ADVERTISEMENT

കേരളത്തിലെ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പാ വിതരണം ഫെബ്രുവരിയിലേതിനെ അപേക്ഷിച്ച് നാലു മടങ്ങായെന്ന് ജൂണിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ബീഹാര്‍, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഇതേ തോതിലുള്ള വളര്‍ച്ച ഉണ്ടായെന്ന് ഈ മേഖലയിലെ വായ്പ സംബന്ധിച്ച ട്രാന്‍സ്‌യൂണിയന്‍ സിബില്‍ - സിഡ്ബി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തില്‍ 2019 ജൂണിലെ 11.4 ശതമാനത്തെ അപേക്ഷിച്ച് 2020 ജൂണില്‍ 12.8 ശതമാനമെന്ന രീതിയില്‍ ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വളരെ ചെറിയ വിഭാഗങ്ങള്‍ ഒഴികെ എല്ലാ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മേഖലകളിലും ഇടിവുണ്ടായി എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിവിധ മേഖലകളിലെ ചെറുകിട സംരംഭങ്ങള്‍ ഘടനാപരമായി ശക്തമായ നിലയിലാണെന്ന് സിബില്‍ എംഎസ്എംഇ റാങ്ക്(സിഎംആര്‍) വ്യക്തമാക്കുന്നുണ്ട്. അതേ സമയം ലോജിസ്റ്റിക്, ഹോട്ടല്‍-വിനോദ സഞ്ചാര മേഖല, ഖനനം തുടങ്ങിയ മേഖലകള്‍ താരതമ്യേന താഴ്ന്ന നിലയിലുമാണ്

Englih Summary : Small Scale Loan is Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com