ADVERTISEMENT

കല്യാണമാകട്ടെ, കുഞ്ഞിന്റെ പേരു വിളിയാകട്ടെ കണ്ടാസ്വദിച്ച് ഒന്നു തൊട്ടുനോക്കാതെ ആഭരണം വാങ്ങുകയെന്നത് എത്ര പേർക്ക് ചിന്തിക്കാനാകും? സ്വര്‍ണം ഓണ്‍ലൈനായി വാങ്ങുകയെന്നത് അടുത്തിടെ വരെ മലയാളികള്‍ക്കു ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. നിക്ഷേപമെന്ന നിലയില്‍ ഗോള്‍ഡ് ഇടിഎഫോ സ്വര്‍ണ ബോണ്ടോ വാങ്ങുന്ന കാര്യമാണെങ്കില്‍ ഒന്ന് ആലോചിക്കാം എന്നതായിരുന്നു പൊതുവേയുള്ള ചിന്താഗതി. അവിടെ നിന്ന് പ്രിയപ്പെട്ട ജുവല്ലറികളില്‍ നിന്ന് ആഭരണങ്ങള്‍ ഓണ്‍ലൈനായി തെരഞ്ഞെടുക്കുന്നതിലേക്കുളള മലയാളികളുടെ മാറ്റം അതിവേഗത്തിലായിരുന്നു. കോവിഡ് പ്രതിസന്ധിയും അതേ തുടര്‍ന്നുള്ള മാറ്റങ്ങളും ഇതിനുള്ള വലിയൊരു ഘടകമായി.  വീട്ടിലിരിക്കുമ്പോള്‍ തന്നെ ജുവല്ലറിയിലെത്തിയ അതേ പ്രതീതിയോടെ ആഭരണങ്ങള്‍ തെരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കിയ അനുഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കല്യാണ്‍ ജുവല്ലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി എസ് കല്യാണരാമന് പറയാനുള്ളത്. 

വീട്ടിലിരുന്നു തന്നെ ആഭരണം അടുത്തറിയാം 

"ആഭരണങ്ങളുടെ ഏറ്റവും സൂക്ഷ്മമായ വശങ്ങള്‍ പോലും പരിശോധിച്ചല്ലേ നാമെല്ലാവരും അതു തെരഞ്ഞെടുക്കൂ. അതിന് സഹായകമായ ലൈവ് വീഡിയോ കോളിങ് ആണ് ഇതുമായി ബന്ധപ്പെട്ട് പ്രധാനമായി ഒരുക്കിയത്. ഇതോടെ വീട്ടില്‍ നിന്നു പുറത്തിറങ്ങാതെ ആഭരണങ്ങള്‍ അടുത്തറിഞ്ഞ് വാങ്ങാമെന്ന നിലയായി".  ഉപഭോക്താക്കള്‍ക്കും സാങ്കേതികവിദ്യയിലുള്ള പരിജ്ഞാനം വര്‍ധിച്ചതും ഈ കാര്യങ്ങളെ സുഗമമാക്കി. ആഭരണങ്ങളുടെ വിശദാംശങ്ങള്‍ ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനും മറ്റും ജീവനക്കാരെ കൃത്യമായി പരിശീലിപ്പിച്ചു. ഇവയെല്ലാം ആഭരണങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയില്‍ വലിയ സ്വാധീനമാണു ചെലുത്തുന്നത്. 

സുരക്ഷാ മാനദണ്ഡങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ

സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും എല്ലാ നിര്‍ദ്ദേശങ്ങളും പൂര്‍ണമായി  പാലിച്ചുകൊണ്ടാണ് ലോക്ക്ഡൗണിന് ശേഷം കല്യാണ്‍ ജൂവലേഴ്‌സ്  ബിസിനസ് പുനരാരംഭിച്ചത്. ‍‍ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. കൗണ്ടര്‍ ടോപ്പുകള്‍, വാതിലുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിലും ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പും അണിഞ്ഞുനോക്കിയതിനുശേഷവും അണുവിമുക്തമാക്കുന്നതിലും അതീവ ശ്രദ്ധയാണു ചെലുത്തുന്നത്. 

വെല്ലുവിളികള്‍ നേരിടാനാവും

എല്ലാ ബിസിനസ് മേഖലകളിലും ഒരിക്കലുമുണ്ടായിട്ടില്ലാത്ത പ്രതിസന്ധികളാണ് ഈ കോവിഡ്കാലത്തു നേരിടേണ്ടി വരുന്നത്. ചെലവുകള്‍ ചുരുക്കുകയും ധൈര്യത്തോടെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് ഇപ്പോള്‍ വേണ്ടത്. ഈ സമയവും കടന്നു പോകുമെന്ന വിശ്വാസത്തോടെ ഉറച്ചു നില്‍ക്കുക. കല്യാണരാമന്‍ ചൂണ്ടിക്കാട്ടുന്നു. 

English Summery : Online Jewellery Sale is Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com