ADVERTISEMENT

ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്കായി  മൈക്രോസോഫ്റ്റ് ആധുനിക പിസികള്‍ ഒരുക്കുന്നു.
വിന്‍ഡോസ് 10 പ്രോ ഉപയോഗിച്ച് ഇവയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് ബിസിനസുകള്‍ക്ക് ഐടി ചെലവു കുറക്കാന്‍ സഹായിക്കുന്നു. ഇതുപയോഗിച്ചുള്ള  മൊബൈല്‍ വര്‍ക് സ്റ്റേഷനുകള്‍ ഉല്‍പാദനക്ഷമതയും മാനേജ്മെന്റും സുരക്ഷയും വര്‍ധിപ്പിക്കും കൂടാതെ എല്ലാ വ്യക്തിഗത, സ്ഥാപന വിവരങ്ങളും സുരക്ഷിതമാണെന്ന് മൈക്രോസോഫ്റ്റ് ഉറപ്പാക്കുന്നു. മാള്‍വയര്‍ വൈറസുകള്‍, സുരക്ഷാ ഭീഷണികള്‍ എന്നിവയില്‍ നിന്നും ഉപകരണങ്ങളെ പരിരക്ഷിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

വിന്‍ഡോസ് ഹലോയിലൂടെ  പാസ് വേഡ് ലോഗിനേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ മുഖം തിരിച്ചറിയല്‍ അല്ലെങ്കില്‍ വിരലടയാളം ഉപയോഗിച്ച് ആധുനിക പിസികള്‍ സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയും. ബിറ്റ്‌ലോക്കര്‍, ബിറ്റ്‌ലോക്കര്‍ ടു ഗോ - ഫയലുകള്‍ സുരക്ഷിതമായി സൂക്ഷിക്കാം. ഒപ്പം ബിറ്റ്‌ലോക്കര്‍ ടു ഗോ വഴി നീക്കം ചെയ്യാനാകുന്ന സ്റ്റോറേജ് ഉപകരണങ്ങളിലും സമാന സുരക്ഷ നേടാം. ഫയലുകള്‍ സുരക്ഷിതവും ഉപകരണങ്ങളിലുടനീളം ആക്‌സസ് ചെയ്യാവുന്നതുമാണ്. വിന്‍ഡോസ് 10 ഡിവൈസ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ അത് കണ്ടെത്താന്‍  സഹായിക്കും.

English Summary: Microsoft Empowering Small Businesses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com