ഡിജിറ്റൽ സ്വർണ പണയം അനായാസമാക്കി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്

HIGHLIGHTS
  • ആയിരം കോടി രൂപയുടെ വളര്‍ച്ച ലക്ഷ്യം
mini-muthoot-expansion
SHARE

ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ രാജ്യ വ്യാപകമായ വികസന പദ്ധതികള്‍ക്ക് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് തുടക്കമിട്ടു. ഡിജിറ്റല്‍ സ്വര്‍ണ പണയ വായ്പ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അവതരിപ്പിച്ച് നടപ്പു സാമ്പത്തിക വര്‍ഷം ആയിരം കോടി രൂപയുടെ ബിസിനസ് വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ദേശീയ തലത്തിലേയ്ക്ക്

പുതിയ വികസന പദ്ധതികളുടെ ഭാഗമായി വിജയവാഡയിലെ സോണല്‍ ഓഫിസും ആന്ധ്രാ പ്രദേശിലെ 12 പുതിയ ശാഖാ ഓഫിസുകളും കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. കൊച്ചിയിലെ ഹെഡ് ഓഫിസില്‍ നിന്ന് ഓണ്‍ലൈനായാണ് മുത്തൂറ്റ് മിനി മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

ഈ ശാഖകള്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചതോടെ കമ്പനിക്ക് പത്തു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 806 ശാഖകളായെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ കൂടുതല്‍ സഹായിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായി ശാഖകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, തെലുങ്കാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കളുടെ താല്‍പര്യം ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനായി സോണല്‍ മാനേജര്‍മാരുടെ കീഴിലുള്ള സ്വയം ഭരണമായിരിക്കും സോണല്‍ ഓഫിസുകളില്‍ ഉണ്ടാകുകയെന്നും മാത്യു മുത്തൂറ്റ് വെളിപ്പെടുത്തി. ഓരോ സോണല്‍ ഓഫിസിനു കീഴിലും 70-100 ശാഖകളാവും ഉണ്ടാകുക. ഇത് പടിപടിയായി 150-ലേക്ക് ഉയര്‍ത്തും.നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഒന്‍പതു സോണല്‍ ഓഫിസുകളാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതില്‍ രണ്ടെണ്ണം  സേലത്തും വിജയവാഡയിലുമായി ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്.

സേവനം കൂടുതൽ ലളിതം

ലോക്ഡൗണ്‍ വേളയില്‍ ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള സേവനം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ എല്ലാ ശാഖകളും ഡിജിറ്റലൈസ് ചെയ്തിരുന്നു. തങ്ങളുടെ സ്വര്‍ണം പണയം വെക്കാനായി ഒരു തവണ മാത്രം ശാഖയില്‍ എത്തേണ്ട ആവശ്യമേയുള്ളു.  അവര്‍ക്ക് വീട്ടിലിരുന്നു കൊണ്ട് ഓണ്‍ലൈനായി പണം വാങ്ങാന്‍ സൗകര്യമുണ്ട്. അതു പോലെ തന്നെ ടോപ് അപ് ചെയ്യാനും സാധിക്കും. മഹാമാരി ഡിജിറ്റല്‍ സ്വര്‍ണ പണയത്തിന്റെ വളര്‍ച്ച ശക്തമാക്കിയെന്ന് മാത്യു മുത്തൂറ്റ് ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യ കൂടുതള്‍ ശക്തമായി ഉപയോഗിച്ചു പുതിയ സേവനങ്ങള്‍ ലഭ്യമാക്കാനും തങ്ങള്‍ക്കു പദ്ധതിയുണ്ട്. ആകെ ബിസിനസിന്റെ 25 ശതമാനവും ഡിജിറ്റല്‍ രീതിയിലാക്കാന്‍ ഉദ്ദേശിക്കുന്നു. സ്റ്റാര്‍ട്ട് അപുകള്‍, ചെറുകിട സ്ഥാപനങ്ങള്‍, രാജ്യത്തെ ഇടത്തരം, താഴ്ന്ന ഇടത്തരം വിഭാഗങ്ങള്‍ എന്നീ മേഖലകളിലെ ഏറ്റവും പ്രിയപ്പെട്ട ധനകാര്യ സ്ഥാപനമായി മാറുവാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കാര്യത്തില്‍ 25 ശതമാനവും ലാഭത്തിന്റെ കാര്യത്തില്‍ 44 ശതമാനവും വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിച്ചത്. ഇന്ത്യാ റേറ്റിങ് ആന്റ് റിസര്‍ച്ച് കമ്പനിയുടെ റേറ്റിങ് ഉയര്‍ത്തിയിട്ടുമുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഐപിഒ നടത്താനും കമ്പനിക്കു പദ്ധതിയുണ്ട്. 3000 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഈ വര്‍ഷം രാജ്യ വ്യാപകമായി 400 ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

English Summary : Muthoot Mini Financiers' Expansion Plans

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA