കച്ചവടക്കാർക്ക് കൈത്താങ്ങായി സ്വനിധി വായ്പാപദ്ധതി

HIGHLIGHTS
  • പൊതുവേ ബാങ്കുകൾ ഇവർക്ക് വായ്പ നൽകാറില്ല
money
SHARE

 കോവിഡ് 19 മഹാമാരി മൂലം പ്രതിസന്ധിയിലായ തെരുവോര കച്ചവടക്കാർക്ക് കേന്ദ്രസർക്കാരിന്റെ കൈത്താങ്ങ്. ബാങ്കുകളൊന്നും ഇത്തരക്കാർക്ക് പൊതുവേ വായ്പ നൽകാറില്ല. അഥവാ നൽകാൻ തയാറായാൽത്തന്നെ ഈട് നൽകേണ്ടതായും വരും. ഇവിടെയാണ് പ്രധാൻമന്ത്രി ആത്മനിർഭർ പദ്ധതയുടെ ഭാഗമായി അവതരിപ്പിച്ച ‘പിഎം സ്വനിധി’ വായ്പാ പദ്ധതി ശ്രദ്ധേയമാകുന്നത്. 

അർഹത ആർക്ക്?

നഗരങ്ങളിലെയും നഗരാതിർത്തിയിലെ ഗ്രാമങ്ങളിലെയും തെരുവോര കച്ചവടക്കാർക്കാണു വായ്പ ലഭിക്കുന്നത്. കോവിഡ് 19 ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് തെരുവോരങ്ങളിൽ കച്ചവടം ചെയ്തിരുന്നവർക്ക് അപേക്ഷിക്കാം. തെരുവോര കച്ചവടക്കാരനാണെന്ന് നഗരസഭാ കാര്യാലയത്തിൽനിന്നുള്ള സർട്ടിഫിക്കറ്റും ഐഡിയും ഉണ്ടായിരിക്കണം. അപേക്ഷകന്റെ ആധാർ നമ്പർ മൊബൈൽ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചിരിക്കണമെന്നതു നിർബന്ധമാണ്. കാരണം കെവൈസി നടപടികൾ പൂർത്തിയാക്കുന്നത് ആധാർ ഒടിപി ഉപയോഗിച്ചാണ്.

എത്ര വായ്പ കിട്ടും?

പതിനായിരം രൂപയാണ് വായ്പയായി ലഭിക്കുന്നത്. ഒരു വർഷത്തിനകം തുല്യ തവണകളായി തിരിച്ചടയ്ക്കണം. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ 7 ശതമാനം സബ്സിഡി ലഭിക്കും. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിമാസം നൂറു രൂപ പ്രോത്സാഹനത്തുകയും കിട്ടും. 

എങ്ങനെ അപേക്ഷിക്കണം?

തൊട്ടടുത്ത കോമൺ സർവീസ് സെന്ററുകൾ (CSC) വഴി ഓൺലൈനായി അപേക്ഷിക്കാം. https://www.pmsvanidhi.mohua.gov.in എന്ന വെബ്സൈറ്റിലൂടെ നേരിട്ടും അപേക്ഷ നൽകാം.  അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയുടെ തൽസ്ഥിതിയും തുടർന്നുള്ള ഇടപാടുകളും നിരീക്ഷിക്കാനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA