ADVERTISEMENT

പ്രതിസന്ധിയെ അതിജീവിക്കാൻ അധികം തുക മുതൽ മുടക്കാതെ തന്നെ ആരംഭിക്കാവുന്ന രണ്ട് ബിസിനസ് ആശയങ്ങൾ. ഒപ്പം, അവയെങ്ങനെ പ്രാവർത്തികമാക്കണമെന്നുള്ള വിശദവിവരങ്ങളും. 

ലൈവ് ഫിഷ് ആൻഡ് മീറ്റ് ഓൺലൈൻ

കേരളത്തിന്റെ ഭക്ഷ്യരീതിക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഇറച്ചിയും മീനും. കോവിഡ്കാലത്ത് വീട്ടിൽ ഒതുങ്ങിക്കൂടി ഇരിക്കുമ്പോൾ നല്ല ഭക്ഷണം ആരും ആഗ്രഹിക്കുമല്ലോ. ഇറച്ചി ലഭ്യമാകുന്ന ഷോപ്പുകളും കടൽമത്സ്യങ്ങൾ ലഭ്യമാകുന്ന േകന്ദ്രങ്ങളും തമ്മിൽ ഒരു നല്ല ബന്ധം ഉണ്ടാക്കിയെടുത്താൽ മതി. വളർത്തുമത്സ്യങ്ങൾക്ക് ഈ സമയത്ത് കച്ചവടം തീരെ കുറഞ്ഞു വരുന്നതായാണു കാണുന്നത്. അതുകൊണ്ട്, ലഭിക്കാൻ യാതൊരു പ്രയാസവും ഇല്ല. കോഴി, ബീഫ്, പോർക്ക്, മട്ടൻ തുടങ്ങിയ സാധാരണ മാംസങ്ങൾക്കു പുറമേ മുയൽ, കാടക്കോഴി തുടങ്ങിയവയും ലഭ്യമാക്കുവാൻ ശ്രമിക്കാം.

പ്രവർത്തനരീതി

വിൽക്കാൻ ഉദ്ദേശിക്കുന്ന മത്സ്യങ്ങൾ അവയുടെ ലഭ്യത അനുസരിച്ചു േവണം നിശ്ചയിക്കുവാൻ. ഇതിനായി സ്ഥിരം സംവിധാനം ഉണ്ടാക്കുന്നതു നല്ലതാണ്. ശേഖരിച്ച് ക്ലീൻ ചെയ്ത്, കട്ട് ചെയ്ത്, പാചകത്തിനു തയാറാക്കി വിതരണം ചെയ്യുന്നതാകണം പ്രവർത്തനരീതി. മത്സ്യം അരപ്പ് പുരട്ടി വറുക്കാൻ‌ തയാർ എന്ന നിലയിലും വിൽക്കാൻ കഴിയും. അങ്ങനെ ചെയ്യുന്നത് കച്ചവടം വർധിക്കാൻ സഹായിക്കും. വില കൂടുതൽ ലഭിക്കാനും സാധ്യതയുണ്ട്. ഇതിനായി കുടുംബാംഗങ്ങളെയും ഉപയോഗപ്പെടുത്തണം.

വിപണനം

ഓൺലൈൻ ആയി ഓർഡർ ക്യാൻവാസ് ചെയ്യാനും സപ്ലൈ ചെയ്യാനും കഴിയണം. സോഷ്യൽ മീഡിയയെ പൂർണമായും ഉപയോഗിക്കുക. വാട്സാപ്, ഫെയ്സ്ബുക്, െമസഞ്ചർ, ട്വിറ്റർ എല്ലാം ഉപയോഗിക്കാം. ഒരു മിനിമം തുകയ്ക്കുള്ള ഓർഡർ േവണമെന്നു നിഷ്കർഷിക്കാവുന്നതാണ്. ഹോം ഡെലിവറി ചെയ്തു നൽകാനുള്ള സംവിധാനവും ഏർപ്പെടുത്തണം. ക്വാറന്റീനിൽ ഉള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും വിധം കാര്യങ്ങൾ ചെയ്യുക.

പ്രത്യേകം നിക്ഷേപങ്ങൾ േവണ്ട

ഒരു സ്മാർട് ഫോൺ മതിയാകും ഓർഡർ പിടിക്കാനും സപ്ലൈ ചെയ്യാനും.  ൈബക്ക് സ്വന്തമായി ഉള്ളവർക്കു നന്നായി ശോഭിക്കാം. പ്ലാസ്റ്റിക് കണ്ടെയ്നറുകൾ, മത്സ്യം, മാംസം എന്നിവ ശേഖരിക്കാൻ വരുന്ന തുകയും വേണം. ഒരു ബിസിനസുകാരന് 50,000 രൂപയുണ്ടെങ്കിൽ ഇത്തരം മേഖല ഉപയോഗപ്പെടുത്തി നേട്ടമുണ്ടാക്കാവുന്നതാണ്. അതതു ദിവസം തന്നെ തുക പിരിഞ്ഞു കിട്ടും എന്നതിനാൽ കൂടുതൽ പ്രവർത്തന മൂലധനത്തിന്റെ ആവശ്യമില്ല. 

നേട്ടങ്ങൾ

5,000 രൂപയുടെയെങ്കിലും പ്രതിദിന കച്ചവടം നടത്താൻ കഴിഞ്ഞാൽ 2,000 രൂപയുടെ ആദായമുണ്ടാക്കാൻ കഴിയും. രണ്ടോ മൂന്നോ പേർക്ക് ക്ലീനിങ്, പാക്കിങ് എന്നിവയിൽ ജോലി നൽകാൻ കഴിയും. ഭക്ഷ്യ‌വിതരണത്തിന് ഗവൺമെന്റ് അനുമതി ഉള്ളതിനാൽ നന്നായി ഓർഡർ പിടിച്ച് ബിസിനസ് വിപുലപ്പെടുത്താം.

 

food

ഓൺലൈൻ ഡിന്നർ

സംരംഭകരംഗത്തേക്ക് കടന്നുവരുന്നവർക്കു തിരഞ്ഞെടുക്കാവുന്ന മറ്റൊരു മികച്ച ബിസിനസ് ആണ് ഓൺലൈൻ ഡിന്നർ. പ്രാദേശികമായ നല്ല നാടൻ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് സപ്ലൈ ചെയ്യണം. ഹോട്ടലുകൾ, കന്റീനുകൾ എന്നിവിടങ്ങളിൽനിന്നു ലഭിക്കാത്ത പ്രത്യേക വിഭവങ്ങൾ ഇതിനായി തയാറാക്കാം. 

ചക്ക എരിശ്ശേരി, ചക്കക്കുരു മാങ്ങ, ചീര തോരൻ തുടങ്ങിയ കറികൾ പ്രത്യേകതയായി എടുക്കാം. സ്വിഗ്ഗി, സെമാറ്റോ, തുടങ്ങിയവ വഴി ലഭ്യമാകാത്ത ഭക്ഷണങ്ങൾ േവണം ഇവിടെ ക്രമീകരിക്കുവാൻ. പ്രാദേശികമായി ഉള്ള രുചിയും താൽപര്യങ്ങളും മനസ്സിലാക്കി പ്രവർത്തിച്ചാൽ മികച്ചരീതിയിൽ ശോഭിക്കാവുന്ന ഒന്നാണ് ഇത്. 

പ്രവർത്തന‌രീതി

പ്രാദേശികമായി ജനങ്ങൾക്കു താൽപര്യമുള്ള ഭക്ഷണങ്ങൾ സ്വന്തം ഭവനങ്ങളിൽ ഉണ്ടാക്കുകയോ മറ്റു വീടുകളിൽനിന്ന് ഉണ്ടാക്കി വാങ്ങുകയോ ചെയ്യാവുന്നതാണ്. ഊണ്, ബിരിയാണി, ഫ്രൈഡ് റൈസ്, ചപ്പാത്തി, പൊറോട്ട, മത്സ്യക്കറികൾ, മത്സ്യം വറുത്തത്, ഇറച്ചിക്കറികൾ, പച്ചക്കറികൾ, മറ്റ് ഇനങ്ങൾ എന്താണോ ആവശ്യം വരുന്നത്, അവയെല്ലാം സപ്ലൈ ചെയ്യാൻ കഴിയുന്ന തരത്തിൽ പ്രവർത്തനം രൂപപ്പെടുത്തണം. പാരമ്പര്യ രുചിയുള്ള ഭക്ഷണങ്ങൾക്കു പ്രത്യേക ഡിമാൻഡ് ഉണ്ട്. അത്തരം സാധനങ്ങൾ തുടർച്ചായി നൽകാൻ കഴിയുമോ എന്നു പരിശോധിക്കണം. േടസ്റ്റ് അനുസരിച്ച് ഭക്ഷണം സപ്ലൈ ചെയ്യണം. 

വിപണനം

ഫെയ്സ് ബുക്, വാട്സാപ് തുടങ്ങിയ  സാമൂഹിക മാധ്യമങ്ങൾ സമൃദ്ധമായി പ്രയോജനപ്പെടുത്തുക. മുൻകൂട്ടി ഓർഡർ വാങ്ങി ഒരു മണിക്കൂറിനുള്ളിൽ സപ്ലൈ ചെയ്യാൻ കഴിയണം. ആദ്യ ദിനങ്ങളിൽ കുറച്ചു പ്രയാസം നേരിടാം. ഒരാഴ്ചയ്ക്കുള്ളിൽ ഓർഡർ ലഭിക്കാൻ സാധ്യതയുള്ള ഭക്ഷണസാധനങ്ങൾ സംബന്ധിച്ച് കൃത്യമായ ധാരണ ലഭിക്കും. പിന്നീട് മിനിമം ഓർഡർ നിശ്ചയിച്ച് ഹോം ഡെലിവറി നടത്തുകയാണു േവണ്ടത്.

പ്രത്യേക നിക്ഷേപങ്ങൾ

നിക്ഷേപം ഒന്നും അധികമായി ആവശ്യമില്ല. സ്മാർട് ഫോൺ മതിയാകും. ഡോർ ഡെലിവറി ചെയ്യാൻ പറ്റുന്ന വാഹനം, ടൂവീലർ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം. പൊതിയാൻ വാഴയില, അലുമിനിയം ഫോയിൽഡ് പാക്കിങ് അങ്ങനെ എന്തും ഉപയോഗിക്കാം. 10,000 രൂപ അധികമായി ഉണ്ടെങ്കിൽ എല്ലാം നന്നായി നടത്താം. അതതു ദിവസംതന്നെ പണം തിരികെ കിട്ടും. 

േനട്ടങ്ങൾ

ഇത്തരം ബിസിനസുകൾക്ക് 50% വരെ അറ്റാദായം ലഭിക്കുന്നതാണ്. 2,500 രൂപയുടെ പ്രതിദിന കച്ചവടം പ്രതീക്ഷിച്ചാൽപോലും 1,250 രൂപ മാറ്റിവയ്ക്കാൻ കിട്ടും. വീട്ടിലിരുന്നു മുഷിയുന്നവർക്കു കൃത്യമായ ഒരു ജോലിയും വരുമാനവും ഉറപ്പുവരുത്താം.

English Summary : 2 Business Ideas that can Start with Less Cost

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com