ADVERTISEMENT

പുതുതായി നിയമിക്കപ്പെടുന്ന തൊഴിലാളികളുടെ ഇ പി എഫ് വിഹിതം രണ്ട് വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ അടയ്ക്കും.1000 തൊഴിലാളികളുള്ള സ്ഥാപനത്തിനാണ് ഈ ആനുകൂല്യം. ജീവനക്കാരുടെ എണ്ണം 1000ൽ താഴെയാണെങ്കിൽ തൊഴിലാളിയുടെ വിഹിതത്തോടൊപ്പം തൊഴില്‍ ദാതാവിന്റെ സംഭാവനയും ചേര്‍ത്തുള്ള തുകയാണ് റിട്ടയര്‍മെന്റ് നിധിയിലേക്ക് സര്‍ക്കാര്‍ നല്‍കുക.12 ശതമാനം വീതം ആകെ 24 ശതമാനമാണ് ഇങ്ങനെ രണ്ട് വര്‍ഷമായി ആനുകൂല്യമായി നല്‍കുക.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് വ്യാപകമായി സൂക്ഷ്മ-ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ തൊഴിലാളികളെ പിരിച്ച് വിടുകയോ വേതനം വെട്ടിക്കുറയ്ക്കുകയോ ചെയ്തിരുന്നു. ഇതുമൂലം ഗ്രാമീണ നഗര മേഖലകളില്‍ വലിയ തൊഴില്‍ പ്രതിസന്ധിയാണ് സംജാതമായിരിക്കുന്നത്. ഇതിന് പരിഹാരമെന്ന നിലിയിലാണ് പുതുതായി ജോലിക്ക് ആളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ ഈ ആനുകൂല്യം നല്‍കുന്നത്.

ഇ പി എഫ് ഒ യില്‍ റജിസ്ട്രര്‍ ചെയ്തിട്ടുളള സ്ഥാപനങ്ങള്‍ക്കും അവിടുത്തെ തൊഴിലാളികള്‍ക്കുമാണ് ആനുകൂല്യം. പാക്കേജ് പ്രഖ്യാപനമനുസരിച്ച് 15,000 രൂപ ശമ്പളത്തില്‍ നിയമിക്കപ്പെടുന്ന തൊഴിലാളികളുടെ കാര്യത്തിലാണ് ഈ ആനുകൂല്യം. 2021 ജൂണ്‍ വരെ ഇതിന് പ്രാബല്യമുണ്ടായിരിക്കും.

English Summary : Govt.will Pay EPF of New Employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com