ഡിസംബറിൽ തൃശൂരിൽ ഐപിഒ പൂരം

HIGHLIGHTS
  • :കല്യാണ്‍ ജൂവലേഴ്‌സും ഇസാഫും പ്രാഥമിക ഓഹരി വിപണിയിലേയ്ക്ക്
Aim-1
SHARE

ഡിസംബറിൽ പ്രാഥമിക ഓഹരി വിപണിയിലേയ്ക്ക് കടക്കാനൊരുങ്ങുന്ന 7 കമ്പനികളിൽ 2 എണ്ണം തൃശൂർ ആസ്ഥാനമായുള്ള കമ്പനികൾ. കല്യാണ്‍ ജൂവലേഴ്‌സും ഇസാഫുമാണ് വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നത്..

പ്രഥമ ഓഹരി വില്‍പ്പനയിലൂടെ 1,750 കോടി രൂപ സമാഹരിക്കാനാണ്‌ കല്യാണ്‍ ജുവലേഴ്‌സ്‌ ലക്ഷ്യമിടുന്നത്‌. ജൂവലറി റീട്ടെയില്‍ ബ്രാന്‍ഡ്‌ വിഭാഗത്തില്‍ നിന്നുള്ള ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്‌. പ്രൊമോട്ടര്‍മാര്‍ക്ക്‌ പുറമെ കമ്പനിയിലെ പ്രധാന നിക്ഷേപകരായ ഹൈഡെല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ലിമിറ്റഡും ഐപിഒ വഴി ഓഹരികള്‍ വിറ്റഴിക്കും.

കല്യാണ്‍ ജൂവലേഴ്‌സ്

കല്യാണ്‍ ജൂവലേഴ്‌സിന്റെ പ്രൊമോട്ടറായ ടി എസ്‌ കല്യാണരാമന്‍ 250 കോടി രൂപയുടെ ഓഹരികളും വാര്‍ബര്‍ഗ്‌ പിന്‍കസിന്റെ നേതൃത്വത്തിലുള്ള ഹൈഡെല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ലിമിറ്റഡ്‌ 500 കോടി രൂപയുടെ ഓഹരികളും ആയിരിക്കും ഐപിഒയില്‍ വിറ്റഴിക്കുക. പ്രവര്‍ത്തന മൂലധനത്തിനും കോര്‍പറേറ്റ്‌ ആവശ്യങ്ങള്‍ക്കുമായാണ്‌ ധനസമാഹരണം‌.

1993 ല്‍ തൃശ്ശൂരില്‍ ഒരു ഷോറൂം മാത്രമായി പ്രവര്‍ത്തനം ആരംഭിച്ച കല്യാണ്‍ ജുവലേഴ്‌സിന്‌ ഇന്ന്‌ രാജ്യത്തിന്‌ അകത്ത്‌ 107 സ്റ്റോറുകകളും മിഡ്ഡില്‍ ഈസ്റ്റിലും മറ്റ്‌ രാജ്യങ്ങളിലുമായി മുപ്പതോളം ഷോറുമുകളും ഉണ്ട്‌്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന വരുമാനം 10,100 കോടി രൂപയാണ്‌.

മൈക്രോഫിനാൻസ് രംഗത്ത് മാതൃകാ സ്ഥാപനമായി കെ പോൾ തോമസ് ആരംഭിച്ച കമ്പനിയാണ് 40 ലക്ഷത്തോളം ഇടപാടുകാരുള്ള ഇസാഫ് ബാങ്കായി മാറിയത്.റിസർവ് ബാങ്കിന്റെ നിബന്ധനകളുടെ ഭാഗമാണ് ഐപിഓ ലിസ്റ്റിങ് 976 കോടി രൂപയാണ് ലക്ഷ്യമിടുന്നത്.

English Summary: Two Companies from Thrissur are going for IPO

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA