നിങ്ങൾക്ക് അറിവുണ്ടോ? വീട്ടിലിരുന്ന് നേടാം, മാസം 50,000രൂപ

HIGHLIGHTS
  • നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തിൽ അവഗാഹമുണ്ടെങ്കിൽ മികച്ച നേട്ടമുറപ്പ്
online (2)
SHARE

ഏതെങ്കിലും വിഷയത്തിൽ അറിവുണ്ടെങ്കിൽ, കാര്യമായ മുതൽ മുടക്കില്ലാതെ തന്നെ ശോഭിക്കാവുന്ന ഒരു മേഖലയാണ് ഓൺലൈൻ കോച്ചിങ്ങുകൾ. മെഡിക്കൽ, പൊതുപരീക്ഷകൾ, വിഷയബന്ധിത കോഴ്സുകൾ കൊച്ചു കുട്ടികൾക്കുള്ള പാഠപുസ്തക പരിശീലനത്തിനുവരെ ലോക്ഡൗൺ കഴിഞ്ഞിട്ടും വലിയ സ്വീകാര്യതയുണ്ട്. ഇത് ഒരു മികച്ച ഡിജിറ്റൽ ബിസിനസ് ആണ്. സംരംഭകന്റെ യോഗ്യതയ്ക്കനുസരിച്ച് കോഴ്സുകളും പ്രോഗ്രാമുകളും തിരഞ്ഞെടുക്കാം. യുട്യൂബിൽ ഒരു കോച്ചിങ് ക്ലാസ് പോസ്റ്റ് ചെയ്തുകൊണ്ട് ഈ രംഗത്തേക്കു കടന്നുവരാം.

പ്രവർത്തനരീതി

കോച്ചിങ് പാക്കേജുകൾ പ്രഖ്യാപിച്ച് അതിന്റെ നിലവാരം, ൈദർഘ്യം, മത്സരാർഥികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ഫീസും നിശ്ചയിക്കാം. ഏതു വിഭാഗത്തെ ഉദ്ദേശിച്ചാണോ കോച്ചിങ് നടത്തുന്നത് അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള പാക്കേജുകളാണു നൽകേണ്ടത്. പിഎസ്‌സി, ബാങ്ക് കോച്ചിങ്, സ്കൂൾ, കോളജ്,എൻജിനീയറിങ്, മെഡിക്കൽ, ബിസിനസ്, ഭാഷകൾ, ഐഇഎൽടിഎസ്, ഒഇടി എന്നീ മേഖലകളിൽ എല്ലാ തന്നെ ഇതിനു സാധ്യതയുണ്ട്. ക്രാഷ് കോഴ്സുകളും നടത്താം. 

പൊതുവിജ്ഞാനം, കണക്ക്, ഇംഗ്ലിഷ്, മലയാളം എന്നിങ്ങനെ പ്രത്യേക പ്രോഗ്രാമുകൾ നടത്താം. ഒരു മാസം മുതൽ 12 മാസം വരെ നീണ്ടുനിൽക്കുന്ന കോഴ്സുകൾ ഉണ്ട്. ഒരു മാസത്തെ പ്രത്യേക കോഴ്സുകളായും തുടങ്ങാം. ഇതുമാത്രമല്ല യോഗയോ, ഫിറ്റ്നെസ് ക്ലാസുകളോ എന്തിന് രാമായണം, ഭാഗവതം പോലുള്ളവയോ ഒക്കെ ഇങ്ങനെ മികച്ച രീതിയിൽ ഓൺലൈൻ ക്ലാസെടുക്കാനാകും. ഇനി എക്കാലവും ഇത്തരം ഓൺലൈൻ ക്ലാസുകളുടെ പ്രസക്തി നിലനിൽക്കുകയും ചെയ്യും.

വിപണനം

വിദ്യാർഥികളും ഉദ്യോഗാർഥികളും മാത്രമല്ല, സാധാരണക്കാരായ വീട്ടമ്മമാരും പ്രായമായവരും അടങ്ങുന്ന ഒരു വലിയ സമൂഹം ഇപ്പോൾ േകരളത്തിൽ െവറുതെ ഇരിക്കുന്നുണ്ട്. യോഗ്യതയ്ക്കനുസരിച്ചു മാത്രം കോച്ചിങ് പ്ലാൻ ചെയ്യണമെന്നില്ല. യോഗ്യതയുള്ള അധ്യാപകരെ നിയമിച്ചും പൊതു‌സമൂഹത്തിൽനിന്ന് ഉയർന്നുവരുന്ന ആവശ്യങ്ങൾക്കനുസരിച്ചും കോച്ചിങ് പാക്കേജുകൾ നടപ്പാക്കാം. പുരാണപഠനങ്ങൾക്കുപോലും ഓൺലൈൻ മേഖലയിൽ വലിയ സാധ്യതയാണ് ഇപ്പോൾ ഉള്ളത്.

നിക്ഷേപം

ഇതിനു വലിയ നിക്ഷേപം ആവശ്യമില്ല. കംപ്യൂട്ടർ, നെറ്റ് കണക്‌ഷൻ, മികച്ച വിഡിയോകൾ ഉറപ്പാക്കാവുന്ന സംവിധാനം. നിലവിൽ കംപ്യൂട്ടർ സൗകര്യങ്ങൾ ഉള്ളവർക്ക് പ്രത്യേക നിക്ഷേപങ്ങൾ ഒന്നും ഇല്ലാതെ രംഗപ്രവേശനം ചെയ്യാം. 50,000 രൂപ ഉണ്ടെങ്കിൽ പുതുതായി ഇത്തരം സംവിധാനങ്ങൾ ഉണ്ടാക്കാം. ഗെസ്റ്റ് ഫാക്കൽറ്റികളുടെ േസവനങ്ങളും ഉപയോഗപ്പെടുത്താം.

നേട്ടങ്ങൾ

ഒട്ടേറെ വീട്ടമ്മമാർ ഉന്നതവിദ്യാഭ്യാസം നേടി വീടുകളിൽ വെറുതെ ഇരിക്കുന്നുണ്ട്. അവർക്ക് ഈ അവസരം ഉപയോഗിക്കാം. ഡിജിറ്റൽ രംഗത്തെ അറിവ് ഏതാനും ദിവസങ്ങൾകൊണ്ട് ആർജിക്കാവുന്നതേയുള്ളൂ. വീട്ടമ്മമാരുടെ ഗ്രൂപ്പുകൾ രൂപീകരിച്ചും മികച്ചരീതിയിൽ കാര്യങ്ങൾ ഏകോപിപ്പിക്കാം. ശ്രമിച്ചാൽ ഒരു മാസത്തിനുള്ളിൽ 50,000 രൂപയെങ്കിലും ഈ ബിസിനസിലൂടെ നേടാൻ കഴിയും. കഴിവുകളെ നന്നായി ഉപയോഗിക്കാനും പറ്റും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കു പോലും ഓൺലൈനായതിനാൽ ഇത്തരം ക്ലാസുകളുപയോഗപ്പെടുത്താമെന്നത് ഇതിന്റെ സാധ്യത വീണ്ടും വർധിപ്പിക്കുകയും ചെയ്യുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA