ADVERTISEMENT

ഏറ്റവും കൂടുതൽ വികസന സാധ്യതയുള്ള ഒരു വ്യവസായ രംഗമാണ് കാർഷിക വിഭവങ്ങളിൽ നിന്നും മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമ്മാണം. കാർഷിക വിളകൾ മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റിയെടുക്കുന്നതിലൂടെ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിന് സാധിക്കും. കേരളത്തിൽ എല്ലായിടത്തും ആവശ്യക്കാരുള്ള ചക്ക, കപ്പ, പാവയ്‌ക്ക, കൊണ്ടാട്ടം മുളക്, ഏത്തപ്പഴം, മൽസ്യങ്ങൾ, നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നമായ  കോക്കനട്ട് ചിപ്സ്, പൈനാപ്പിൾ, പയർ വർഗങ്ങൾ തുടങ്ങിയവയെല്ലാം ഇങ്ങനെ സംസ്കരിക്കാൻ സാധിക്കും.

സാധ്യതകൾ 

എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണ പദാർത്ഥങ്ങളേക്കാൾ  ഡ്രൈ പ്രോസസിങ്ങിലൂടെ സംസ്കരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി മൂല്യം ഏറെയാണ്. ചക്കയും കപ്പയും എത്തപ്പഴവും സംസ്കരിച്ചു ഡ്രൈ ഉൽപ്പന്നങ്ങളാക്കി വിൽക്കാനാകും. ഇവയ്ക്ക് സൂപ്പർ മാർക്കറ്റിലും സ്റ്റാർ ഹോട്ടലിലും മാളുകളിലും വരെ സ്വീകാര്യതയുണ്ട്. പാവയ്ക്ക അരിഞ്ഞു ഡ്രൈ ചെയ്‌തെടുത്താൽ  എല്ലാവരും ഇഷ്ടപെടുന്ന കൊണ്ടാട്ടമായി. ശാസ്ത്രീയമായി സംസ്കരിക്കുന്ന ഉണക്കമീനിന്റെ വിപണിയേറെയാണ്

fried-tapioca-chips

സാങ്കേതിക വിദ്യ 

വിവിധ ഉൽപ്പന്നങ്ങൾക്ക് വ്യത്യസ്തതരത്തിലുള്ള സംസ്കരണ രീതികളാണ് അവലംബിക്കേണ്ടത്. സെൻട്രൽ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൈസൂർ, കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം തിരുവനന്തപുരം, ബനാന റിസേർച് സ്റ്റേഷൻ തിരുച്ചിറപ്പിള്ളി, എന്നിവിടങ്ങളിൽ വിവിധ സംസ്‌കരണ രീതികളുടെ സാങ്കേതിക വിദ്യകൾ ലഭ്യമാണ്. 

മാർക്കറ്റിങ്

ഗുണമേന്മ നിലനിർത്തി ശാസ്ത്രീയമായി തയാറാക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി സ്വീകാര്യതയുണ്ട്. ആദ്യഘട്ടത്തിൽ സംരംഭകൻ നേരിട്ട് വിപണിയിലെത്തിക്കുകയാണ് നല്ലത്. ഇതിലൂടെ ഉയർന്ന മാർജിൻ വിൽപ്പനക്കാർക്ക് നൽകുന്നതിനും വിൽപ്പനകേന്ദ്രങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ നേരിട്ടറിയുന്നതിനും സാധിക്കും. ഉൽപ്പാദനപ്രക്രിയയിലോ രുചിയിലോ ഗുണമേന്മയിലോ അളവിലോ വിലനിലവാരത്തിലോ പരിഷ്‌കാരം വേണമോ എന്ന് തീരുമാനിക്കുന്നതിലും സംരംഭകന് അവസരം ലഭിക്കും. കൂടാതെ ഡ്രൈ ഉൽപ്പന്നങ്ങള്‍ മൊത്തമായി വാങ്ങുന്ന കമ്പനികളും നിലവിലുണ്ട്. ഇവരുമായി  ദീർഘകാല കരാറുകൾ ഉണ്ടാക്കുന്നതും വ്യവസായത്തിന്റെ സുഗമമായ നടത്തിപ്പിനെ സഹായിക്കും. അസംസ്കൃത വസ്തുക്കൾ  ആയും ഡ്രൈ  ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. മുന്നിലുള്ള സാദ്ധ്യതകൾ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്താൽ നന്നായി നടത്തിക്കൊണ്ടു പോകാവുന്ന ഒന്നാണ് ഡ്രൈ പ്രോസസിങ്.

പായ്‌ക്കിങ് 

ഇവയുടെ പായ്‌ക്കിങ് പ്രധാനമാണ്. ഡ്രൈ ചെയ്ത ഉൽപ്പന്നങ്ങൾ സൂക്ഷിച്ചു വെക്കുന്നത് ഈർപ്പം കയറാതെ കണ്ടെയ്നറുകളിലാവാണം. ചില്ലറ വിൽപനക്കായി മൾട്ടി ലെയർ മെറ്റലൈസ്‌ഡ്‌ കവറുകളോ കണ്ടെയ്നറുകളോ തിരഞ്ഞെടുക്കണം.  പായ്‌ക്കിങ് സമയത്തു വായു നീക്കം ചെയ്യുകയും വേണം. അല്ലെങ്കിൽ  പൂപ്പൽ ബാധയുണ്ടാകും.

സ്റ്റാർ വിഭവമായ കപ്പ സംസ്‌കരിക്കുന്നതിന്റെ സാമ്പത്തിക വിശകലനം നോക്കാം

idea-dry-fruit

 

ലൈസൻസുകൾ,  സബ്‌സിഡി  

ഉദ്യോഗ് ആധാർ, ചരക്ക് സേവന നികുതി രജിസ്‌ട്രേഷൻ തുടങ്ങിയവ നേടി വേണം സംരംഭം ആരംഭിക്കാൻ. വ്യവസായ വകുപ്പിൽ നിന്ന് നിയമാനുസൃതമായ സബ്‌സിഡി ലഭിക്കും. 

ലേഖകൻ പിറവം അഗ്രോപാർക്കിന്റെ മാനേജിങ് ഡയറക്ടറാണ്. വിവരങ്ങൾക്ക് ഫോൺ 0485 -2242310 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com