വരുന്നു കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ പ്ലാറ്റ് ഫോം

HIGHLIGHTS
  • സീഡ് ക്യാപിറ്റല്‍ ധനസഹായ വിതരണം വ്യവസായ മന്ത്രി പി.രാജീവ് നിര്‍വഹിച്ചു
p-rajeev
SHARE

കുടുംബശ്രീ ഉത്പന്നങ്ങളും സൂക്ഷ്മ- ചെറുകിട- ഇടത്തരം ഉത്പന്നങ്ങളും വിപണനം ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നത് സര്‍ക്കാർ പരിശോധിച്ച് വരികയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.പിഎംഎഫ്എംഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘാംഗങ്ങള്‍ക്കുള്ള സീഡ് ക്യാപിറ്റല്‍ ധനസഹായ വിതരണം കൊച്ചിയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒരു ജില്ല ഒരു ഉൽപ്പന്നം

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി സഹകരിച്ച് ഭക്ഷ്യ സംസ്‌കരണ മേഖലയുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്ക്കരണ പദ്ധതി (പി.എം. എഫ്.എം.ഇ. പദ്ധതി) രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ  സംരംഭങ്ങള്‍ക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാകും.

ഒരു ജില്ല ഒരു ഉൽപ്പന്നം എന്ന പദ്ധതി പ്രകാരം ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഒരു ഉത്പന്നം തിരഞ്ഞെടുത്ത് അതിനെ വളര്‍ത്തിക്കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുക, ഉല്പാദനത്തിന് പൊതുസൗകര്യങ്ങള്‍ ഉപയോഗിക്കുക, വിപണനം കാര്യക്ഷമമാക്കുക എന്നിവ വഴി ആ ഉത്പന്നത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. കൂടാതെ അടിസ്ഥാന സൗകര്യ വികസനം, ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ് എന്നിവയ്ക്ക് ഭക്ഷ്യ- സംസ്‌കരണ മന്ത്രാലയത്തിന്റെ ആനുകൂല്യങ്ങളും ലഭിക്കും.

ധനസഹായം

പി.എം.എഫ്.എം.ഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘങ്ങളിലെ  അംഗങ്ങള്‍ക്ക് ചെറിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ഓരോ അംഗത്തിനും 40,000 രൂപ വരെ പ്രാരംഭ മൂലധനം ലഭ്യമാകും. ഭക്ഷ്യ സംസ്‌കരണ സംരംഭം നടത്തുന്ന ഒരു എസ്.എച്ച്.ജി അംഗത്തിന് 35% വായ്പാനുബന്ധ മൂലധന സബ്‌സിഡി പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. എസ്.എച്ച്.ജി ഫെഡറേഷന്റെ മൂലധന നിക്ഷേപത്തിന് ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റോടു കൂടി 35% സബ്‌സിഡി ലഭ്യമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി 1440 കുടുംബശ്രീ സംരംഭകര്‍ക്ക് സീഡ് ക്യാപിറ്റല്‍ ധനസഹായമായി 4,30,51,09 രൂപയാണ് നല്‍കുന്നത്. 14 ജില്ലകളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ നിന്നാണ് ധനസഹായം നല്‍കുന്നത്.

English Summary : According to Industries Minister P Rajeev,Kudumbasree May Launch Online Platform 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS