ചെറുകച്ചവടങ്ങളും ബിസിനസ്സും നടത്തുന്നവരും, സ്വന്തംനിലയില്‍ ചെറിയ സംരഭങ്ങള്‍ നടത്തുന്ന സ്ത്രീകളുമൊക്കെ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്നു കേള്‍ക്കുകയും ഉചിതമായ പരിഹാരങ്ങളും, ഉപദേശങ്ങളും നിര്‍ദേശങ്ങളും സൗജന്യമായി നല്‍കുകയും ചെയ്യുന്ന ഏകജാലക മെന്ററിംഗ് സംവിധാനമായ www.restartindia.in. ആരംഭിച്ചു. ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്ക് ഈ പോര്‍ട്ടലിലൂടെ മാര്‍ക്കറ്റിംഗ്, ഓപറേഷന്‍സ്, സര്‍ക്കാര്‍ സഹായങ്ങള്‍, സാമ്പത്തികവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പുനരാരംഭിക്കുന്നതിനു നേരിടുന്ന പ്രയാസങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാമുള്ള സംശയങ്ങള്‍ ഉന്നയിക്കാം. സര്‍ക്കാരും മറ്റു സ്ഥാപനങ്ങളും ചെറുകിടമേഖലക്കായി ആവിഷ്‌ക്കരിച്ചിട്ടുള്ള വിവിധ പദ്ധതികളുടെയും, ആനുകൂല്യങ്ങളുടെയും വിശദമായ വിവരങ്ങളും, സംരംഭങ്ങള്‍ വിജയകരമായി എങ്ങനെ നടത്താമെന്ന ഉപദേശങ്ങളും ഈ പ്ലാറ്റ്‌ഫോമിൽ ലഭിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തുറ്റ് ഫിന്‍കോര്‍പും INKtalksഉം സംയുക്തമായാണ് ആരംഭിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.
English Summery: Relief for Small Industrialitsts