സ്റ്റാര്‍ട്ട് അപ് വികസനത്തിന് കൂടുതൽ പിന്തുണ

HIGHLIGHTS
  • 50 ശതമാനം സര്‍ക്കാർ താങ്ങായി നല്‍കും
laptop-thomas-isaac
SHARE

പുതിയ കേരള ബജറ്റില്‍ സ്റ്റാര്‍ട്ട് അപ് വികസനത്തിന് പ്രഖ്യാപിച്ച ആറിന കര്‍മപരിപാടി ഈ മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം പകരും. സ്റ്റാര്‍ട്ട് അപ് ഇന്നവേഷന്‍ സോണുകള്‍ കൂടുതലായി ആരംഭിക്കുക മാത്രമല്ല ഇത്തരത്തിലുള്ള സോണുകളില്‍ വികസിപ്പിക്കുന്ന പുതിയ കണ്ടെത്തലുകള്‍ വാണിജ്യമായി പ്രയോജനപ്പെടുത്താനുള്ള സഹായങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ഐ.ഡി.സി, കേരള ബാങ്ക്, കെഎഫ്.സി എന്നിവ സ്റ്റാര്‍ട്ട് അപുകള്‍ക്ക് നല്‍കുന്ന വായ്പയില്‍ നഷ്ടമുണ്ടാകുകയാണ് എങ്കില്‍ 50 ശതമാനം സര്‍കാര്‍ താങ്ങായി നല്‍കും എന്നതും ഈ രംഗത്തിന് ഏറെ ഗുണകരമാണ്. വായ്പ റിസ്‌ക് കുറയ്ക്കുന്നതോടെ ധാരാളമായി സ്റ്റാര്‍ട്ട് അപുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഏജന്‍സികള്‍ക്ക് കരുത്താകും.

സ്റ്റാര്‍ട്ട് അപ് മിഷന്‍ നടപ്പാക്കുന്ന ടെക്‌നോളജി ഫണ്ട് സ്‌കീം വിപുലീകരിക്കുന്നതിന് 20 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട്  പുറത്ത് നിന്ന് കേരളത്തിലേക്ക്  ആകര്‍ഷിക്കാന്‍ ഇത് സഹായിക്കും.

ഈ സര്‍ക്കാര്‍ വന്നപ്പോള്‍ 300 സ്റ്റാര്‍ട്ട് അപുകളാണ് ഉണ്ടായിരുന്നതെങ്കിൽ അഞ്ചുവര്‍ഷം കൊണ്ട് അത് 3900 ആയി ഉയര്‍ന്നു.  32,000 തൊഴിലവസരങ്ങളാണ് സ്റ്റാര്‍ട്ട് അപുകള്‍ കേരളത്തില്‍ സൃഷ്ടിച്ചത്

English Summary : More Support for Development of Startup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA