ADVERTISEMENT

ഓൺലൈൻ മത്സ്യ- മാംസ വിപണന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായാണ് ഫ്രഷ് റ്റു ഹോം എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. കടലിൽ നിന്നും പിടിച്ചെടുക്കുന്ന മൽസ്യങ്ങൾ യാതൊരുവിധ പ്രിസർവേറ്റീവുകളും ചേർക്കാതെ തീർത്തും ഫ്രഷ് ആയി ജനങ്ങളിലേക്കെത്തിച്ചുകൊണ്ടായിരുന്നു മാത്യു ജോസഫ് , ഷാൻ കടവിൽ എന്നിവരുടെ നേതൃത്വത്തിൽ വളർത്തിയെടുത്ത ടീം ആണ് സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിൽ. സുതാര്യമായ ബിസിനസ്, സുതാര്യമായ വരുമാനം ഇതായിരുന്നു ഫ്രഷ് റ്റു ഹോമിന്റെ മുഖമുദ്ര. അതിനാൽ തന്നെ കടലിൽ നിന്നും നേരിട്ട് കറിച്ചട്ടിയിലേക്ക് മത്സ്യങ്ങൾ എത്തിക്കുന്ന ഈ സംരംഭത്തെ ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

പിന്നീട് ജനങ്ങളുടെ ആവശ്യം മനസിലാക്കിയാണ് മൽസ്യത്തിന് പുറമെ ചിക്കൻ, മട്ടൻ തുടങ്ങിയ മാംസവിഭവങ്ങളും ഫ്രഷ് റ്റു ഹോം ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. പത്തോളം ഇന്ത്യൻ നഗരങ്ങളിലും യുഎഇയിലുമായി ബിസിനസ് ശൃംഖലയുള്ള ഒരു സ്ഥാപനമായി വളർന്നു വികസിക്കാൻ ഫ്രഷ് റ്റു ഹോമിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. എന്നാൽ ഫ്രഷ് റ്റു ഹോമിന്റെ ഈ വിജയക്കുതിപ്പിന് ആക്കം കൂട്ടിയത് കോവിഡ് കാലമാണ് എന്നത് പറയാതെ വയ്യ. ഏത് നെഗറ്റീവ് സാഹചര്യത്തെയും പോസിറ്റീവ് ആക്കുന്നതിൽ ഫ്രഷ് റ്റു ഹോം മേധാവി മാത്യു ജോസഫിനും പങ്കാളിക്കും ഉള്ള വൈദഗ്ധ്യമാണിത് വെളിവാക്കുന്നത്. 

2020  കോവിഡ് കാലത്ത് ഫ്രഷ് റ്റു ഹോം വാർത്തകളിൽ നിറഞ്ഞത് കെട്ടകാലത്തെ അതിജീവിക്കാൻ തൊഴിലാളികൾക്ക് നൽകിയ സാമ്പത്തിക പിന്തുണയിലൂടെയാണ്. കോവിഡിന്റെ പേരിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാനും ശമ്പളം തടഞ്ഞുവയ്ക്കാനുമെല്ലാം കമ്പനികൾ മത്സരിച്ചപ്പോൾ സ്ഥാപനത്തിലെ എല്ലാ തൊഴിലാളികൾക്കും ശമ്പളവർധനവും ബോണസും നൽകി മാത്യു ജോസഫ് വ്യത്യസ്തനാകുകയായിരുന്നു. ഇത്തവണ കോവിഡ് തരംഗം രണ്ടാം ഘട്ടം പിടിമുറുക്കി നിൽക്കുമ്പോഴും ഫ്രഷ് റ്റു ഹോം സേഫ് സോണിൽ തന്നെയാണ്. ഒന്നാം കോവിഡ് തരംഗത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളാണ് സാമ്പത്തികമായി ഒരു സേഫ് സോണിലേക്ക് സ്ഥാപനത്തെ എത്തിച്ചിരിക്കുന്നത്.

ട്രോളിങ് നിരോധനത്തിലും മീൻ നൽകാൻ മൽസ്യകൃഷി 

കഴിഞ്ഞ കോവിഡ് കാലത്ത് ട്രോളിങ് നിരോധനം കൂടി വന്നതോടെ അല്പം അങ്കലാപ്പിലായി. ചെറുകിട മൽസ്യകര്‍ഷകരുമായും മീൻ പിടുത്തക്കാരുമായുമെല്ലാം കരാറുണ്ടെങ്കിലും അത്തരത്തിൽ കിട്ടുന്ന മൽസ്യം വാണിജ്യാവശ്യത്തിനു തികയാത്ത അവസ്ഥയായിരുന്നു. അന്ന് മാത്യു ജോസഫ് മനസിൽ ഉറപ്പിച്ചതാണ്, ഇനി ഒരു ക്ഷാമകാലത്തെ നേരിടേണ്ട ഗതി ഉണ്ടാകരുതെന്ന്. ആ ദീർഘവീക്ഷണത്തിന്റെ ഫലമായി ആലപ്പുഴ ജില്ലയിൽ 40 ഏക്കറോളം നിലം പാട്ടത്തിനെടുത്ത് മത്സ്യകൃഷി തുടങ്ങി. അതിനാൽ തന്നെ, കോവിഡ് രണ്ടാം തരംഗവും ട്രോളിങ് നിരോധനവും ഒന്നിച്ചെത്തുമ്പോഴും ഫ്രഷ് റ്റു ഹോം മൽസ്യ വിപണമേഖലയിൽ സജീവമാണ്. ട്രോളിങ് നിരോധനം മൂലം സാമ്പത്തികമായി പിന്നാക്കം പോകേണ്ട അവസ്ഥ സ്ഥാപനത്തിനുണ്ടായില്ല എന്ന് മാത്രമല്ല, ലാഭം വർധിക്കുകയും ചെയ്തു. 

കോണ്ടാക്റ്റ് ലെസ് ഡെലിവറി 

കഴിഞ്ഞ കോവിഡ് കാലത്ത് നടപ്പിലാക്കിയ കോണ്ടാക്റ്റ് ലെസ് ഡെലിവറി എന്ന സിസ്റ്റം തുടർന്നുകൊണ്ട് പോരാൻ സ്ഥാപനത്തിന് കഴിഞ്ഞു. ഇത് മൂലം കോവിഡ് ഭീതി കൂടാതെ വില്‍പ്പന നടത്തുവാൻ സാധിച്ചു. അതിനാൽ തന്നെ ഉപഭോക്താക്കളുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് വർധിക്കുകയും ചെയ്തു. കോണ്ടാക്റ്റ് ലെസ് ഡെലിവറി നടപ്പാക്കിയതോടെ ബിസിനസ് കൂടുതൽ എളുപ്പമായെന്നു മാത്യു ജോസഫ് പറയുന്നു. കോണ്ടാക്റ്റ് ലെസ് ഡെലിവറിക്കൊപ്പം സാമൂഹ്യ അകലം കൂടി പാലിച്ചാണ് ഡെലിവറി ബോയ്സ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. 

ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് 

സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും നിശ്ചിത ഇടവേളകളിൽ കോവിഡ് ടെസ്റ്റ് നടത്തിയും സ്ഥാപനത്തിനകത്ത് സാമൂഹ്യ അകലം, മാസ്ക് , സാനിറ്റൈസർ എന്നിവ നിർബന്ധമാക്കിയും കോവിഡ് വ്യാപനം തടയാനും ഫ്രഷ് റ്റു ഹോമിന് കഴിഞ്ഞു. കൃത്യമായ ശരീര താപനില നോക്കി രേഖപ്പെടുത്തിയ ശേഷം മാത്രമാണ് ഓരോ വ്യക്തിയെയും സ്ഥാപനത്തിലേക്ക് ജോലിക്കായി കടത്തി വിടുക. ഇത് ഏറ്റവും കൃത്യതയോടെ ചെയ്യുന്നതിനാൽ സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളുടെ 8 ശതമാനത്തിൽ താഴെ മാത്രമേ നാളിതുവരെ കോവിഡ് ഭീതി നേരിടേണ്ടതായി വന്നിട്ടുള്ളൂ. ഇത്തരത്തിൽ കോവിഡ് വ്യാപിച്ചവർക്കും അവരുടെ  കുടുംബത്തിനും അനിവാര്യമായ എല്ലാ സഹായങ്ങളും സ്ഥാപനം നൽകുന്നുണ്ട്. കഴിഞ്ഞ കോവിഡ് കാലത്തെപോലെ, ഇത്തവണയും സ്ഥാപനത്തിലെ എല്ലാ ജോലിക്കാർക്കും 25% ബോണസ് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇനിയും ഏറെ മുന്നോട്ട് 

കോവിഡിന്റെ രണ്ടാം വരവ് ബിസിനസിനെ ബാധിക്കാതിരിക്കാനുള്ള സകല മുൻകരുതലുകളും മാത്യു ജോസഫ് എടുത്തിരുന്നു. അതിനാൽത്തന്നെ കഴിഞ്ഞ വർഷത്തെപ്പോലെ തൊഴിലാളികൾക്കും ബിസിനസിനും ഒരു പോലെ വളർച്ച നൽകുന്ന പദ്ധതികൾ വിഭാവനം ചെയ്യുകയാണ് അദ്ദേഹം. കൂടുതൽ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതിനൊപ്പം യുഎഇയിലും പ്രവർത്തനം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഫ്രഷ് റ്റു ഹോം.

English Summary: Success Story of Fresh to Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com