കോവിഡ് രണ്ടാം വ്യാപനം, വായ്പകള്‍ ഇങ്ങനെ പുനക്രമീകരിക്കാം

HIGHLIGHTS
  • 5 കോടിയില്‍ താഴെ വായ്പയുള്ള വ്യക്തികള്‍ക്കും സംരംഭകര്‍ക്കും ആനുകൂല്യം ബാധകം
gain1
SHARE

ആര്‍ ബി ഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച രണ്ടാം വട്ട തിരിച്ചടവ് മൊറട്ടോറിയം വായ്പ എടുത്തവർക്ക് ആശ്വാസമേകും. ഇതനുസരിച്ച് 25 കോടിയില്‍ താഴെ വായ്പകള്‍ ഉള്ള വ്യക്തികള്‍ക്കും സംരംഭകര്‍ക്കും പുതിയ ആനുകൂല്യം ബാധകമാകും. കോവിഡിന്റെ ഒന്നാം വ്യാപനത്തില്‍ രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ മൊറട്ടോറിയം സ്വീകരിക്കാത്തവര്‍ക്കാണ് പുതിയ വായ്പ ക്രമീകരണം അനുവദിക്കുക. സ്വീകരിച്ചവര്‍ക്ക് നിലവിലുള്ള മൊറട്ടോറിയം കാലാവധി നീട്ടിയെടുക്കാം.

തിരിച്ചടവ് സമ്മര്‍ദം

കഴിഞ്ഞ വായ്പ പുനഃക്രമീകരണത്തിലൂടെ രണ്ട് വര്‍ഷം വരെ എം എസ് എം ഇ വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിച്ചിരുന്നു. എന്നാല്‍ ഈ മൊറട്ടോറിയം സ്വീകരിക്കാത്ത പല വായ്പകളിലും പുതിയ സാഹചര്യത്തില്‍ തിരിച്ചടവ് സമ്മര്‍ദത്തിലാണ്. പുനഃക്രമീകരണത്തിനുള്ള അപേക്ഷയുടെ അവസാന തീയതി 2020 ഡിസംബറില്‍ അവസാനിച്ചതോടെ ഇവര്‍ക്ക് മറ്റ് മാര്‍ഗമില്ലാത്ത അവസ്ഥയാണ്.  ഇത് വായ്പ എടുത്തവര്‍ക്ക് വലിയ പലിശ ബാധ്യത ഉണ്ടാക്കുന്നുണ്ട്. ഒപ്പം ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിനും കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ മൊറട്ടോറിയം ഇവര്‍ക്ക് ഗുണകരമാകും.

കുടിശിക ആകരുത്

2021 മാര്‍ച്ച് 31 ന് കുടിശിക ആകാത്ത വായ്പകള്‍ക്കാണ് ആനുകൂല്യം. കഴിഞ്ഞ വര്‍ഷം രണ്ട ഘട്ടമായി വായ്പകള്‍ക്ക് മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ മൊറട്ടോറിയം അനുവദിച്ചിരുന്നു. പിന്നീട് പുനഃക്രമീകരണം വഴി ഇത് രണ്ട് വര്‍ഷമാക്കി ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് ഈ ആനുകൂല്യമെടുത്തവര്‍ക്ക് ബാക്കിയുള്ള കാലാവധി രണ്ട് വര്‍ഷമാക്കി നിട്ടി നല്‍കും.

അപേക്ഷ നല്‍കണം

പുതിയ മൊറട്ടോറിയം ആവശ്യമുള്ള ഇടപാടുകാര്‍ 2021 സെപ്റ്റംബര്‍ 30 ന് മുമ്പ് ബാങ്കുകളില്‍ അപേക്ഷ നല്‍കണം. രേഖകളെല്ലാം കൃത്യമാണെങ്കില്‍ അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം മൊറട്ടോറിയം അനുവദിക്കണമെന്നും ബാങ്കുകള്‍ക്ക് ആര്‍ ബി ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English Summary : Details of Loan Moratorium during Covid Second Wave

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA