ഉപജീവനമാര്‍ഗങ്ങള്‍ക്കായി കുറഞ്ഞ പലിശയ്ക്ക് 4600 കോടി രൂപയുടെ വായ്പാ

HIGHLIGHTS
  • പ്രാഥമിക സംഘങ്ങള്‍ വഴി 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കാനാണ് ഉദ്ദേശ്യം
KN Balagopal
SHARE

കാര്‍ഷിക മേഖലയിലും ചെറുകിട സംരംഭമേഖലയിലും ആയി 4600 കോടി രൂപയുടെ വായ്്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കി ഉപജീവനമാര്‍ഗം ഉറപ്പാക്കാനുള്ള പദ്ധതിയാണ് ബജറ്റില്‍ ധനമന്ത്രി ബാലഗോപാല്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയും കുടുംബശ്രീ വഴിയും നാലു ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതോടൊപ്പം കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി വാണിജ്യ ബാങ്കുകളേയും വായ്പാ വിതരണത്തിനു ഉപയോഗപ്പെടുത്താനും ലക്ഷ്യമിടുന്നു.
നബാര്‍ഡിന്റെ പുനര്‍വായ്പ പാദ്ധതി  ഉപയോഗപ്പെടുത്തി പ്രാഥമിക സംഘങ്ങള്‍ വഴി  2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കാനാണ് ഉദ്ദേശ്യം. കൃഷിയും അനുബന്ധമേഖലയ്ക്കും മെച്ചപ്പെട്ട വായ്പാ സംവിധാനം ഉറപ്പാക്കി സ്വകാര്യ മൂലധനനിക്ഷേപം പ്രോല്‍സാഹിപ്പിക്കും.
പുതിയ സംരംഭം ആരംഭിക്കാനും നിലവില്‍ പ്രവര്‍ത്തന ക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും 1600 കോടിരൂപയുടെ വായ്പകള്‍ കുടുംബ ശ്രീ വഴി 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ നാലു ശതമാനം പലിശയ്ക്ക് നല്‍കും. 1000 കോടി രൂപയുടെ വായ്പയാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്. ഈ മൂന്നു വായ്പാ പദ്ധതികള്‍ക്കുമുള്ള പലിശ ഇളവിനായി ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയുണ്ട്.

English Summary: Loan with Low Interest Rate in Todays Kerala Budget

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA