ADVERTISEMENT

റിലയന്‍സ്‌ ജിയോയുടെ പേമെന്റ്‌ ആപ്പായ ജിയോ പേ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കി തുടങ്ങി. ആയിരത്തോളം ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ മാത്രമാണ്‌ തുടക്കത്തില്‍ യുപിഐ പിന്തുണയോടു കൂടിയ ജിയോ പേ ലഭ്യമാവുക. അധികം വൈകാതെ തന്നെ എല്ലാ ഉപയോക്താക്കളിലേക്കും സേവനം എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.ജിയോ ഫോണിലെ ജിയോ ആപ്പ്‌ പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനും യുപിഐ സംവിധാനം ആണ്‌ ഉപയോഗിക്കുന്നത്‌.

ടാപ്‌ & പേ, സെന്‍ഡ്‌ മണി, ജിയോ റീചാര്‍ജ്‌ തുടങ്ങി നിരവധി സവിശേഷതകളോടെയാണ്‌ ജിയോ പേ എത്തുന്നതെന്നാണ്‌ റിപ്പോട്ടുകള്‍. ഇടപാടുകള്‍ സുഗമമായി നടത്തുന്നതിന്‌ ഉപയോക്താക്കള്‍ക്ക്‌ വിവിധ ബാങ്ക്‌ അക്കൗണ്ടുകളും ഇതില്‍ ചേര്‍ക്കാം. ബാങ്കുകളുടെ ഡെബിറ്റ്‌ , ക്രെഡിറ്റ് കാര്‍ഡുകള്‍ പേമെന്റിനായി ഉപയോഗിക്കാം.

English Summery : Relince Jio Pay Trial Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com