കെഎസ്എഫ്ഇയില്‍ മടങ്ങിവന്ന പ്രവാസികളെ ബിസിനസ് പ്രമോട്ടര്‍മാരാക്കുന്നു

HIGHLIGHTS
  • ഓണ്‍ലൈന്‍ അധിഷ്ഠിത നിവാസി ചിട്ടികള്‍ തുടങ്ങാനും പദ്ധതിയുണ്ട്
flight-doha
SHARE

കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താനായി പുതിയ മാര്‍ക്കറ്റിങ് വിഭാഗം ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക് അറിയിച്ചു. സംസ്ഥാന ബജറ്റ് അവതരണ വേളയിലാണ് ഇക്കാര്യം പറഞ്ഞത്. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പരിഗണന നല്‍കിക്കൊണ്ട് 3000 ബിസിനസ് പ്രമോട്ടര്‍മാരെ നിയമിക്കും. കെഎസ്എഫ്ഇ ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും ഓണ്‍ലൈന്‍ അധിഷ്ഠിത നിവാസി ചിട്ടികള്‍ തുടങ്ങാനും പദ്ധതിയുണ്ട്. 8000 കോടി രൂപ ഈ സ്ഥാപനം ട്രഷറിയില്‍ ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ട്. പ്രവാസി ചിട്ടി വഴി കിഫ്ബി ബോണ്ടുകളിലുള്ള നിക്ഷേപം 2021-22ല്‍ 1000 കോടി രൂപയായി ഉയരും. കേരളത്തിന്റെ വികസനത്തിന് കെഎസ്എഫ്ഇയുടെയും മറ്റൊരു ഫലപ്രദമായ ഇടപെടലാണ് വിദ്യാശ്രീ ലാപ്‌ടോപ്പ് പദ്ധതി. 2015-16ല്‍ കെഎസ്എഫ്ഇയുടെ ടേണോവര്‍ 28960 കോടി രൂപയായിരുന്നു. 2020-21ല്‍ കോവിഡുമൂലം ഏതാണ്ട് മൂന്നുമാസക്കാലം ചിട്ടി അടക്കം നിര്‍ത്തിവയ്‌ക്കേണ്ടി വന്നൂവെങ്കിലും നവംബര്‍ മാസം വരെയുള്ള ടേണോവര്‍ 51000 കോടി രൂപയാണ്. ചിട്ടി സല 1433 കോടി രൂപയില്‍ നിന്ന് 2228 കോടി രൂപയായി ഉയര്‍ന്നു. നികുതിക്കു മുമ്പുള്ള ലാഭം 154 കോടി രൂപയില്‍ നിന്നും 313 കോടി രൂപയായി കഴിഞ്ഞ ധനകാര്യ വര്‍ഷത്തില്‍ ഉയര്‍ന്നു. താഴെപ്പറയുന്ന പുതിയ സ്‌കീമുകള്‍ 2021-22ല്‍ നടപ്പാക്കും.

English Summary : KSFE Appoints NRI Returnees as Promoters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA