സംരംഭകനാണോ? വ്യവസായ വകുപ്പു തരും 60,000 രൂപ

calculation1
SHARE

സംരംഭകർക്ക് വ്യവസായഭദ്രത പദ്ധതി പ്രകാരം ഉൽപാദന മൂല്യവർധിത േസവന സംരംഭങ്ങൾക്കായി ബാങ്കുകളിൽ നിന്നെടുത്ത പുതിയ വായ്പയ്ക്കോ, അധിക ടേം വായ്പയിലേക്കോ പ്രവർത്തന മൂലധന വായ്പയിലേക്കോ പലിശയിനത്തിൽ 60,000 വരെ ധനസഹായം അനുവദിക്കുന്നു. 2020 ജനുവരി 1 മുതൽ മാർച്ച് 15 വരെ പ്രവർത്തിച്ചിരുന്ന സംരംഭങ്ങൾ 2020 ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ എടുത്ത വായ്പകൾക്കാണ് ധനസഹായം. പലിശയിനത്തിൽ 6 മാസം ബാങ്കിലേക്ക് അടച്ച തുകയുടെ 50 ശതമാനമാണ് അനുവദിക്കുക. അർഹരായ സംരംഭങ്ങൾക്ക് http://dic.kerala.gov.in/iss/web/index.phpയിലൂടെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് – ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടുക.

English Summary : More Details of Financial Aid for Entrepreneurers from Industries Department

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA