്ങളെ വളർത്തേണ്ടത്, പ്രതിസന്ധികളെ തരണം ചെയ്യുവാൻ സഹായകം ആകേണ്ടത്. കണ്ണും കാതും തുറന്ന് ആശയം കണ്ടെത്തുവാനുള്ള പ്രേരണയെ അന്വേഷിക്കണം.

സൂക്ഷ്മ, ചെറുകിട, ഇടത്തര ഉദ്യമങ്ങളുടെ ഉദാരമായ പുനർനിർവചനത്തിൽ തുടങ്ങി വിവിധ ആനുകൂല്യങ്ങളുമായി നിങ്ങളുടെ ഉദ്യമങ്ങളെ വിജയകരമാക്കുവാൻ സർക്കാരും നാടും കാത്തിരിക്കുന്നു. ഈ കാൽവയ്പുകൾ ദേശത്തിന്റെ സ്വയം പര്യാപ്തതയ്ക്കും മുതൽക്കൂട്ട് ആവട്ടെ.

ലേഖകൻ സെൻചൂറിയൻ  ഫിൻടെകിന്റെ സീനിയർ കൺസൾട്ടന്റും വിവിധ ബാങ്കിങ് ചുമതല വഹിച്ചിരുന്ന സീസൺഡ് ബാങ്കറും ബാങ്കിങ് കോളമിസ്റ്റുമാണ്

English Summery:Nris can Get Self Reliance through Enterprise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com