ഈ ബിസിനസ് തുടങ്ങിയാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല

HIGHLIGHTS
  • 60 മുതൽ 300 ശതമാനം വരെയാണ് ഈ ബിസിനസിലെ വളർച്ചാ നിരക്ക്
food
SHARE

ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്തവരിലേറെയും പിടിച്ചു നിൽക്കാനായി ചെറിയൊരു ബിസിനസ് തുടങ്ങാൻ പദ്ധതി ഇടുകയാണിപ്പോൾ. അധികം മുതൽമുടക്കാതെ, കൂടുതൽ വൈദഗ്ധ്യം കൂടാതെ ഇത്തരക്കാര്‍ക്ക് ആരംഭിക്കാൻ പറ്റിയതാണ് ഫുഡ് ബിസിനസ്. ഇതിനു കാരണങ്ങൾ പലതാണ്.  

∙കോവിഡ് കുറഞ്ഞതോടെ റീറ്റെയ്ൽ വ്യാപാരം വീണ്ടും പച്ചപിടിച്ചു തുടങ്ങിയിട്ടുണ്ട്. ഭാര്യയും, ഭർത്താവും ജോലിക്കാരായ കുടുംബാംഗങ്ങളിൽ മറ്റു വീടുകളെ അപേക്ഷിച്ചു പുറമെനിന്നുള്ള ഭക്ഷണം വാങ്ങുന്നതിന്റെ അളവും ഇപ്പോൾ വീണ്ടും കൂടിയിട്ടുണ്ട്. 'റെഡി ടു കുക്ക്', 'റെഡി ടു ഈറ്റ് ' വിഭാഗത്തിൽപെടുന്ന സാധനങ്ങൾക്കും ആവശ്യമേറുന്നുണ്ട്.

Snack-Ada

∙പരമ്പരാഗത ഭക്ഷണമുണ്ടാക്കുന്ന രീതികളിൽനിന്നുള്ള ഇന്ത്യക്കാരുടെ മാറ്റം, ആഗോള വമ്പന്മാർക്ക് കഴിഞ്ഞ വർഷങ്ങളിൽ നല്ല ലാഭം ഉണ്ടാക്കികൊടുത്തിട്ടുണ്ട്.

∙വർക്ക് ഫ്രം ഹോം വ്യാപകമായതും കൂടുതൽ ആളുകളെ 'റെഡി ടു ഈറ്റ്'  വിഭവങ്ങളിലേക്കു ആകർഷിക്കുന്നു. 

∙കോവിഡ് വന്നതോടെ പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനുണ്ടായ നിയന്ത്രണവും 'റെഡി ടു ഈറ്റ് ' ഉത്പന്നങ്ങളെ വളർത്തി. 60 മുതൽ 300 ശതമാനം വരെയാണ് ഈ ബിസിനസിലെ വളർച്ച നിരക്ക്. 2026 ആകുമ്പോഴേക്കും ഇത് വളരെയധികം കൂടുമെന്ന പഠന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ഇൻസ്റ്റന്റ് ഇഡലി, ദോശ, ഉപ്പുമാവ്, കറികൾ എന്നിവയുടെ കൂടെ ഇപ്പോൾ ഇൻസ്റ്റന്റ് ബിരിയാണിയും, ചക്കപ്പുഴുക്കും വരെ മാർക്കറ്റിലുണ്ട്. പച്ചക്കറികൾ അരിഞ്ഞു പ്ലാസ്റ്റിക് പാത്രങ്ങളിലാക്കിയുള്ള വിൽപ്പനയും പൊടിപൊടിക്കുന്നുണ്ട്. നന്നാക്കിയെടുക്കുവാൻ ബുദ്ധിമുട്ടുള്ള കൂർക്ക വരെ വൃത്തിയാക്കി അരിഞ്ഞ് പ്ലാസ്റ്റിക് കൂടുകളിൽ വെള്ളത്തിലിട്ട് പട്ടണങ്ങളിലെ കടകളിൽ ലഭ്യമാണ്. തേങ്ങാ ചിരകിയത്, വാഴക്കൂമ്പ് അരിഞ്ഞത്, ചെറിയ ഉള്ളി തൊണ്ടുകളഞ്ഞത്, ചക്കക്കുരു നുറുക്കിയത്, ചീര നുറുക്കിയതും, സലാഡും, മുളപ്പിച്ച പയറുവര്‍ഗങ്ങളുമെല്ലാം ഓൺലൈൻ വിപണികളിലും ഉണ്ട്.  

Idali-Dosa

വിപണി കണ്ടെത്തുക

പ്രാദേശിക മാർക്കറ്റുകളിലും, ഓൺലൈൻ കടകളിലും, വിദേശ വിപണികളിലും 'റെഡി ടു കുക്ക് ', റെഡി ടു  ഈറ്റ് '  സാധനങ്ങളുടെ വളർച്ച ഇനിയും കൂടുമെന്ന മാർക്കറ്റ് അവലോകന ഏജൻസികളുടെ റിപ്പോർട്ട് ശരിവെക്കുന്നതാണ് പല ഉപഭോക്തൃ സർവേ ഫലങ്ങളും. പച്ചക്കറികൾ നേർത്തതായി അരിഞ്ഞു വരുന്ന ഒരു 'ഫുഡ് പ്രോസസ്സർ ' വീട്ടിലുണ്ടെങ്കിൽ വേറെ വലിയ മുതല്‍മുടക്കില്ലാതെ വീട്ടമ്മമാർക്ക്‌ തുടങ്ങാവുന്ന ഒരു ബിസിനസ് ആണ് ഇതിൽ ചിലത്‌. വിപണി കണ്ടെത്തുക എന്നതാണ് ആദ്യം ഈ ബിസിനസ് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്. കച്ചവടം പച്ചപിടിക്കുന്നതിനനുസരിച്ചു കൂടുതൽ ആളുകളെ ചേർത്ത് യൂണിറ്റ് വിപുലീകരിക്കാം.

English Summary : Reasons to Start a food processing Unit.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA