ADVERTISEMENT

പഴം പച്ചക്കറികളിലെ വിഷാംശത്തെക്കുറിച്ചും അവ വരുത്തിവയ്‌ക്കുന്ന മാരക രോഗങ്ങളെക്കുറിച്ചുമുള്ള ആശങ്ക നിലനിൽക്കുന്നിടത്തോളം നേച്ചർ വാഷ് എന്ന ഉൽപ്പന്നത്തിന് വിപണിയുണ്ടാകും.

കുടുംബസംരംഭമായി ആരംഭിക്കാൻ കഴിയുന്നതും കുറഞ്ഞ മുതൽ മുടക്കുള്ളതുമായ  നേച്ചർ വാഷ് നിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. പ്രതിദിനം 10 ലിറ്ററാണെങ്കിൽ പോലും ലാഭം നേടാനാകുന്ന ഉൽപ്പന്നമാണിത്.

ബയോകെമിക്കൽ ഉല്പന്നങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന നേച്ചർവാഷ് ഒരു ലിറ്റർ വെള്ളത്തിൽ 20 മി. ലി വീതം കലർത്തി  20 മിനിറ്റ് പഴം-പച്ചക്കറികൾ മുക്കി വച്ചതിന് ശേഷം പച്ചവെള്ളത്തിൽ കഴുകി ഉപയോഗിക്കാം. ബാക്ടീരിയ, വൈറസ്,ഫംഗസ്,തുടങ്ങിയവയും നീക്കം ചെയ്‌യുന്നതിനും  സാധിക്കും.

മാർക്കറ്റിങ്

കേരളത്തിൽ പച്ചക്കറി കടകൾ, സൂപ്പർമാർക്കറ്റുകൾ, മെഡിക്കൽസ്റ്റോറുകൾ, പലചരക്ക് വില്പനകേന്ദ്രങ്ങൾ തുടങ്ങി റസിഡൻസ് അസോസിയേഷനുകൾ, സ്വയം സഹായസംഘ കൂട്ടായ്മകൾ എന്നിവിടങ്ങളിലും വിപണന സാധ്യതയുണ്ട്. 100 രൂപയ്‌ക്ക് 500 മി ലി നേച്ചർ വാഷ് നൽകാൻ കഴിയും. ഇത്തരത്തിൽ സാധാരണകാർക്കുകൂടി പ്രാപ്യമായ നിരക്കിൽ  വിപണിയിലെത്തിക്കുകയും കച്ചവടക്കാർക്ക് ന്യായമായ കമ്മീഷൻ നൽകാനും കഴിഞ്ഞാൽ നേച്ചർ വാഷിന്റെ വില്പന സുഗമമാക്കും.

സാമ്പത്തിക വിശകലനം

table-nature-wash

 

ലൈസൻസുകൾ 

വ്യവസായ വകുപ്പിൽ നിന്നും ലഭിക്കുന്ന എന്റർപ്രണേഴ്‌സ് മെമ്മോറാണ്ടം പാർട്ട്  1 ,സെയിൽസ് ടാക്‌സ് വിഭാഗത്തിന്റെ ലൈസൻസ് എന്നിവ ഈ വ്യവസായത്തിനാവശ്യമാണ്. വിവരങ്ങൾക്ക് ഫോൺ 0485-2242310.

English Summary: How to Start a Nature wash Production Unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com