ADVERTISEMENT

കോവിഡ്കാലത്ത് നല്ലൊരു കുടുംബ ബിസിനസാണ് പിപിഇ കിറ്റുകളുടെ നിർമാണവും വിൽപനയും. തയ്യൽ അറിയാവുന്ന ഏതൊരാൾക്കും ഇത്തരം സംരംഭം നേരിട്ടു നടത്താം. നമ്മുടെ ചുറ്റുപാടും തയ്യൽ അറിയാവുന്ന ധാരാളം സ്ത്രീകൾ വെറുതെ ഇരിക്കുന്നുണ്ട്. അവർക്ക് ഇതൊരു കുടുംബ ബിസിനസായി ചെയ്യാം. സീസണൽ ബിസിനസ് എന്ന നിലയിൽ കണ്ടാൽ മതി. ഇപ്പോൾ വലിയ ഡിമാൻഡ് ഇതിനുണ്ട്. വീട്ടിലെ സൗകര്യങ്ങൾക്കു പുറമേ ഒരു തയ്യൽ മെഷീൻ എങ്കിലും ഉണ്ടെങ്കിൽ പിപിഇ കിറ്റുകളുടെ നിർമാണം ഏറ്റെടുക്കാം. കൂടുതൽ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ല.

നിർമാണ‌രീതി

നോൺ വൂവൻ ഷീറ്റുകളാണ് ഇതിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തു. ഇത് ടൗണിലെ സ്വകാര്യ വിതരണക്കാരിൽനിന്നു ധാരാളമായി ലഭിക്കും. അതു റോളുകളായി വാങ്ങുകയാണു വേണ്ടത്. ശരാശരി ഒരു വ്യക്തിയുടെ പാകത്തിന് പിപിഇ കിറ്റുകൾ ഡിസൈൻ ചെയ്യണം. അതിനനുസരിച്ച് കട്ട് ചെയ്യണം. പിന്നീട് തയ്യൽ മെഷീനിൽ സ്റ്റിച്ച് ചെയ്യണം. ബട്ടൻ പിടിപ്പിക്കണം. എല്ലാ അർഥത്തിലും വൃത്തിയായ അന്തരീക്ഷത്തിൽ വേണം ഇതു ചെയ്യാൻ. വീടിന്റെ ഒരു മുറിയോ ഭാഗമോ പ്രത്യേകം മാറ്റിവയ്ക്കണം. നന്നായി  സാനിറ്റൈസ് ചെയ്യണം. തയിച്ച് മടക്കി പായ്ക്ക് ചെയ്യുകയാണു േവണ്ടത്. 

വിപണനം

ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ചു പ്രധാനമായും വിൽപന നടത്താം. ലാബുകൾ, മറ്റു ടെസ്റ്റിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാത്രമല്ല പൊതുവേ വ്യക്തികൾക്കും ഇത് ആവശ്യമുണ്ട്. ഓൺലൈൻ വഴിയും പിപിഇ കിറ്റുകൾ വിൽക്കാം. ഹോസ്പിറ്റലുകൾ വഴിയാണു നന്നായി വിൽക്കാവുന്നത്. തദ്ദേശസ്വയം‌ഭരണ സ്ഥാപനങ്ങൾ, സർക്കാർ അവശ്യസേവന കേന്ദ്രങ്ങൾ, ആരോഗ്യ– ആശാ പ്രവർത്തകർ, ഇങ്ങനെ ധാരാളം രീതിയിൽ പിപിഇ കിറ്റുകൾക്കു വിപണി ലഭിക്കും.

ചെറിയ നിക്ഷേപം

പിപിഇ കിറ്റുകൾ നിർമിക്കുന്നതിനു വലിയ നിക്ഷേപത്തിന്റെ ആവശ്യമില്ല. വലിയ ഒരു ടേബിൾ േവണം, ഒരു കട്ടിങ് മെഷീനും ഓട്ടമാറ്റിക് സ്റ്റിച്ചിങ് മെഷീനും വേണം, രണ്ടോ മൂന്നോ തയ്യൽക്കാർ ഒരുമിച്ചു േചർന്ന് പൊതുവായ ഒരു കട്ടിങ് സംവിധാനം ഉണ്ടാക്കുന്നതു നന്നായിരിക്കും. േടബിൾ, കട്ടിങ് മെഷീൻ, സ്റ്റിച്ചിങ് മെഷീൻ, കത്രിക എല്ലാം ചേർന്നാൽ പോലും 50,000 രൂപയുടെ നിക്ഷേപം മതിയാകും 

നേട്ടങ്ങൾ

25 മുതൽ 30 വരെ കിറ്റുകൾ ഒരു ദിവസം ഒരു തയ്യൽക്കാരനു തുന്നിയെടുക്കാൻ പറ്റും. 20 രൂപ ഏറ്റവും കുറഞ്ഞത് സ്റ്റിച്ചിങ് ചാർജ് ഇനത്തിൽ കിട്ടും. കിറ്റുകൾ മൊത്തം വാങ്ങി വിപണനം നടത്തുന്ന ധാരാളം വിതരണക്കാരും ഈ രംഗത്തുണ്ട്. തയ്യൽ അറിയാവുന്ന ഒരു വ്യക്തിക്ക് 500 രൂപയെങ്കിലും പ്രതിദിനം എളുപ്പത്തിൽ ഉണ്ടാക്കാം. 

English Summary : Know the Details of PPE Kit Making

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com