sections
MORE

പ്രവാസികൾക്കായുള്ള സൗജന്യ വെബിനാറിൽ പങ്കെടുക്കാം, വിജയം വരിക്കാം

HIGHLIGHTS
  • നാട്ടിൽ സ്മാര്‍ട്ടായി സംരംഭം തുടങ്ങി മുന്നേറുവാനുള്ള പ്രായോഗിക നിർദേശങ്ങൾ വെബിനാറിൽ ലഭ്യമാകും
xnft1
SHARE

വിദേശ രാജ്യങ്ങളില്‍ നിന്നും  മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം പേർ ഇതിനകം കേരളത്തിലേക്ക് എത്തിക്കഴിഞ്ഞു.  ഈ വരവ് കുറേക്കാലം കൂടി തുടരാനാണ് സാദ്ധ്യത.  ഇവരിൽ പലരും ഇനി ഒരു തിരിച്ചുപോക്കിന് സാദ്ധ്യതയോ, താല്പര്യമോ ഇല്ലാത്ത ഗണത്തില്‍ പെട്ടവരാണ്.  ഇവരുടെ പുനരധിവാസം സംസ്ഥാനത്തിന്റെ പുരോഗതിക്ക് നിര്‍ണായകമാണ്. പ്രവാസികൾക്ക് കേരളത്തിൽ സ്വന്തമായി സംരംഭം തുടങ്ങുവാനും വിജയിപ്പിക്കാനും വേണ്ട മാർഗനിർശങ്ങൾ നൽകുന്നതിനായി മനോരമ സമ്പാദ്യവും സെഞ്ചൂറിയൻ ഫിൻടെക്കും ചേർന്ന് സ്മാർട്ട് എൻട്രപ്രണർ ഓൺലൈൻ ശിൽപശാല സംഘടിപ്പിക്കുന്നു. ജൂലൈ 11 ശനിയാഴ്ച രാവിലെ 11മണിക്ക്( ഇന്ത്യൻ സമയം) സംഘടിപ്പിക്കുന്ന വെബിനാർ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

കേരളത്തിന് എളുപ്പത്തില്‍ താങ്ങാന്‍ കഴിയാവുന്ന ആഘാതല്ല വൻതോതിലുള്ള ഈ മടങ്ങി വരവ്.  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടമായി തിരിച്ചുവന്നവരും കേരളത്തില്‍ തന്നെ ഉണ്ടായിരുന്ന തൊഴില്‍ നഷ്ടമായവരും ഇനി ഉണ്ടാകുവാന്‍ പോകുന്ന തൊഴിലവസരങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കുമെന്ന് സംശയമില്ല. അവര്‍ക്ക് ശമ്പളത്തിൽ ചെറിയ ഒത്തുതീര്‍പ്പ് ചെയ്താല്‍ മതിയാകും. ഇങ്ങനെ വരുമ്പോള്‍ വിദേശത്തുനിന്ന് തിരിച്ചുവന്നവര്‍ കൂടുതലും സ്വയം സംരംഭകത്വം എന്ന ആശയത്തില്‍ ചുവടുവെക്കാന്‍ താല്പര്യപ്പെടും.  അതിലേക്കു കടക്കുന്നതിനു മുൻപ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.  

അപ്രതീക്ഷിത നിര്‍ബന്ധിത തിരിച്ചുവരവ്

കാലങ്ങളായി ഉള്ള വിദേശവാസം നിര്‍ത്തി നാട്ടിലേക്കു വരുക എന്നത് ബുദ്ധിമുട്ടി എടുക്കുന്ന ഒരു തീരുമാനമാണ്. ഇത് ആസൂത്രിതമായ തിരിച്ചുവരവാണ് (planned repatriation)  എങ്കില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ല കാരണം അങ്ങനെ വരുന്നവര്‍ കണക്കുകൂട്ടിയാകും പുറപ്പെടുക.  ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അപ്രതീക്ഷിത നിര്‍ബന്ധിത തിരിച്ചുവരവാണ് (unplanned & forced exit). ഇവരുടെ പ്രശ്നങ്ങള്‍ കുറച്ച് സങ്കീര്‍ണമായിരിക്കും. തിരിച്ചു വരുന്നവർ നേരിടുന്ന പ്രശ്നങ്ങൾ മാനസികം, സാമ്പത്തികം, ആരോഗ്യം എന്നിങ്ങനെ നീളും.  മാനസികമായി പൊരുത്തപ്പെടുക എന്നതാണ് ഇതിൽ പരമപ്രധാനം.   

കണക്കു കൂട്ടലുകൾ തെറ്റാതിരിക്കാൻ

അപ്രതീക്ഷിത തിരിച്ചുവരവായതിനാല്‍ സാമ്പത്തിക കണക്കുകൂട്ടലുകള്‍ തെറ്റാനാണ് സാദ്ധ്യത. വീട് പണി നടക്കുന്നുണ്ടാവാം, ഫ്ലാറ്റിനു കുറെ തുക കൊടുത്തിട്ടുണ്ടാകാം, കുട്ടികളുടെ വിദേശ വിദ്യാഭ്യാസം പകുതിവഴിയില്‍ അങ്ങനെ വലിയ ചെലവുള്ള കാര്യങ്ങള്‍.
ഇതൊന്നും തന്നെ പകുതി വഴിയില്‍ വെച്ച് നിര്‍ത്തുവാന്‍ പറ്റുന്നതല്ല.

സംസ്ഥാന സര്‍ക്കാര്‍ NORKA ROOTS വഴിയും (NDPREM - Norka Department Project for Returned Emigrants), നേരിട്ടും, പല പൊതുമേഖലാ ബാങ്കുകളും, സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും, കേരളാ ബാങ്കും തിരിച്ചുവരുന്നവര്‍ക്കു സംരംഭം തുടങ്ങുന്നതിനുവേണ്ടി പലതരം പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.ഇത്തരം കാര്യങ്ങളെ കുറിച്ചെല്ലാം വെബിനാർ ചർച്ച ചെയ്യും.  
ബാങ്കിങ്, ധനകാര്യ, റിസ്ക് മാനേജ്മെന്റ് മേഖലകളിൽ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള  യു കെ സേതുമാധവൻ(ചെയർമാൻ, സെഞ്ചൂറിയൻ ഫിൻടെക്), രമേഷ് കൃഷ്ണൻ (സീനിയർ കൺസൾട്ടന്റ്), ജോസഫ് പി പി (ബിസിനസ് ഡയറക്ടർ), സിബി ചാണ്ടി (സീനിയർ കൺസൾട്ടന്റ്) തുടങ്ങിയരാണ് ചർച്ച നയിക്കുന്നത്.

English Summery:Sampadyam Xenchurion webinar for Nris

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA