ADVERTISEMENT

സ്വയം തൊഴിൽ ആരംഭിക്കുന്നതിനായുള്ള പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മന്ത്രാലയം. പി എം ഇ ജി പി പദ്ധതിയുടെ കീഴിൽ വായ്പ  നൽകാമെന്ന് പറഞ്ഞ് ചില വ്യക്തികളും ഏജൻസികളും പൊതുജനങ്ങളെയും സംരംഭകരെയും സമീപിച്ച്, വായ്പ അനുവദിച്ചതായുള്ള വ്യാജ കത്ത് കൈമാറുകയും പകരം അവരിൽ നിന്ന് പണം ഈടാക്കുകയും ചെയ്യുന്നതായി മന്ത്രാലയത്തിന് പരാതി ലഭിച്ചിട്ടുണ്ട്. 

പി എം ഇ ജി പി പദ്ധതിയുടെ കീഴിൽ വായ്പ അപേക്ഷയും, തുക കൈമാറ്റവും എല്ലാം പൂർണമായും ഗവൺമെന്റിന്റെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ https://www.kviconline.gov.in/pmeepeportal/pmegphome/index.jsp എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ്. പദ്ധതിക്കായുള്ള നടപടിക്രമങ്ങൾ പൂർണ്ണമായും സൗജന്യവുമാണ്. പദ്ധതികളുടെ നടത്തിപ്പിനോ അനുവാദം നൽകുന്നതിനോ സഹായധനം അനുവദിക്കുന്നതിനോ സ്വകാര്യ വ്യക്തികളെയും ഏജൻസികളെയും ചുമതലപ്പെടുത്തിയിട്ടില്ല.

English Summary : Beware about PMEGP Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com