സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ജിയോജിതിന്റെ പാര്‍ട്ണര്‍ പദ്ധതി

HIGHLIGHTS
  • ചെറുപ്പക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും വിരമിച്ചവര്‍ക്കും അവസരം
money-grow (3)
SHARE

നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിജിറ്റല്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ  പാര്‍ട്ണര്‍ പദ്ധതി ആരംഭിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെവിടെയിരുന്നും ജോലി ചെയ്യാവുന്ന ഗിഗ് ഇക്കോണമിയില്‍, സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ക്ക് https://partner.geojit.com എന്ന പാര്‍ട്ണര്‍ പോര്‍ട്ടലിലൂടെ ജിയോജിതുമായി കൈകോര്‍ത്ത് വരുമാനം സൃഷ്ടിക്കാനുള്ള അവസരമാണിത്. ആശയവിനിമയത്തിന് കഴിവുള്ള, വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍, വീട്ടമ്മമാര്‍, വിരമിച്ച ആളുകള്‍ എന്നിവര്‍ക്ക് പ്രാരംഭ ചിലവുകളൊന്നുമില്ലാതെ തന്നെ ഈ പരിപാടിയുടെ ഭാഗമാകാം. ഈ സെബി നിയന്ത്രിത പരിപാടിയില്‍ പങ്കാളികളാകാന്‍  താൽപ്പര്യമുള്ളവര്‍ക്ക് സൗജന്യ ഡിജിറ്റല്‍ പരിശീലനം നല്‍കും. നിക്ഷേപ സേവന രംഗത്ത് മുന്‍പരിചയമില്ലാത്തവര്‍ക്കും  പങ്കെടുക്കാവുന്നതാണ്. പങ്കാളികളാകുന്നവര്‍ക്ക് നിക്ഷേപകരെ കണ്ടെത്താനും അവരവരുടെ വരുമാനം ഏതു സമയത്തും പരിശോധിക്കാനും ഈ പോര്‍ട്ടല്‍ വഴി സാധിക്കും. ഐ പി ഒ കള്‍, മ്യൂച്വല്‍ഫണ്ട് പദ്ധതികള്‍, പി എം എസ്, എ ഐ എഫ്, സ്ഥിര നിക്ഷേപങ്ങള്‍, എന്‍ സി ഡികള്‍, ബോണ്ടുകള്‍, വായ്പകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങള്‍ പോര്‍ട്ടലിലൂടെ  ഇടപാടുകാരെ പരിചയപ്പെടുത്താം

English Summary : Geojit Launched Partner Progam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA