മുത്തൂറ്റ് ഫിനാൻസിന്റെ യുകെയിലെ ഏഴാമത്തെ ശാഖ ബർമിങ്ഹാമിൽ

HIGHLIGHTS
  • വീട്ടിൽ ഇരുന്നു കൊണ്ട് ഇനി പണമയയ്ക്കാം,സ്വർണം പണയം വെക്കാം
muthootuk-2
മുത്തൂറ്റ് ഫിനാൻസിന്റെ ബർമിങ്ഹാമിലെ ശാഖ
SHARE

മണി ട്രാൻസ്ഫറിനും സ്വർണവായ്പയ്ക്കും പിന്നെ കറൻസി എക്സ്ചേഞ്ചിനും സൗകര്യമൊരുക്കി മുത്തൂറ്റ് ഫിനാൻസിന്റെ യുകെയിലെ ഏഴാമത്തെ ശാഖ ബർമിങ്ഹാമിൽ തുറന്നു. യുകെയിൽ നിന്നും നാട്ടിലേക്ക് പണം അയക്കാൻ മലയാളികൾ ആശ്രയിക്കുന്ന ഇവിടെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് സേവനങ്ങൾ ലഭ്യമാകുക. ശാഖകളിൽ എത്താതെ തന്നെ ഇന്ത്യയിലെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം ട്രാൻസ്ഫർ ചെയ്യാം. ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും മുത്തൂറ്റിലേക്ക് പണം മാറ്റിയാൽ പിറ്റേന്ന് നാട്ടിൽ എത്തുന്ന രീതിയാണ് ഇത്. കൂടാതെ ഇന്ത്യയിൽ നിന്ന് യുകെയിലേയ്ക്കും പണം അയക്കാനാകും. ബിസിനസ്, യാത്രാ ആവശ്യങ്ങൾ, വിസാ ആവശ്യങ്ങൾ, വീട് വാങ്ങൽ തുടങ്ങിയ കാര്യങ്ങൾക്കായാണ് യുകെ മലയാളികൾ ഹ്രസ്വകാല സ്വർണ വായ്പ എടുക്കാറുള്ളത്. വിവരങ്ങൾക്ക്- https://www.muthootglobal.co.in/uk

English Summary : Muthoot Finance new branch in UK

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA