വീട്ടിലിരുന്ന് ബിസിനസ്: ആരൊക്കെ ആദായ നികുതി റിട്ടേണ്‍ നൽകണം?

HIGHLIGHTS
  • റ്റിഡിഎസ് പിടിച്ചിട്ടുണ്ടെങ്കിൽ റിട്ടേൺ നൽകിയാൽ മാത്രമേ അതു തിരികെ കിട്ടൂ
finanncial-planning
SHARE

സ്വയം തൊഴില്‍ കണ്ടെത്തിയിട്ടുള്ളവരും വീട്ടിലിരുന്ന് ചെറു ബിസിനസ് ചെയ്യുന്നവരുമൊക്കെ ഇന്‍കം ടാക്സ് റിട്ടേണ്‍ കൊടുക്കണോ? ഇത്തരക്കാരില്‍ നിന്ന് ഈടാക്കിയിട്ടുള്ള റ്റി ഡി എസ് തുക തിരികെ കിട്ടുമോ? ഇവരുടെ വാര്‍ഷിക വരുമാനം എങ്ങനെയാണ് കണക്കാക്കുന്നത്. ചെറുകിട സംരംഭകര്‍ക്ക് ആദായ നികുതി എന്ന് കേള്‍ക്കുമ്പോഴേ ഇത്തരത്തില്‍ നിരവധി സംശയങ്ങളും ഭയാശങ്കകളുമാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് വളരെ അനായാസം തങ്ങളുടെ നികുതി വിധേയ വരുമാനം കണക്കാക്കാനും റിട്ടേണ്‍ ഫയല്‍ ചെയ്യാനുമുള്ള മാര്‍ഗങ്ങള്‍ ഇന്‍കം ടാക്സ് വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്.

സ്വയം തൊഴിലോ വീട്ടിലിരുന്ന് ചെറുബിസിനസോ ചെയ്യുന്നവര്‍ അവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ നിര്‍ബന്ധമായും ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം.

എന്നാല്‍ നിങ്ങള്‍  നല്‍കിയ സേവനത്തിനോ വിറ്റ ഉല്‍പ്പന്നത്തിനോ റ്റി ഡി എസ് പിടിച്ചിട്ടുണ്ടെങ്കില്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മാത്രമേ ആ തുക തിരികെ കിട്ടൂ. അതിനാല്‍ ഇത്തരത്തില്‍ റ്റി ഡി എസ് നല്‍കേണ്ടി വന്നിട്ടുള്ളവരും അവരുടെ വരുമാനം രണ്ടര ലക്ഷം രൂപയില്‍ കുറവാണ് എങ്കിലും ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം.

വരുമാനം എങ്ങനെ കണക്കാക്കാം.

ബിസിനസില്‍ നിന്നുളള വരവില്‍ നിന്ന് ചിലവ് കുറച്ചുള്ള തുകയാണല്ലോ ലാഭം. ഈ ലാഭം ആണ് നിങ്ങളുടെ വരുമാനം. ഒന്നുകില്‍ നിങ്ങള്‍ക്ക് സ്വയം ലാഭം കണക്കാക്കാം. അതിന് വരവും ചെലവും ബില്ലുകളും വൗച്ചറുകളുമൊക്കെ വെച്ച് പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ട് ഉണ്ടാക്കണം. യഥാര്‍ത്ഥ വരവും ചെലവും ലാഭവും കണക്കാക്കി അത് റിട്ടേണില്‍ രേഖപ്പെടുത്താം. ഇങ്ങനെ ചെയ്യുമ്പോള്‍  നിങ്ങളുടെ ഈ കണക്ക് ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തിയിരിക്കണം.

ചെറു സംരംഭകര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ആദായ നികുതി വകുപ്പ് മറ്റൊരു മാര്‍ഗവും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മൊത്തം വിറ്റുവരവിന്റെ അല്ലെങ്കില്‍ ബിസിനസിന്റെ 6 മുതല്‍ 8 ശതമാനം വരെ ലാഭം എന്ന് അനുമാനിച്ച് അതിന് നികുതി നല്‍കാം. ഇത്തരം വരുമാനത്തിനു അനുമാന വരുമാനം (പ്രിസംപ്റ്റീവ് ഇന്‍കം) ഇത്തരം വരുമാനത്തിനു നല്‍കുന്ന നികുതിയെ അനുമാന നികുതി എന്നും പറയുന്നു.

ഡിജിറ്റൽ ഇടപാടുകൾ

വകുപ്പ് 44AD പ്രകാരമാണ് ഇത്. ടാക്സ് റിട്ടേണില്‍ മൊത്ത വരുമാനമായി വിറ്റുവരവ് (ടേണോവര്‍) രേഖപ്പെടുത്തുക. ബിസിനസിലെ പണഇടപാടുകള്‍ എല്ലാം ഡിജിറ്റലായിട്ട് ( ചെക്ക്, ഓണ്‍ലൈന്‍) ആയി നടത്തുന്നവര്‍ക്ക് ഇത്തരം  മൊത്തം ഇടപാടിന്റെ  6 ശതമാനം മാത്രം ലാഭമായി കാണിച്ച് അതിനു നികുതി നല്‍കിയാല്‍ മതി. ഡിജിറ്റല്‍ അല്ലാതെ  കാഷായാണ് പണമിടപാട് എങ്കില്‍  8 ശതമാനം ലാഭമായി രേഖപ്പെടുത്തണം. ഈ തുകയാണ് ബിസിനസില്‍ നിന്നുള്ള നിങ്ങളുടെ  വരുമാനം.  

ഇത്തരത്തില്‍ വിറ്റുവരവിന്റെ  ആറ് അല്ലെങ്കില്‍ എട്ട്  ശതമാനം തുക രണ്ടര ലക്ഷത്തില്‍ കൂടുതല്‍ ആയാല്‍ ആദായനികുതി നല്‍കണം. എന്നാല്‍  നിയമാനുസൃതമായ കിഴിവുകളും ഇളവുകളും ഈ വരുമാനത്തില്‍ നിന്ന് കുറയ്ക്കാം. അതു കഴിച്ചുള്ള തുകയ്ക്ക് നികുതിനല്‍കിയാല്‍ മതി. രണ്ട് കോടി രൂപവരെ വാര്‍ഷിക വിറ്റുവരവുള്ള സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കുമാണ് 44AD പ്രകാരം  അനുമാന നികുതി സ്വീകരിക്കാവുന്നത്.

∙ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, മറ്റ് രീതിയില്‍ കമ്മീഷന്‍ പറ്റുന്ന ബിസിനസുകാര്‍, വസ്തുക്കള്‍ വാടകയ്ക്ക് നല്‍കി വരുമാനം ഉണ്ടാക്കുന്നവര്‍ എന്നിവര്‍ക്ക്  ഇത്തരത്തില്‍ അനുമാന നികുതി സ്വീകരിക്കാന്‍ കഴിയില്ല.

ഇ മെയെ്ല്‍ jayakumarkk8@gmail.com

English Summary: Who will File Income Tax Return

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA