വൈറസിനെ നിർജീവമാക്കുന്ന സാങ്കേതിക വിദ്യയുമായി ബ്ലൂ സ്റ്റാർ

HIGHLIGHTS
  • പഴയ എയർകണ്ടീഷണറുകളിലും കൃത്യമായി ഘടിപ്പിക്കാൻ കഴിയും
Covid-Corona-Virus-1210-2
Photo By Maridav/ShutterStock
SHARE

വൈറസിനെ നിർജീവമാക്കുന്ന സാങ്കേതിക വിദ്യയുള്ള  നിരവധി പുതിയ ഉൽപ്പന്നങ്ങൾ ഗാർഹിക, വ്യാവസായിക ശീതീകരണ രംഗങ്ങളിൽ സജീവമായ ബ്ലൂ സ്റ്റാർ ലിമിറ്റഡ്  പുറത്തിറക്കി. ഈ ഉൽപ്പന്നങ്ങളിലൂടെ വായു കടന്നു പോകുമ്പോൾ കോവിഡ്-19(SARS CoV-2) അടക്കമുള്ള വൈറസുകളിൽ 99.9 ശതമാനവും നിർജ്ജീവമാകുന്നുവെന്ന് കമ്പനി അവകാശപ്പെട്ടു. വി.ഡി.ടി എന്ന സാങ്കേതിക വിദ്യയിലധിഷ്ടിതമായ ഈ ഉപകരണം  പഴയ എയർകണ്ടീഷണറുകളിലും കൃത്യമായി ഘടിപ്പിക്കാൻ പറ്റുന്ന രീതിയിൽ രൂപ കൽപ്പന ചെയ്തിട്ടുള്ളതാണ്. വീടുകൾ, എടിഎമ്മുകൾ, ഷോറൂമുകൾ, റസ്‌റ്റോറന്റുകൾ, ഓഫീസുകൾ എന്നിവ കൂടാതെ മാളുകൾ, സിനിമാ തിയേറ്ററുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ വലിയ സ്ഥാപനങ്ങളിലുമുള്ള എയർകണ്ടീഷണറുകളിൽ ഉപയോഗിക്കാൻ കഴിയും.

English Summary : Blue Star Introduced new Equipments based on Anti Virus Technology

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA