ഗൂഗിളിനെ പോലെ വളരണോ? ഈ മൂന്നു കാര്യങ്ങൾ ചെയ്യൂ

HIGHLIGHTS
  • മൂന്ന് കാര്യങ്ങളിൽ ഊന്നിക്കൊണ്ടായിരുന്നു അവരുടെ ആരംഭവും പ്രവർത്തനവും
google
SHARE

ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനിയായി മാറിയ ഗൂഗിൾ ഒരു ചെറുകിട സംരംഭമായിട്ടാണ് 22 വർഷം മുമ്പ് റജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചത്. ഇന്ന് 1201 ബില്യൻ ഡോളർ അഥവാ 87.55 ലക്ഷം കോടി രൂപയുടെ മൊത്ത മൂല്യവുമായി വൈവിധ്യമാർന്ന മേഖലകളിൽ വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നതിന്റെ രഹസ്യം അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. പ്രധാനമായും മൂന്ന് കാര്യങ്ങളിൽ ഊന്നിക്കൊണ്ടായിരുന്നു അവരുടെ ആരംഭവും പ്രവർത്തനവും. ഏതൊരു ചെറുകിട സംരംഭകനും ഈ മൂന്നു കാര്യങ്ങൾക്കു പ്രാധാന്യം നൽകി കൊണ്ട് ബിസിനസ് നടത്തുകയാണെങ്കിൽ നിങ്ങൾ ഇന്ന് നടുന്ന സംരംഭക വിത്ത് മുളച്ച് വളർന്ന് നാളത്തെ ബഹുരാഷ്ട്ര കമ്പനിയായി മാറിയേക്കാം. തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ സംരംഭത്തിന്റെ വിജയവും. ഒരു ചെറിയ സംരംഭമായി തുടങ്ങി ദീർഘകാല വളർച്ച ലക്ഷ്യമിട്ട് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയപ്പോഴാണ് ഗൂഗിൾ ഇന്നു കാണുന്ന വടവൃക്ഷമായി പടർന്നു പന്തലിച്ചത്. ആസൂത്രണവും നടപ്പാക്കലും ശരിയായ വിധത്തിലാണെങ്കിൽ ഏതൊരു സംരംഭകനും ഗൂഗിളിനെ പോലെ വിജയം വരിക്കാം. 

ഒരു ചെറുകിട ബിസിനസ് സർവവ്യാപിയായി മാറിയ അനുഭവമാണ് ഗൂഗിളിന്റേത്. ഈ തലമുറയിലും അടുത്ത തലമുറയിലും ഒരു സൂപ്പർ സ്റ്റാറാണ് ഗൂഗിൾ എന്നതിൽ തർക്കം വേണ്ട. വളർച്ച നേടുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും സംഘടനാ വിജയം കൈവരിക്കുന്നതിനും ഈ മൂന്നു കാര്യങ്ങൾ നിങ്ങളെ സഹായിക്കും.

1. വേർതിരിക്കുക  വ്യത്യസ്തമാക്കുക  വൈവിധ്യമാക്കുക

ആദ്യമായി നിങ്ങൾക്കു വേണ്ടത് ഒരു മികച്ച ബിസിനസ് ആശയമാണ്. ദശലക്ഷക്കണക്കിനു ആളുകളെ ആകർഷിക്കുന്ന ഒരു ചെറിയ ബിസിനസ് ആശയം മതി ലോകത്തിന്റെ അതിരുകൾ കീഴടക്കുവാൻ. ആശയം എന്നാൽ ഏതെങ്കിലും ഒരു ആശയമല്ല. മറ്റുള്ളവർക്കില്ലാത്ത എന്തെങ്കിലും വാഗ്ദാനം ചെയ്യുന്ന, എതിരാളികളിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരു ബിസിനസ് മോഡലായിരിക്കണം അത്. 

∙ഗൂഗിളിന്റെ തുടക്കം എങ്ങനെയായിരുന്നു? 

മാതൃ കമ്പനിയായ ആൽഫബെറ്റ് പുതുമയുള്ള ഒരു സെർച്ച് അൽഗോരിതമായിട്ടായിരുന്നു ഗൂഗിളിനെ അവതരിപ്പിച്ചത്. ഗൂഗിളിനു മുമ്പ് ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുന്നതിന് വേറെയുമുണ്ടായിരുന്നു സെർച്ച് എഞ്ചിനുകൾ. യാഹു, ഇക്കോസിയ, ആസ്ക്, ബിംഗ് ഇവയെല്ലാം അക്കാലത്ത് മുൻപന്തിയിലുണ്ടായിരുന്നു. ഇവർക്കൊന്നുമില്ലാത്ത തികച്ചും വ്യത്യസ്തമായ സെർച്ച് അൽഗോരിതം അവതരിപ്പിച്ചതായിരുന്നു ഗൂഗിളിന്റെ വിജയം. ഉപയോക്താക്കൾക്ക് ഏറ്റവും വേഗത്തിൽ സെർച്ച് റിസൽറ്റ് നൽകുന്നതിനു പുറമേ കൂടുതൽ അറിവും വിനോദവും പകരുന്ന രീതിയിലേക്കു കൂടി ഗൂഗിളിന്റെ അൽഗോരിതം വികസിപ്പിക്കുകയായിരുന്നു. 

∙അളവിലല്ല ഗുണത്തിലാണ് കാര്യം

അളവിലല്ല ഗുണത്തിലാണ് കാര്യം എന്നവർ മനസിലാക്കി. ഇന്ന് കോടിക്കണക്കിനു ആളുകളാണ് ദിവസവും പലവിധ ആവശ്യങ്ങളുടെ അന്വേഷണവുമായി ഗൂഗിളിൽ തിരയുന്നത്. ഗൂഗിൾ വന്ന സമയത്തുണ്ടായിരുന്ന പല സെർച്ച് എഞ്ചിനുകളുടേയും പേര് പോലും കേൾക്കാതായി. മറ്റാർക്കും ഇല്ലാത്ത ഇന്നൊവേഷൻ നിങ്ങളുടെ ബിസിനസിലും അവതരിപ്പിച്ചാൽ വിജയം വിദൂരത്തല്ല. വിപണിയിലേക്ക് കണ്ണുനട്ടിരിക്കുക. വിപണിയുടെ ആവശ്യം മനസിലാക്കി അതിനു പറ്റിയ മാറ്റം ബിസിനസിൽ കൊണ്ടുവരികയും സ്ഥിരതയാർന്ന വളർച്ചയിലേക്ക് ബിസിനസ്സിനെ എത്തിക്കുകയും ചെയ്യുക എന്നതാണ് ഗൂഗിൾ പഠിപ്പിക്കുന്ന ഒന്നാമത്തെ പാഠം.

2. പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുക

ഒറ്റ ഉൽപന്നം അല്ലെങ്കിൽ ഒറ്റ മോഡൽ ഇതിനെ ചുറ്റിപ്പറ്റിയുള്ള വിൽപനനയം മാത്രമാണെങ്കിൽ മാർക്കറ്റിൽ ഇതിന്റെ ഡിമാന്റ് നിലച്ചാൽ എന്തു ചെയ്യും? ഇന്ന് പല സംരംഭങ്ങളും പരാജയപ്പെടാനുള്ള കാരണം ഇതാണ്. ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബെറ്റ് വ്യത്യസ്തമാർന്ന മേഖലകളിലേക്ക് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യുട്യൂബ്, ജി.പി.എസ് ആപ്പ് വേസ്, ടെക്സ്റ്റൈൽ ബ്രാൻറ് ഫിറ്റ് ബിറ്റ്, ഡ്രൈവറില്ലാ കാർ എന്നിവ അവയിൽ ചിലതാണ്. ഗൂഗിൾ വഴി നേടിയെടുത്ത ജനകീയാടിത്തറയാണ് പുതിയ മേഖലകളിലേക്കുള്ള വരവ് സുഗമമാക്കിയത്. ഒരു തന്ത്രത്തിൽ മാത്രം ചുറ്റി തിരിയാതെ ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്കുപകരിക്കും വിധം ബിസിനസ് മോഡൽ സൃഷ്ടിക്കുക. 

3. വളരാൻ പറ്റിയ വിപണി സാഹചര്യം ഉണ്ടാക്കി മികവു പുലർത്തുക

വൈവിധ്യവൽക്കരണവും വിപുലീകരണവും അനിവാര്യമാണെന്ന് ഗൂഗിൾ ടീമിനു അറിയാമായിരുന്നു. അതേ സമയം അന്ത:സത്ത നഷ്ടപ്പെടാനും പാടില്ല. അതനുസരിച്ചായിരുന്നു അവരുടെ ആസൂത്രണങ്ങൾ. നല്ല ആശയം കണ്ടെത്തി കഴിഞ്ഞാൽ  അത് ഉപഭോക്താക്കളുടെ മനസിൽ പതിപ്പിക്കാനായാൽ ഒരു മികച്ച കളിക്കാരനാകാൻ തയ്യാറെടുക്കുക. നിങ്ങളുടെ ആശയങ്ങൾ പരിരക്ഷിച്ചു കൊണ്ടു വേണം വികസന വൈവിധ്യവൽക്കരണങ്ങൾക്കു തയ്യാറെടുക്കുവാൻ.

English Summary: If You Want to Grow like Google, then Learn these Three Lessons

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA