തൊഴിൽ നഷ്ടപ്പെട്ടോ? വരുമാനത്തിനു മികച്ച അവസരമിതാ

HIGHLIGHTS
  • വിതരണക്കാരുടെ വരുമാനമേറും
online-top-webistes-for-job-search
SHARE

കോവിഡ് പ്രതിസന്ധി മൂലം തൊഴിൽനഷ്ടമോ വരുമാനനഷ്ടമോ നേരിടുന്നവർക്ക് മികച്ച തൊഴിലവസരം മ്യൂച്വൽ ഫണ്ട് മേഖല തുറന്നിടുന്നു. നിക്ഷേപകർക്ക് അനുയോജ്യമായ ഫണ്ടുകൾ നിർദേശിച്ച് നിക്ഷേപിപ്പിച്ചാൽ കമ്മീഷൻ ഇനത്തിൽ നല്ല വരുമാനം നേടാം. ഫുൾടൈമായോ പാർട് ടൈം ആയോ ഇതു ചെയ്യാം. വരുന്ന ഏതാനും വർഷത്തിൽ മ്യൂച്വൽ ഫണ്ട് വിതരണക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനയാണ് മ്യൂച്ചൽഫണ്ടുകാരുടെ സംഘടനയായ ആംഫി പ്ലാൻ ചെയ്യുന്നത്. മ്യൂച്ചൽ ഫണ്ട് മേഖലയിൽ ഫണ്ട് മാനേജർ മുതൽ ഓപ്പറേഷൻ മേഖലയിൽ വരെ വിദഗ്ധ പരിശീലനം നേടിയുള്ള തൊഴിലവസരമാണ് കാത്തിരിക്കുന്നതെങ്കിൽ സെയിൽസ് –മാർക്കറ്റിങ് മേഖലയിൽ വിവിധ ഫണ്ടുകളുടെ വിപണനത്തിനായുള്ള മികച്ച അവസരവുമുണ്ടെന്ന് മഹിന്ദ്ര മനുലൈഫിന്റെ  മാനേജിങ് ഡയറക്ടർ അശുതോഷ്  ബിഷ്ണോയ് പറഞ്ഞു. ഈ രംഗത്തെ തൊഴിൽ അവസരങ്ങളുടെ 75 ശതമാനത്തിലേറെയും വിപണനരംഗത്താണ്. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ മ്യൂച്ചൽ ഫണ്ട് മേഖലയിൽ ആറിരട്ടി വളർച്ചയാണുള്ളത് എന്നത് ഈ രംഗത്തെ തൊഴിലവസരങ്ങളുടെ വളർച്ചയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.   ഒരു ഇൻഷുറൻസ് ഏജന്റിനു ഒരു കമ്പനിയുടെ പോളിസി മാത്രമേ വിൽക്കാനാകൂവെങ്കിൽ ഒരു മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർക്ക് രാജ്യത്തെ നാൽപതിൽ അധികം വരുന്ന എല്ലാ കമ്പനികളുടെയും മ്യൂചൽ ഫണ്ട് പദ്ധതികൾ വിൽക്കാം. ബാങ്ക് പലിശ കുറഞ്ഞതും ഓഹരി വിപണിയുടെ മികച്ച പ്രകടനവും മൂലം മ്യൂച്വൽ ഫണ്ടിലേക്ക് സാധാരണക്കാർ കൂടുതലായി വരുന്നതും ഡിസ്ട്രിബ്യൂട്ടർമാരുടെ വരുമാനസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. 

English Summary : Job Opportunity in Mutual Fund Sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA