ADVERTISEMENT

തൊഴിലിനോടുള്ള ആഭിമുഖ്യം വളരെ കൂടുതലുള്ളവർ നമ്മുടെ രാജ്യത്തുണ്ട്. ആവശ്യങ്ങൾ അടിസ്ഥാനമാക്കി ബാങ്കിൽ നിന്നുള്ള ധനസഹായം, തൊഴിൽ പരിശീലനം, കച്ചവടം നടത്താനുള്ള പ്രാഗല്ഭ്യം എന്നീ കാര്യങ്ങൾ ഇങ്ങനെയുള്ളവർക്ക് അത്യന്താപേക്ഷിതമാണ്. കൂടാതെ സബ്സിഡി രൂപത്തിൽ, കച്ചവടത്തിനു വേണ്ട മൂലധനം കൂടി നൽകാൻ ധനസ്ഥാപനങ്ങൾക്കു സാധിച്ചാൽ സ്വയം തൊഴിൽ കണ്ടെത്താനുള്ള തയാറെടുപ്പുകൾ പൂർണമായി. 

പിഎംഇജിപി എന്ന, ‘പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടിക്കൽ പദ്ധതി’ ഈ ദിശയിലുള്ള മികച്ച പദ്ധതിയാണ്. ചെറിയ സംരംഭങ്ങളിലൂടെ തൊഴിൽ സൃഷ്ടിക്കാനുള്ള ഈ കേന്ദ്ര പദ്ധതിയുടെ ഉത്തരവാദിത്തം ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിനാണ്.നടപ്പാക്കൽ ചുമതല ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനും (കെവിഐസി), വായ്പകൾ നൽകേണ്ടത് ‌ബാങ്കുകൾ വഴിയുമാണ്.

ദിവസവും ശരാശരി 1000 അപേക്ഷകൾ ധനസഹായത്തിനായി ദേശീയതലത്തിൽ ലഭിക്കുന്നുണ്ട്. ഇതിൽ 65% പേരും ദു‌ർബല വിഭാഗത്തിൽപ്പെട്ടവരാണെന്നതു വളരെ ആവേശകരമാണ്. കേരളത്തിലും വളരെയധികം സംരംഭകർ നല്ല രീതിയിൽ വിജയകരമായി ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നുണ്ട്.

സംസ്ഥാന തലത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാന കെവിഐസി ഡയറക്ടറേറ്റുകൾ, സംസ്ഥാന കെവിഐ ബോർഡുകൾ (കെവിഐബി), ജില്ലാ വ്യവസായ കേന്ദ്രങ്ങൾ (ഡിഐസി), ബാങ്കുകൾ എന്നിവയാണ്. മുന്നൂറ്റൻപതോളം മാതൃകാ റിപ്പോർട്ടുകൾ കെവിഐസി സൈറ്റിലുണ്ട്. അത് പുതിയ സംരംഭകർക്കു മാർഗനിർദേശമായി ഉപയോഗിക്കാം.

1.പുതിയ യൂണിറ്റുകൾക്കു മാത്രമേ പിഎംഇജിപി പദ്ധതി പ്രകാരം ധനസഹായം ലഭിക്കുകയുള്ളൂ. ആദ്യ വായ്പ കൃത്യമായി തിരിച്ചടച്ചവർക്ക് പുനരുദ്ധാരണത്തിന് രണ്ടാമത്തെ വായ്‌പയ്ക്ക്  അവസരം ഉണ്ടായിരിക്കും.

2. തിരഞ്ഞെടുത്ത പദ്ധതിക്ക് പരമാവധി വായ്പ സേവന മേഖലയിൽ 10 ലക്ഷം രൂപയും  ഉൽപാദനമേഖലയിൽ 25 ലക്ഷം രൂപയുമായിരിക്കും.

3. വായ്പയുടെ തിരിച്ചടവു കാലാവധി, ഏറ്റെടുക്കുന്ന  ജോലിയുടെ അടിസ്ഥാനത്തിൽ 3 വർഷം മുതൽ 7 വർഷം വരെയായിരിക്കും.

4. ജനറൽ കാറ്റഗറിയാണെങ്കിൽ പ്രോജക്ട് തുകയുടെ 10 ശതമാനവും ദുർബല വിഭാഗങ്ങൾക്ക് പ്രോജക്ട് തുകയുടെ 5 ശതമാനവും സ്വന്തം നിലയിൽ മുതൽ മുടക്കുണ്ടായിരിക്കണം

5. സബ്സിഡി ഈ പദ്ധതിയുടെ മുഖ്യ ആകർഷണമാണ്. ജനറൽ വിഭാഗം അപേക്ഷകർക്ക് പദ്ധതിത്തുകയുടെ 15% (നഗരമേഖല), 25% (ഗ്രാമം) എന്നിങ്ങനെയാണു സർക്കാർ നൽകുക. വിവിധ ദുർബല വിഭാഗങ്ങൾക്ക്/വനിതകൾക്ക് 25% (നഗരമേഖല), 35% (ഗ്രാമം) എന്നിങ്ങനെ.

6. വസ്തുവകകൾ ഈടു നൽകേണ്ടതില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കുക.10 ലക്ഷത്തിനു മുകളിലുള്ള വായ്പകൾ സിജിടിഎസ്എംഇ സ്കീം കവർ ഉണ്ടായിരിക്കും .

7. വായ്പയ്ക്ക് അർഹരായവർ സംരംഭകത്വ വികസന പരിശീലനം (Entrepreneurship Development Pragramme EDP) പൂർത്തീകരിച്ചിരിക്കണം. പ്രോജക്ട് തുക 5 ലക്ഷത്തിനു മുകളിൽ വരുന്നവർക്ക് 10 പ്രവൃത്തി ദിനങ്ങളിലെ പരിശീലനവും 5 ലക്ഷത്തിനു താഴെ വരുന്നവർക്ക് 6 പ്രവൃത്തി ദിനങ്ങളിലെ പരിശീലനവും നിർബന്ധമാണ്. പരിശീലനം സൗജന്യമാണ്.

പോർട്ടൽ വഴി അപേക്ഷിക്കാം 

1  my.msme.gov.in or kviconline.gov.in സന്ദർശിക്കുക 

2 " Prime Minister Employment Generation Programme" അഥവാ PMEGP ePortal" തിരഞ്ഞെടുക്കുക 

3 ലിങ്ക് തുറന്ന് "Online Application Form for Individual" എടുത്ത് പൂരിപ്പിക്കുക

4 ബാങ്കിന്റെ വിവരങ്ങൾ IFS കോഡ് സഹിതം നൽകണം

5 അപേക്ഷാ ഫോ പൂരിപ്പിച്ച ശേഷം സേവ് ചെയ്യുക "Save Application Data"

6 ആവശ്യപ്പെട്ട എല്ലാ രേഖകളും തെളിവായി അപ്‌ലോഡ് ചെയ്യുക.

മാനദണ്ഡങ്ങൾ: 

1. 18 വയസ്സിനു മുകളിലുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം

2. ഏറ്റവും കുറഞ്ഞ യോഗ്യത എട്ടാം ക്ലാസ്സ് വിജയം. 

3. സ്ഥാപനങ്ങളാണെങ്കിൽ അവ സൊസൈറ്റീസ് റജിസ്ട്രേഷൻ ആക്ട് 1860 പ്രകാരം ഉള്ളതായിരിക്കണം. 

4. സഹകരണ സ്ഥാപനങ്ങൾ (ഉൽപാദനവുമായി ബന്ധപ്പെട്ടവ), ചാരിറ്റബിൾ ട്രസ്റ്റ്, സ്വയം സഹായ സംഘങ്ങൾ എന്നിവയ്ക്കും അർഹതയുണ്ട്.

English Summary : Know More about PMEGP

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com