പിഎം കിസാന്‍: ഒമ്പതാം ഗഡു നിങ്ങളുടെ അക്കൗണ്ടിലെത്തിയോ?

HIGHLIGHTS
  • അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക്‌ പ്രതിവര്‍ഷം 6,000 രൂപ
INDIA-ECONOMY-AGRICULTURE
SHARE

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ അടുത്ത ഗഡു കര്‍ഷകർക്കായി വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്‌ക്കും പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ 2019ലെ കേന്ദ്ര ബജറ്റിലാണ്‌ പിഎം കിസാന്‍ സ്‌കീം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. സ്‌കീമിന്‌ കീഴില്‍ അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക്‌ പ്രതിവര്‍ഷം 6,000 രൂപ വീതം ലഭ്യമാക്കും. വര്‍ഷത്തില്‍ മൂന്ന്‌ തവണകളായി 2000 രൂപ വീതം ഗുണഭോക്താവിന്റെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ കൈമാറുകയാണ്‌ ചെയ്യുന്നത്‌. അതായത്‌, നാല്‌ മാസം കൂടുമ്പോള്‍ 2000 രൂപ വീതം കര്‍ഷകരുടെ അക്കൗണ്ടിലേക്ക്‌്‌ എത്തും.

ആർക്കൊക്കെ കിട്ടും?

രണ്ട്‌ ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക്‌ പദ്ധതിയുടെ ഭാഗമാകാന്‍ അര്‍ഹതയുണ്ട്‌. കര്‍ഷകര്‍ക്ക്‌ ആറായിരം രൂപയുടെ സഹായധനം ലഭിക്കുന്നതിന്‌ പിഎം കിസാന്‍പദ്ധതിയില്‍ ആദ്യം രജിസ്‌ട്രര്‍ ചെയ്യണം. നിലവില്‍ സ്‌കീമിന്‌ അര്‍ഹരായ കര്‍ഷകരുടെ പട്ടിക പിഎം കിസാന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്‌.

പിഎം കിസാന്‍ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഒമ്പതാം ഗഡു അക്കൗണ്ടിലേക്ക്‌ എത്തിയോ എന്ന്‌ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക്‌ പരിശോധിക്കാം.

എങ്ങനെ പരിശോധിക്കും?

1. പിഎം കിസാന്‍  പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.pmkisan.gov.in സന്ദര്‍ശിക്കുക.

2. പേജിന്റെ വലത്‌ വശത്ത്‌ കാണുന്ന 'Farmers Corner' ലെ Beneficiary status ' എന്നതില്‍ ക്ലിക്‌ ചെയ്യുക

3. അപ്പോള്‍ ലഭിക്കുന്ന പുതിയ പേജില്‍ ആധാര്‍, അക്കൗണ്ട്‌ നമ്പര്‍, മൊബൈല്‍ നമ്പര്‍ ഇവയില്‍ ഏതെങ്കിലും ഒരു ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക.

4. തിരഞ്ഞെടുത്ത ഓപ്‌ഷന്‌ അനുസരിച്ചുള്ള വിവരം നല്‍കുക

5. അതിന്‌ ശേഷം 'Get Data' എന്നതില്‍ ക്ലിക്‌ ചെയ്യുക.

6 അവസാന ഗഡു എപ്പോള്‍ എത്തി, ഏത്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്‌തു തുടങ്ങി ഇടപാടുകള്‍ എല്ലാം സംബന്ധിച്ചുള്ള വിവരങ്ങള്‍ അപ്പോള്‍ ലഭ്യമാകും.

English Summary : How to Get Instlament of P M Kisan?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA