ഓഹരി നിക്ഷേപ രംഗത്തും ഇനി നിര്‍മിത ബുദ്ധിയുടെ കാലം

HIGHLIGHTS
  • തട്ടിപ്പുകള്‍ തടയാനും ഇത് സഹായകമാകും
benefits-and-risks-of-artificial-intelligence
SHARE

ഓഹരി ബ്രോക്കിങ് രംഗത്ത് ക്ലൗഡ് സാങ്കേതികവിദ്യയും നിര്‍മിത ബുദ്ധിയും വന്നതോടെ സേവനങ്ങൾ കൂടുതൽ സ്മാർട്ടാകുന്നു. ഒപ്പം തട്ടിപ്പുകള്‍ തടയാനും ഇത് സഹായകമാകും. ക്ലൗഡ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ വന്‍ മാറ്റങ്ങളാവും വരും നാളുകളില്‍ ഓഹരി ഇടപാടു രംഗത്തുണ്ടാകുകയെന്ന് ഇതിനകം തന്നെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രോക്കര്‍മാര്‍ ഇപ്പോള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാവും ഇതിലൂടെ ലഭ്യമാകുക. തല്‍സമയ വിലയിരുത്തലുകളും സേവനങ്ങളും ലഭിക്കുന്നതിനൊപ്പം  ചെലവ് ഗണ്യമായി കുറയുകയും ചെയ്യും. 

∙വിവിധ സേവനങ്ങള്‍ക്കായി ലഭിക്കുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന രംഗത്താവും ഇത് ഏറ്റവും ഗുണം ചെയ്യുക. ഉപഭോക്തൃ നിര ഉയരുന്നതനുസരിച്ച് സെര്‍വറുകള്‍ക്കായി കൂടുതല്‍ ചെലവഴിക്കല്‍ നടത്തുന്നതും ഇതിലൂടെ ഒഴിവാകും.

∙ഉപയോഗിക്കുന്നതനുസരിച്ചു പണം നല്‍കുക എന്ന രീതി വരുതോടെ 24 മണിക്കൂറിനും പണം നല്‍കുന്ന രീതിക്ക് അവസാനമാകും. അതായത് കുറഞ്ഞ ചെലവില്‍ കൂടുതല്‍ മികച്ച സേവനം 

∙ക്ലൗഡിലെ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തിഗത സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ നല്‍കാന്‍ ബ്രോക്കര്‍മാര്‍ക്കു സാധിക്കും.

∙സ്മാര്‍ട്ട് ഉപകരണങ്ങളുടേയും നിര്‍മിത ബുദ്ധിയുടേയും പിന്‍ബലത്തിലുള്ള നിരവധി ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ ബ്രോക്കിങിലും സാധ്യമാകും. 

∙നഷ്ട സാധ്യതകള്‍ ഒഴിവാക്കാനും ഡിജിറ്റല്‍ സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങള്‍ സഹായിക്കും. വീഡിയോ കെവൈസി മുതല്‍ നാച്വുറല്‍ ലാംഗ്വേജ് പ്രോസസിങ് വരെയുള്ളവ ഇക്കാര്യത്തില്‍ പിന്തുണയാകും. 

∙തട്ടിപ്പുകള്‍ തടയാനും സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കാനും ഡാറ്റ സൂക്ഷിക്കാനും നടപടിക്രമങ്ങള്‍ കൂടുതല്‍ കൃത്യമായി പാലിക്കാനുമെല്ലാം ഇവ സഹായകമാകും.

ലോക്്ഡൗണ്‍ കാലത്തും തുടര്‍ന്നുമെല്ലാം കൂടുതല്‍ പേര്‍ ഓഹരി നിക്ഷേപ രംഗത്തേക്ക് എത്തിയത് ഈ രംഗത്തെ ആവശ്യങ്ങള്‍ കൂടുതല്‍ വിപുലമാക്കി. ലോക്ഡൗണ്‍ വേളയിൽ കൂടുതല്‍ നിക്ഷേപകര്‍ ഓണ്‍ലൈന്‍ ബ്രോക്കറേജ് സംവിധാനങ്ങളിലേക്ക് എത്തിയത് ബ്രോക്കര്‍മാരേയും സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടു കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്.

ലേഖകൻ അപ്‌സ്റ്റോക്കിന്റെ സഹ സ്ഥാപകനും സിടിഒയുമാണ്

English Summary: Artificial Intelligence in Share Market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA