പരിസ്ഥിതി സൗഹൃദമാക്കാമോ, ഇളവുകള്‍ നിരവധി

HIGHLIGHTS
  • പരിസ്ഥിതി സൗഹൃദ നടപടികള്‍ക്ക് നിരവധി ഇളവുകളാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്
care-green
SHARE

ഊര്‍ജ ദുര്‍വ്യയം ഒഴിവാക്കുന്നതിനും ജലസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദമായ നിര്‍മ്മാണ രീതികള്‍ അവലംബിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കെട്ടിടങ്ങള്‍ക്ക് നിരവധി  പ്രോത്സാഹനങ്ങള്‍ മന്ത്രി ഇന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. ഒറ്റത്തവണ കെട്ടിട നികുതിയില്‍ 50 ശതമാനം ഇളവ്, ക്രയവിക്രയ വേളയില്‍ ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ 1 ശതമാനം ഇളവ്, 20 ശതമാനത്തിലേറെ വൈദ്യുതി ലാഭിക്കുകയാണെങ്കില്‍ വൈദ്യുതി താരിഫില്‍ 5 വര്‍ഷത്തേയ്ക്ക് 10 ശതമാനം ഇളവ്, പ്രാദേശിക കെട്ടിട നികുതിയില്‍ 20 ശതമാനം ഇളവ് എന്നിവ നല്‍കും. ഇലക്ട്രിക് കാറുകള്‍, വാങ്ങുന്നതിന് കെഎഫ്‌സി 7 ശതമാനം പലിശയ്ക്ക് വാഹനത്തിന്റെ ഈടില്‍ വായ്പ നല്‍കും. ഡീസല്‍ ബസുകള്‍ എല്‍എന്‍ജി / സിഎന്‍ജിയിലേയ്ക്ക് മാറ്റുന്നതിന് 10 ശതമാനം പലിശയ്ക്ക് വായ്പ നല്‍കും. പരിസ്ഥിതി സൗഹൃദമായ കെട്ടിടനിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയം രൂപീകരിക്കുമെന്ന്  മന്ത്രി വ്യക്തമാക്കി.

English Summary : Eco Friendly Initiatives in Kerala Budget 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA