കുറഞ്ഞ മുതൽ മുടക്കിൽ കൈനിറയെ വരുമാനം നേടാൻ ഇതാ ഒരു സിംപിൾ ബിസിനസ് ആശയം

HIGHLIGHTS
  • എല്ലാവർക്കും ഇഷ്ടമായതിനാൽ സാധ്യതയേറും
money-new-2
SHARE

വലിയ സാങ്കേതിക വിദ്യയും യന്ത്രങ്ങളും അധ്വാനവും ആവശ്യമില്ലാത്ത ചെറുകിട സംരംഭം. പ്രത്യേകിച്ചും കാർഷിക ഭക്ഷ്യ സംസ്‌കരണ – ചെറുകിട വ്യവസായ മേഖലയിൽ കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാവുന്നതും വിപണി സാധ്യതയുള്ളതുമായ സംരംഭമാണ് പോപ്കോൺ നിർമ്മാണം. 

സാധ്യതകൾ 

പോപ്പ്‌കോൺ മുൻപ് ഉത്സവപറമ്പുകളിൽ നിന്നാണ് ലഭിച്ചിരുന്നത്. ഇന്ന് ഗ്രാമപ്രദേശങ്ങളിലെ ബേക്കറികളിൽപ്പോലും പോപ്പ്കോൺ പായ്‌ക്കറ്റുകൾ എത്തിത്തുടങ്ങി. സിനിമാതീയേറ്ററുകളിലും,പാർക്കുകളിലുമെല്ലാം ഇപ്പോൾ സുലഭമാണിവ. ഈ സാധ്യത പ്രയോജനപ്പെടുത്തി കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന സംരംഭമാണ് പോപ്പ്‌കോൺ നിർമ്മാണം. ചെറിയ യന്ത്രങ്ങൾ ഉപയോഗിച്ച് വിവിധ ഫ്‌ളേവറുകളിൽ നിർമ്മിച്ച് കപ്പുകളിലും പായ്‌ക്കറ്റുകളിലുമായി വിപണിയിലെത്തിക്കാം. ചെറുകിട സംരംഭം എന്ന നിലയിൽ ഈ സംരംഭത്തിന് വലിയ സാധ്യതയുണ്ട്. 

മാർക്കറ്റിങ് 

പോപ്‌കോൺ 2 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ വിതരണക്കാരെ നിയമിച്ചും നേരിട്ടും വില്‌പന ക്രമീകരിക്കാം പ്രീമിയം പായ്‌ക്കിങിൽ നൂതന ഫ്ലേവറുകൾ ചേർത്ത് നൽകിയാൽ കൂടിയ വിലയ്‌ക്ക് വിൽക്കാം.

നിർമ്മാണരീതി  

പോപ്‌കോൺ നിർമ്മാണ യന്ത്രത്തിൽ ആവശ്യത്തിന് എണ്ണ പകർന്നതിന് ശേഷം ആവശ്യമെങ്കിൽ മസാല ചേർത്ത് യന്ത്രസംവിധാനത്തിൽ തന്നെ ഇളക്കി ചേർക്കുക. തുടർന്ന് എണ്ണ പാകത്തിന് ചൂടായി കഴിയുമ്പോൾ യന്ത്രത്തിന്റെ ശേഷി അനുസരിച്ച് ചോളം നിറയ്‌ക്കുക. 5-10.  മിനിറ്റിനുള്ളിൽ  തന്നെ 

ചോളം മലരായി മാറുന്നതാണ്. തുടർന്ന് ബ്ലന്റിങ് മെഷിൻ ഉപയോഗിച്ച് ആവശ്യപ്പെടുന്ന ഫ്ലേവർ ചേർത്ത് മിക്സ് ചെയ്‌ത്‌ എടുക്കാം. തുടർന്ന് ഗ്ലാസ് കപ്പുകളിൽ നിറച്ച് മുകൾഭാഗം ഫോയിൽ ഉപയോഗിച്ച് സീൽ ചെയ്യാം. പ്ലാസ്റ്റിക് പായ്‌ക്കറ്റുകളിലും നിറച്ച് സീൽ ചെയ്‌തെടുക്കാം. കാരമൽ, ചോക്ലേറ്റ്, ചീസ്, പിസ്ത, സ്‌ട്രോബെറി തുടങ്ങിയ ഫ്ലേവറുകളിൽ പുറത്തിറക്കാം. ഇതിനാവശ്യമായ മൂലധനം, ഏകദേശ വരവ്– ചെലവ് കണക്കുകൾ എന്നിവ പട്ടികയിൽ നിന്നു മനസിലാക്കുക. 

Pop-Corn

ലൈസൻസുകൾ, സബ്‌സിഡി 

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ്, ജി.എസ്.ടി, ഉദ്യോഗ് ആധാർ എന്നീ ലൈസൻസുകൾ നേടണം. വ്യവസായ വകുപ്പിൽ നിന്ന് മുതൽ മുടക്കിന്  അനുസൃതമായ സബ്‌സിഡി ലഭിക്കും.       

ലേഖകന്‍ അഗ്രോ പാർക്കിന്റെ ചെയർമാനാണ്. ഫോൺ: 0485- 2242310

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA