ജോലിനഷ്ടപ്പെട്ട സ്ത്രീകള്‍ക്കായി ഡിജിറ്റല്‍ ജോലികള്‍ ആശ്വാസമാകും

HIGHLIGHTS
  • ഇപ്പോള്‍ ജോലി നഷ്ടപ്പെട്ട് അഞ്ചുലക്ഷത്തോളം സ്ത്രീകള്‍ വീട്ടിലിരിക്കുന്നു എന്നാണ് ധന മന്ത്രിയുടെ കണക്ക്
working-woman
SHARE

കോവിഡ് മൂലവും അല്ലാതെയും ജോലി നഷ്ടപ്പെട്ട സ്ത്രീകളുടെ കാര്യം കേരള ബജറ്റില്‍ പ്രത്യേകമായെടുത്ത് പരാമര്‍ശിച്ചത് ഈ മേഖലയിലെ സ്ത്രീകള്‍ക്ക് ആശ്വാസം നല്‍കുന്നു. അവരുടെ ഉന്നമനത്തിനായി അവതരപ്പിച്ച പദ്ധതി സാധ്യമായാലും ഇല്ലെങ്കിലും ഈ വിഷയം സംസ്ഥാനം ശ്രദ്ധിച്ചു എന്നത് പ്രത്യേകതയാണ്. ഇപ്പോള്‍ ജോലി നഷ്ടപ്പെട്ട് അഞ്ചുലക്ഷത്തോളം സ്ത്രീകള്‍ വീട്ടിലിരിക്കുന്നു എന്നാണ് ധന മന്ത്രിയുടെ കണക്ക്. ഇതുകൂടാതെ വീട്ടിലിരുന്നോ വീടിനു സമീപമുള്ള ഓഫീസുകളിലോ ഇരുന്ന് ജോലി ചെയ്യാന്‍ പറ്റുന്ന നല്‍പ്പത് ലക്ഷത്തോളം സ്ത്രീകളും കേരളത്തിലുണ്ട് എന്ന് ധനവകുപ്പ് അനുമാനിക്കുന്നു. ഇതിനുപുറമെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ 16 ലക്ഷം യുവാക്കളും ഉണ്ട്. മൊത്തം 20 ലക്ഷം പേര്‍ക്കെങ്കിലും അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഈ തൊഴില്‍ ലഭ്യമാക്കുക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ആയിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ആനുകൂല്യങ്ങളേറെ

കോവിഡ് ആഗോളതലത്തില്‍ തൊഴില്‍ ഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ ഉയര്‍ത്തുന്ന സാധ്യതകളെ പ്രയോജനപ്പെടുത്തി പുതിയ തൊഴില്‍ സാധ്യമാക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. കോവിഡ് കാലത്ത് വര്‍ക്ക് നിയര്‍ സ്‌കീം പ്രകാരം റിസോര്‍ട്ടുകളും മറ്റും ഹോം സ്റ്റേകള്‍ ആക്കുന്നതില്‍ വിജയിച്ച മാതൃക വിപുലമാക്കാനാണ് ഉദ്ദേശം. ബ്ലോക്ക് മുനിസിപ്പല്‍ തലത്തില്‍ 5000 സ്‌ക്വയര്‍ ഫീറ്റ് എങ്കിലും സജ്ജീകരിച്ച് അവ വര്‍ക്ക് സ്റ്റേഷനുകള്‍ ആക്കി മാറ്റാനുള്ള സ്‌കീം ആണിത്. ഇതിനായി 20 കോടി രൂപയും മന്ത്രി വകയിരുത്തി. ഡിജിറ്റല്‍ ജോലി ചെയ്യാന്‍ സന്നദ്ധരായവരുടെ വിവരങ്ങള്‍ പ്രത്യേക ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ സര്‍ക്കാര്‍ ലഭ്യമാക്കും. ഈ പ്ലാറ്റ് ഫോമില്‍ നിന്ന്  ജോലിക്കെടുക്കുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ വിവിധ ആനൂകൂല്യങ്ങള്‍ നല്‍കും. അതിലൊന്ന് വായ്പാ സഹായമാണ്. ജോലിക്കാവശ്യമായ കംപ്യൂട്ടര്‍ വാങ്ങാന്‍ കെ.എസ്.എഫ്.ഇ, കേരള ബാങ്ക് വായ്പ, വര്‍ക്ക് സ്റ്റേഷന്‍ വാടകയ്ക്ക് ലഭ്യമാക്കല്‍, പ്രോവിഡന്റ് ഫണ്ടായി തൊഴിലുടമ അടയ്‌ക്കേണ്ട വിഹിതം സര്‍ക്കാര്‍ ലഭ്യമാക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവ  ഉള്‍പ്പെടുന്നു.

English Summary: Budget Announcements for Women who Lost Their Job during Covid 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA