എംബിബിഎസ് പഠനത്തോടൊപ്പം സ്റ്റാർട്ടപ്പും, സൂപ്പറാണ് ഈ നാൽവർ സംഘം

HIGHLIGHTS
  • വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായവുമായി ഏഥൻസ്
athens6
SHARE

വിദേശത്ത് മെഡിസിൻ പഠിക്കണോ, ടോപ്പ് റാങ്കിങ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ വേണോ? മെഡിക്കൽ വിദ്യാർത്ഥികൾ നേരിട്ട് നടത്തുന്ന ഈ അഡ്മിഷൻ സ്റ്റാർട്ടപ്പ് സഹായിക്കും. യുക്രെയിനിലെ പ്രശസ്തമായ സപ്പോറേഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ  അഞ്ചാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ കേരളത്തിൽ നിന്നുള്ള യദുനന്ദൻ, വേണു അനന്തു, ആദിൽ ഫൈസൽ, ടി പി ഫഹദ്  എന്നീ നാലു കൂട്ടുകാർ ചേർന്നാണ് മൂന്നു വർഷം മുമ്പ് ഏഥൻസ് റൂട്ട് ഓഫ് എഡ്യൂക്കേഷൻ എന്ന പേരിൽ അഡ്മിഷൻ സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്. യുക്രെയിനിലും ഇങ്ങ് മലപ്പുറത്തും ഉള്ള ഓഫീസുകൾ വഴിയാണ് അഡ്മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

വിദേശത്ത് എംബിബിഎസ് പഠിക്കുവാൻ പ്രവേശനം ലഭിക്കുന്നത് എളുപ്പമാണിന്ന്. ധാരാളം ഏജൻസികൾ കേരളത്തിനകത്തും പുറത്തും ഈ രംഗത്ത് പ്രവർത്തിക്കുന്നുമുണ്ട്. പ്രവേശനം ലഭിച്ച് പഠനത്തിനായി വിദേശയൂണിവേഴ്സിറ്റികളിൽ എത്തിക്കഴിയുമ്പോഴാണ് പലരും തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നു എന്നു മനസിലാക്കുന്നത്. വൻ തുക നൽകിയാണ് ഇക്കൂട്ടർ അഡ്മിഷൻ എടുക്കുന്നത്. പലപ്പോഴും ഹോസ്റ്റലോ മറ്റ് അനുബന്ധ സൗകര്യങ്ങളോ അക്രഡിറ്റേഷനോ പോലുമോ ഇല്ലാത്ത സ്ഥാപനങ്ങളിലായിരിക്കും അഡ്മിഷൻ. കുട്ടികളെ ഇവിടെ നിന്നും കയറ്റി വിടുന്നതോടെ പല ഏജൻസികളുടെയും ഉത്തരവാദിത്വം അവസാനിക്കുന്നു. കൃത്യമായ രേഖകൾ ഇല്ലാതെ ഇങ്ങനെ എത്തപ്പെട്ട പല വിദ്യാർത്ഥികൾക്കും തിരിച്ചു പോകേണ്ടിയും വന്നിട്ടുണ്ട്.

athens1

എന്തുകൊണ്ട് സ്വന്തം സ്റ്റാർട്ടപ്പ് ?

കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ധാരാളം വിദ്യാർത്ഥികൾ ഏജൻസികളുടെ കബളിപ്പിക്കലിന് ഇരയായ അനുഭവങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. മതിയായ രേഖകൾ പോലുമില്ലാതെയാണ് കുട്ടികളെ കൊണ്ടുവരുന്നത്.  ഈ സാഹചര്യത്തിലാണ്  വിദേശത്ത് എംബിബിഎസ് പഠിക്കാൻ ആഗ്രഹമുള്ള കുട്ടികളെ എങ്ങനെയാണ് തങ്ങൾക്കു സഹായിക്കാൻ പറ്റുക എന്ന് നാൽവർ സംഘം ചിന്തിച്ചു തുടങ്ങിയത്. നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സർവകലാശാലയിലാണ് തങ്ങൾ പഠിക്കുന്നത്. പഠനത്തിലും പ്രാക്ടിക്കലിലും പഠനേതര രംഗങ്ങളിലും യുക്രെയിനിലെ മുൻനിര യൂണിവേഴ്സിറ്റിയിൽ തന്നെ തങ്ങൾക്കു പ്രവേശനം നേടാനായെങ്കിലും ഇത്തരം മികവുറ്റ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുവാൻ പലപ്പോഴും കുട്ടികൾക്കു ഒറ്റയ്ക്കു സാധിച്ചു എന്നു വരില്ല. തങ്ങളുടെ അനുഭവസമ്പത്തു വച്ച് കുട്ടികൾക്ക് മാർഗനിർദേശം നൽകാനായാൽ അത് വല്യ കാര്യമല്ലേ. യൂണിവേഴ്സിറ്റിയുടെ വൈസ് ഡീൻ ഇന്ത്യക്കാരിയായ ഡോ.ദിവ്യ രാജിന്റെ പിന്തുണ സ്റ്റാർട്ടപ്പ് തുടങ്ങുന്നതിന് ഏറെ സഹായിച്ചുവെന്ന് ഇവർ പറയുന്നു.

പഠനചെലവ് 20-22 ലക്ഷം, ആഗോള അംഗീകാരം

വിദേശത്ത് മെഡിസിൻ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകി ലോക റാങ്കിങിൽ മുമ്പിൽ നിൽക്കുന്ന  ഗവൺമെന്റ് യൂണിവേഴ്സിറ്റികളിലേക്കാണ് ഇവർ അഡ്മിഷൻ തരപ്പെടുത്തുക. ഇതിനു വേണ്ടി ഏഥൻസ് ഉക്രെയിനിലെ പ്രശസ്ത സർവകലാശാലയുമായി ധാരണയിലെത്തിയിട്ടുണ്ട്. " ഡോക്ടർ ആകണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന ഒത്തിരി കുട്ടികളെ ഞങ്ങൾക്കറിയാം. നീറ്റ് പാസായാലും എല്ലാവർക്കും ഇന്ത്യയിൽ അഡ്മിഷൻ കിട്ടില്ലല്ലോ. കോടികൾ മുടക്കി അഡ്മിഷൻ നേടാനുള്ള കഴിവ് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. അതേസമയം ഇന്ത്യൻ യൂണിവേഴ്സിറ്റികളേക്കാൾ ലോക റാങ്കിങിൽ മുമ്പിൽ നിൽക്കുന്ന മികച്ച യൂണിവേഴ്സിറ്റികളിൽ ശരാശരി 20-22 ലക്ഷം രൂപയ്ക്ക് എംബിബിഎസ് പഠിക്കാനുള്ള സൗകര്യം ഉള്ളത് കേരളത്തിൽ അധികം പേർക്കും അറിയില്ല. 

പ്രവേശനം നേടി കുട്ടികൾ ഇവിടെ എത്തുന്നതു മുതൽ ഓരോ ഘട്ടത്തിലും അവരെ സഹായിക്കുവാൻ ഞങ്ങളുടെ ടീമുണ്ടാകും." യുക്രെയിനിൽ എംബിബിഎസ് പഠനം കഴിഞ്ഞ് ഇഷ്ടമുള്ള വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്നതിന് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ മികച്ച അവസരങ്ങളാണ് ഇപ്പോഴുള്ളത്. അതിനു ശേഷം ഉയർന്ന ശമ്പളത്തോടെ പോസ്റ്റിങും ലഭിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം ആവശ്യക്കാരെ സഹായിക്കാനുള്ള സംവിധാനം ഏഥൻസിനുണ്ട്.

athens4

മെഡിസിൻ പഠനത്തിന്റെ ഗ്ലോബൽ ഹബ്ബ്

ഓരോ വർഷവും ഡോക്ടർമാരുടെ ഡിമാൻ്റ് വർധിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. യുക്രെയിൻ മെഡിസിൻ പഠനത്തിന്റെ ഗ്ലോബൽ ഹബ് ആണ്. ബ്രിട്ടീഷ് മോഡൽ അധ്യയനമാണ്. ഹൗസ് സർജൻസി ഉൾപെടെ ആറു വർഷമാണ് എംബിബിഎസ് പഠനം. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ നീറ്റ് പാസാകണം പ്രവേശനത്തിനു അപേക്ഷിക്കുവാൻ. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള  വിദേശ സർവകലാശാലകളിലാണ് പ്രവേശനം. വിദ്യാർത്ഥികളുടെ പാസ്പോർട്ടും മാർക്ക് ലിസ്റ്റുകളും സമർപ്പിച്ച് അതാത് യൂണിവേഴ്സിറ്റികളിൽ നിന്ന് അഡ്മിഷൻ എടുക്കലാണ് ആദ്യ നടപടി. അഡ്മിഷൻ ലെറ്റർ ലഭിച്ചതിനു ശേഷം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ നിന്ന് അനുമതി, വിസ പ്രൊസസിങ്, ഇൻഷുറൻസ്, ഫ്ലൈറ്റ് ടിക്കറ്റ്, യുക്രേനിയൻ ഗ്രീൻ കാർഡ്, ഹോസ്റ്റൽ, കോഴ്സ് ഗൈഡൻസ്, പ്ലാബ്, നെക്സ്റ്റ്, യൂ എസ് എം എൽ ഇ തുടങ്ങിയ ലൈസൻസിങ് പരീക്ഷകൾക്കുള്ള പരിശീലന സഹായങ്ങൾ, പോസ്റ്റ് ഗ്രാജുവേറ്റ് അഡ്മിഷൻ സഹായങ്ങൾ തുടങ്ങിയ സേവനങ്ങൾ ഇവർ നൽകുന്നുണ്ടിപ്പോൾ. വിദ്യാഭ്യാസ വായ്പ വേണ്ടവർക്ക് അതിനു വേണ്ട സൗകര്യവും ചെയ്തു കൊടുക്കും. 

ക്ഷ്യം ഡോക്ടർ ആവുക,ഒപ്പം ഏഥൻസും വളരും

athens5

"ഞങ്ങൾ എംബിബിഎസ് ഇവിടെ പഠിക്കുന്നവരായതുകൊണ്ട് ഞങ്ങൾക്കറിയാം ഇവിടത്തെ നിയമങ്ങളും നിബന്ധനകളും. അതുകൊണ്ട് പ്രവേശനം തേടി വരുന്ന കുട്ടികളെ സത്യസന്ധമായി കാര്യങ്ങൾ ബോധിപ്പിക്കുവാൻ ഞങ്ങൾക്കാവുന്നുണ്ട്. കുട്ടികൾ നാട്ടിൽ നിന്ന് വിട്ട് അന്യനാട്ടിലേക്ക് പറിച്ചു നടുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ ഞങ്ങൾക്കറിയാം. ഓരോ ഘട്ടത്തിലും അവരെ കൂടെ നിന്ന് സഹായിക്കാൻ ഞങ്ങൾക്ക് കഴിയും. ഇതു തന്നെയാണ് ഞങ്ങളുടെ വിജയവും." ഏഥൻസിന്റെ സാരഥികളായ ആദിലും അനന്തുവും യദുവും ഫഹദും ഒരേ സ്വരത്തിൽ പറയുന്നു. 

ഡോക്ടറാവുക എന്നത് ഇവരുടെ ജീവിത ലക്ഷ്യമാണ്. പ്രാക്ടീസ് ചെയ്യുന്നതോടൊപ്പം വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൈ സഹായവുമായി ഏഥൻസുമുണ്ടാകും എക്കാലവും. Website: www.athensace.com

English Summary : Medical Students who are Entrepreneurs also

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA