ADVERTISEMENT

പ്രസിദ്ധീകരണങ്ങള്‍, പോഡ്കാസ്റ്റുകള്‍, ടെലിവിഷന്‍ പ്രോഗ്രാമുകള്‍ എന്നിവയില്‍ പരിമിതമായ മാര്‍ക്കറ്റിംഗ് ഫണ്ട് മാത്രമുള്ള കമ്പനികള്‍ എങ്ങനെ ഇടംപിടിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. പിആര്‍ ആണ് അതിനു കാരണം. അധികം പണച്ചെലവില്ലാതെ പബ്ലിസിറ്റി നേടാന്‍ കഴിയുന്ന നിരവധി മാര്‍ഗങ്ങളുണ്ട്. നിങ്ങള്‍ക്കു വേണ്ടത് ശരിയായ രീതിയില്‍ കണ്ടെത്തുക എന്നതാണ് ഇതില്‍ പ്രധാനം. ആദ്യം തന്നെ നാലു ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്തേണ്ടത്.

‌∙അടുത്ത ആറ് മാസത്തേക്കുള്ള ലക്ഷ്യങ്ങള്‍ എന്തൊക്കെ?

∙പബ്ലിസിറ്റിയിലൂടെ ഈ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയുമോ?

∙പബ്ലിസിറ്റിക്കായി സമയം ചെലവഴിക്കുന്നതിലൂടെ എന്താണ് നേടാന്‍ ആഗ്രഹിക്കുന്നത്?

∙കൂടുതല്‍ ശ്രദ്ധിക്കാന്‍ ആഗ്രഹിക്കുന്ന ഉത്പന്നങ്ങള്‍, സേവനങ്ങള്‍?

ഈ നാലു ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുന്നതോടെ പിആര്‍ സ്ട്രാറ്റജിക്കായി തയാറെടുക്കാം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ പിആറിനായി പണവും സമയവും ചെലവഴിക്കുന്നതില്‍ കാര്യമില്ല.

മുകളില്‍ പറഞ്ഞ നാലു ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ ശ്രദ്ധിക്കേണ്ടത് മെസേജിങിലാണ്. പി.ആര്‍ പ്ലാനിങില്‍ മെസേജിങ് വളരെ പ്രധാനപ്പെട്ടകാര്യമാണ്. അതിനായി ചില ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അവ ഏതെല്ലാമാണെന്നു നോക്കാം. 

∙നിങ്ങള്‍ക്കു വൈദഗ്ധ്യമുള്ള അല്ലെങ്കില്‍ സംസാരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ ഏതൊക്കെ?

∙നിങ്ങളുടെ കഥ എന്തുകൊണ്ട് വാര്‍ത്താപ്രാധാന്യമുള്ളതാകുന്നു?

∙നിങ്ങളെ എന്തിന് ആളുകള്‍ ശ്രദ്ധിക്കണം?

∙നിലവില്‍ ലോകത്ത് നടക്കുന്ന കാര്യങ്ങളുമായി നിങ്ങളുടെ സന്ദേശങ്ങള്‍ എങ്ങനെ ബന്ധപ്പെടുന്നു?

ഒരു പദ്ധതിയുമായി പുറപ്പെടുന്നതിനു മുമ്പ് രണ്ടു കാര്യങ്ങളാണ് പ്രധാനമായും മനസില്‍ സൂക്ഷിക്കേണ്ടത്: സമയവും വിഷയത്തിന്റെ പ്രസക്തിയും. നിങ്ങളുടെ സന്ദേശങ്ങള്‍ കാലിക പ്രസക്തിയുള്ളതാവണം. ആളുകളുമായി ബന്ധപ്പെടാന്‍ കഴിയുന്നവയുമാകണം.

ഇനി നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് എങ്ങനെ ശ്രോതാക്കളെ കണ്ടെത്താമെന്നതും പിആര്‍ സ്ട്രാറ്റജിയില്‍ നിങ്ങളുടെ പരിഗണനാവിഷയമാകണം.

കൃത്യമായ ഇടങ്ങള്‍ കണ്ടെത്തുക

മാധ്യമങ്ങൾക്ക് കൈമാറുന്നതിനു മുമ്പ് നിങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന പ്രേക്ഷകരെക്കുറിച്ച് നന്നായി ഗവേഷണം നടത്തണം. പോഡ്കാസ്റ്റുകള്‍ ശ്രദ്ധിക്കണം. പ്രസിദ്ധീകരണങ്ങള്‍ വായിക്കണം. 

അറിവാണു കരുത്ത്. നിങ്ങളുടെ പ്രേക്ഷകര്‍ അവരുടെ സമയം എവിടെ ചെലവഴിക്കുന്നു എന്നു കൃത്യമായി അറിഞ്ഞാല്‍ നിങ്ങളുടെ പിആര്‍ സ്ട്രാറ്റജിയുടെ വിഷയം മുന്‍കൂട്ടി അറിയാനാകും.

മേല്‍പ്പറഞ്ഞവയെല്ലാം നല്ല വഴികളാണ്. എന്നാല്‍ ഇവ കൃത്യമായി നടപ്പിലാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ എവിടെയും എത്തില്ല. അതുകൊണ്ടുതന്നെ ഇവയ്ക്കു സമയപരിധി നിശ്ചയിക്കേണ്ടതുണ്ട്. അവ കൃത്യമായി പാലിക്കപ്പെടുകയും വേണം. ആഴ്ചയില്‍ കുറച്ചു മണിക്കൂറുകള്‍ അവസരങ്ങള്‍ക്കായി ചെലവഴിക്കാന്‍ മറക്കരുത്.ഇതിന് നിങ്ങള്‍ക്ക് സമയമില്ലെങ്കില്‍ മീഡിയ കണ്‍സള്‍ട്ടന്റുമാരുടെ സേവനം തേടാവുന്നതാണ്.

ഇന്നോവിന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും മീഡിയ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍. ഫോണ്‍: 8606007771

English Summary : How to Prepare an Effectve Public Relations Strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com