ADVERTISEMENT

കോവിഡ് കാലത്ത് സ്വന്തമായൊരു ചെറിയ തൊഴിൽ ആരംഭിക്കണോ?  ഇത്തരക്കാർക്ക് സ്വന്തം വൈദഗ്ധ്യവും അനുഭവ സമ്പത്തും ഉപയോഗിച്ച് ആരംഭിക്കാവുന്നതും അധികം മുതൽ മുടക്കില്ലാത്തതുമായ ചില സംരംഭക ആശയങ്ങളിതാ.

1.ഡിജിറ്റൽ മാർക്കറ്റിങ്

50,000 രൂപ വരുമാനം

അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസ് മേഖലയാണു ഡിജിറ്റൽ മാർക്കറ്റിങ്. അൽപം കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കു നന്നായി ശോഭിക്കാം. ഉൽപന്നങ്ങൾ/േസവനങ്ങൾ എന്നിവ വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും സൗകര്യപ്രദമായ ഒരു പ്ലാറ്റ്ഫോം ഒരുക്കുകയാണ് ഇവിടെ ചെയ്യേണ്ടത്. ഇവിടെ ഉൽപന്നങ്ങൾ നിർമിക്കണമെന്നില്ല, വാങ്ങണമെന്നുമില്ല. ഉൽപന്നങ്ങളുടെ ഗുണ‌ഗണങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നവരിൽ എത്തിക്കുകയാണു വേണ്ടത്. ഇതിന് ഒട്ടേറെ സോഫ്റ്റ്െവയർ ടൂളുകൾ ലഭ്യമാണ്. 

േസർച്ച് എൻജിൻ ഓപ്റ്റിമൈസേഷൻ, മാർക്കറ്റിങ് ഓട്ടമേഷൻ, ബിഹേവിയറൽ മാർക്കറ്റിങ് തുടങ്ങിയവ സമ്പാദിച്ചു കമ്പനികളെ പ്രമോട്ട് ചെയ്യുകയാണു ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ ഐഡിയ. ടൂറിസം, ഐടി, അന്തർദേശീയ സംഘടനകൾ, സൂക്ഷ്മ െചറുകിട– ഇടത്തരം വ്യവസായങ്ങൾ, ഹോം നഴ്സിങ്, ബുക്കുകളും പ്രസിദ്ധീകരണങ്ങളും, ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ മേഖല, എക്സിബിഷനുകൾ, മാച്ചുകൾ തുടങ്ങിയ രംഗങ്ങളിൽ വലിയ അവസരങ്ങൾ ഉണ്ട്. ൈജവ കാർഷിക വിപണിക്കും ഇണങ്ങും. 

ഒരു സിസ്റ്റവും നെറ്റ് കണക്‌ഷനും ഉണ്ടെങ്കിൽ ഓഫിസ് പോലും ഇല്ലാതെ ഈ ബിസിനസ് ചെയ്യാം. നന്നായി ശ്രമിച്ചാൽ മൂന്നു മാസത്തിനുള്ളിൽ പ്രതിമാസം 50,000 രൂപയെങ്കിലും സമ്പാദിക്കാം. 

2. ഓൺലൈൻ ട്യൂഷൻ

60,000 രൂപ വരുമാനം

കുട്ടികൾ പഠനം വീട്ടിലാക്കിയതോടെ ഓൺലൈൻ കോച്ചിങ് ഇന്നത്തെ മികച്ച ഡിജിറ്റൽ ബിസിനസ് ആണ്. സംരംഭകന്റെ യോഗ്യതയ്ക്കനുസരിച്ചുള്ള കോഴ്സുകളും പ്രോഗ്രാമുകളും തിരഞ്ഞെടുക്കാം. യുട്യൂബിൽ ഒരു കോച്ചിങ് ക്ലാസ് പോസ്റ്റ് ചെയ്തുകൊണ്ട് ഈ രംഗത്തേക്കു കടന്നുവരാം. പിഎസ്‌സി, ബാങ്ക് കോച്ചിങ്, സ്കൂൾ, കോളജ് തുടങ്ങി വിവിധ മേഖലകളിൽ ഓൺലൈൻ കോച്ചിങ് നൽകാം, കറന്റ് അഫയേഴ്സിനു മാസംതോറും പ്രത്യേക ബാച്ചുകൾ തുടങ്ങാം. 

മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്നവരെ എല്ലാ തലത്തിലും സഹായിക്കാൻ കഴിയുന്ന കോഴ്സുകൾക്കു ധാരാളം േപരെ ലഭിക്കും. ആവശ്യമായ മെൻഡറിങ്ങും നടത്താം. പൊതുവിജ്ഞാനം, കണക്ക്, ഇംഗ്ലിഷ് എന്നിവയ്ക്കു റഗുലർ കോച്ചിങ്ങും എൽഡി ക്ലാർക്ക്, ലാസ്റ്റ്ഗ്രേഡ്, സാങ്കേതിക യോഗ്യതാ പരീക്ഷകൾ എന്നിവയ്ക്കു പ്രത്യേക കോച്ചിങ്ങും ഏർപ്പാടാക്കാം. ഒരു മാസം മുതൽ 12 മാസം വരെ നീണ്ടു‌നിൽക്കുന്ന പാക്കേജുകൾ ഈ രംഗത്തുണ്ട്.

ഒരു കംപ്യൂട്ടർ, മികച്ച ഇന്റനെറ്റ്, വിഡിയോകോൾ സംവിധാനം എന്നിവ മതിയാകും. ആറു മാസത്തിനുള്ളിൽ പ്രതിമാസം കുറഞ്ഞത് 60,000 രൂപയെങ്കിലും സമ്പാദിക്കാവുന്ന നിലയിലേക്കെത്താം.

3. കണ്ടന്റ് റൈറ്റിങ്

50,000 രൂപ വരുമാനം

പോർട്ടൽ വഴി വിൽക്കാൻ വച്ചിരിക്കുന്ന ഉൽപന്നത്തിന്റെ മികച്ച വിവരണം ഏതാനും വാക്കുകളിലാക്കി നൽകുകയാണ് കണ്ടന്റ് റൈറ്റിങ്ങിന്റെ രീതി. രണ്ടോ മൂന്നോ വാക്കുകളിൽനിന്ന് ഉൽപന്നത്തിന്റെ ഉപയോഗം, മേന്മ, പ്രത്യേകത, സ്വഭാവം എന്നിവ ഉപഭോക്താവിലേക്കു സന്നിവേശിപ്പിക്കാൻ കഴിയണം. ഇത്തരം വാചകങ്ങൾ ഉൽപാദകർക്കുവേണ്ടി തയാറാക്കി സോഷ്യൽ മീഡിയയിൽ പേജിൽ എഴുതി പോസ്റ്റ് ചെയ്യണം.  അത്യാകർഷകങ്ങളായ വാക്കുകളിലൂടെ ബന്ധപ്പെട്ട െവബ്ൈസറ്റിലേക്കു വിൽക്കുന്നവരെയും വാങ്ങുന്നവരെയും ബന്ധിപ്പിക്കുകയാണു ചെയ്യുന്നത്. 

ഐഡിയ, കണ്ടന്റ് േവഡ്, മെസേജ്, ഇമേജുകൾ എന്നിവയെല്ലാം സ്വയം തയാറാക്കണം. 80 ശതമാനം ചിത്രവും 20 ശതമാനം വാക്കുകളും ആകുന്നതു നല്ലതാണ്. കസ്റ്റമറുടെ ലഭ്യതയ്ക്കനുസരിച്ച് ഓരോ മാസവും കണ്ടന്റ് കലണ്ടർ തയാറാക്കുകയും ചെയ്യാം. നല്ല രചനാ ചാതുരി ഉണ്ടെങ്കിൽ ആകർഷകങ്ങളായ വാചകങ്ങളിലൂടെയും മികച്ച മുന്നേറ്റം നടത്താവുന്നതാണ്. ലാപ്ടോപ്പും ഇന്റർനെറ്റ് കണക്‌ഷനുമാണ് ആവശ്യമായ ഉപകരണങ്ങൾ. അനിമേഷനും ഉപയോഗിക്കാം. ആദ്യ മാസങ്ങളിൽത്തന്നെ 50,000 രൂപ മുതൽ സമ്പാദിക്കുവാൻ കഴിയും.

4. സുഗന്ധ‌വ്യഞ്ജനങ്ങളുടെ ഓൺലൈൻ വ്യാപാരം

40 ശതമാനം വരെ അറ്റാദായം

സുഗന്ധവ്യഞ്ജനങ്ങളുടെ ഓൺലൈൻ വ്യാപാരം േകരളത്തിന് ഇണങ്ങുന്ന മികച്ച ബിസിനസ് സംരംഭം ആണ്. അവയുടെ ലഭ്യത, ഗുണമേന്മ, ആവശ്യക്കാർ എല്ലാം അനുകൂല ഘടകങ്ങൾ തന്നെ. കർഷകരിൽനിന്നും േനരിട്ട് ഉൽപന്നങ്ങൾ ശേഖരിക്കാം. അതുപോലെതന്നെ ചില ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങളിൽനിന്നും േനരിട്ടു സംഭരിക്കുകയുമാവാം. പായ്ക്കറ്റുകളിൽ ലഭിക്കുന്നവ അങ്ങനെതന്നെ വിതരണം നടത്താം. അല്ലാത്തവ ആകർഷകമായ രീതിയിൽ പായ്ക്ക് െചയ്തു വേണം വിൽക്കുവാൻ. 

നന്നായി ഉണങ്ങിയ കുരുമുളക്, ഗ്രാമ്പൂ, ഏലക്കായ, കറുവാപട്ട, ചുക്ക്, കശുവണ്ടി, ഉണക്കിയ പഴങ്ങൾ, മഞ്ഞൾ, ചുക്കുകാപ്പി, (ചുക്ക്, കുരുമുളക്, കരുപ്പട്ടി, ചക്കര, തിപ്പലി, തുളസി, ജീരകം എന്നിവ േചർന്നത്). ഗ്രീൻ ടീ, ഡസ്റ്റ് ടീ, ലീഫ് ടീ, മസാല ടീ എന്നീ ഉൽപന്നങ്ങൾക്കു സ്വദേശത്തും വിദേശത്തും നല്ല മാർക്കറ്റ് ഉണ്ട്. ചിക്കറി േചർക്കാത്ത കാപ്പിപ്പൊടിക്കും, റോസ്റ്റഡ് കാപ്പിക്കുരുവിനും മികച്ച ഓൺലൈൻ മാർക്കറ്റുണ്ട്. ഒരു പോർട്ടൽ ഉണ്ടാക്കി ഓർഡർ സ്വീകരിക്കണം. 

ഗൂഗിൾ അവാർഡ് വഴി െചറിയ തുകകൾ മുടക്കി പരസ്യം ചെയ്യാവുന്നതാണ്. പരമാവധി ൈജവമായ ഉൽപന്നങ്ങൾ വേണം ശേഖരിച്ചു വിൽക്കുവാൻ. 500 ഗ്രാം വരെയുള്ള പായ്ക്കറ്റുകൾ സ്പീഡ് പോസ്റ്റ് വഴി അയയ്ക്കാം. അതിനു മുകളിൽ ഉള്ളവ കുറിയർ വഴിയും അയയ്ക്കാം. കൃത്യസമയത്ത് എത്തിച്ചു നൽകുക എന്നത് ബിസിനസിൽ ഏറെ പ്രാധാന്യമുള്ളതാണ്. 

ഒരു ലാപ്ടോപ്പും ഇന്റർനെറ്റ് കണക്ഷനും കൊണ്ടു ബിസിനസ് തുടങ്ങാം. ആവശ്യമെങ്കിൽ ഒരു പായ്ക്കിങ് മെഷീനും സ്ഥാപിക്കാം. എങ്ങനെ നോക്കിയാലും ഒരു ലക്ഷം രൂപയിൽ കൂടുതൽ വേണ്ടി വരില്ല. 40 ശതമാനം വരെ അറ്റാദായം ഇത്തരം ബിസിനസിലൂടെ ഉണ്ടാക്കാം.

5. ലൈഫ് കോച്ച്

രണ്ടു ലക്ഷം രൂപ വരെ വരുമാനം

ഒരു സേവനം എന്ന നിലയിലും അതേ സമയം ഒരു സ്ഥിരവരുമാനം എന്ന നിലയിലും ശോഭിക്കാവുന്ന ഒന്നാണ് ൈലഫ് കോച്ചിന്റേത്. ഫുട്ബോൾ കോച്ച്, ക്രിക്കറ്റ് കോച്ച് എന്നൊക്കെ പറയും പോലെ ലൈഫ് കോച്ച് എന്ന മേഖലയും സമൂഹത്തിന് ആവശ്യമായി വന്നിരിക്കുന്നു. എല്ലാ മേഖലകളിലുമുള്ള മനുഷ്യജീവിതത്തെ ഗുണകരമായ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിനു വേണ്ട പരിശീലനം/മെൻഡറിങ്  തുടർച്ചയായോ അല്ലാതെയോ നൽകുകയാണു ൈലഫ് കോച്ച് ചെയ്യുന്നത്. ഒരു വ്യക്തിയിലുള്ള ശക്തി (strength), പോരായ്മകൾ (weakness) എന്നിവ േവർതിരിച്ചു പരിശോധിക്കുന്നു. 

മനസ്സിനെ പുനർനിർവചിച്ച് പുതിയ ലോകത്തിേലക്കു നയിക്കുന്നു. ജീവിതലക്ഷ്യം ഉണ്ടാക്കുക, ശരീരത്തിനു യോജിച്ച ഭക്ഷണക്രമം രൂപപ്പെടുത്തുക, ധ്യാനം, ചാരിറ്റി, യോഗ, തൊഴിൽ, വരുമാനം, നല്ല ചിന്തകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വരുന്നു. 

കുട്ടികൾ, സ്ത്രീകൾ, വീട്ടമ്മമാർ, തൊഴിലാളികൾ, യുവാക്കൾ, വിദ്യാർഥികൾ, പ്രഫഷനലുകൾ, എന്തിന് അറിയപ്പെടുന്ന സെലിബ്രിറ്റികൾപോലും ഇന്ന് ൈലഫ് കോച്ചിങ് നടത്തുന്നു. 

ൈസക്കോളജി, കൗൺസലിങ് എന്നിവയിൽ ഉന്നത വിദ്യാഭ്യാസം നേടിയവർക്കു നന്നായി ശോഭിക്കാം. സാമൂഹികബന്ധങ്ങളും ഇടപെടലുകളും ഏറെ ഗുണം ചെയ്യും. നിക്ഷേപം ഒന്നും ഇല്ലാതെ ബുദ്ധി ഉപയോഗിച്ചും ബിസിനസ് ചെയ്യാനാകും. പ്രതിമാസം രണ്ടു ലക്ഷം രൂപയോളം സമ്പാദിക്കുന്ന ലൈഫ് കോച്ചുകൾ ഇപ്പോൾ കേരളത്തിൽ തന്നെയുണ്ട്. 

English Summary : 5 Different business Opportunities with less Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com