വനിതാ സാരഥികളെ, ഷീ ടാക്സി വിളിക്കുന്നു

HIGHLIGHTS
  • ഒക്ടോബർ 25 നു മുമ്പ് അപേക്ഷിക്കണം
e-auto-1
SHARE

വളയിട്ട കൈകളിൽ വളയം പിടിക്കാൻ താല്‍പ്പര്യമുണ്ടോ? എങ്കിൽ ഇപ്പോൾ ഷീ ടാക്സി, ഷീ ഇ- ഓട്ടോ സംരംഭകരായി മോഹം സാക്ഷാത്കരിക്കാം. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ജൻഡർ പാർക്ക് ആണ് സ്ത്രീകൾക്ക് ഡ്രൈവിങ് മേഖലയിൽ സംരംഭകരാകാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. അപേക്ഷകർ ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയ കുടുംബശ്രീ അംഗങ്ങളായിരിക്കണം.

ഷീ ടാക്‌സിക്കും ഷീ ഇ- ഓട്ടോയ്ക്കും അപേക്ഷ നൽകാം. നിലവിൽ വാഹനം ഇല്ലാത്തവർക്കാണ് അവസരം. കേരള വനിതാ വികസന കോർപ്പറേഷനിൽ നിന്നും വാഹനവായ്പ ലഭിക്കും. കുടുംബശ്രീയിൽ നിന്ന് സബ്സിഡിയും അനുവദിക്കും. പരമാവധി ഇളവുകളോടെ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡി (KAL) ൽ നിന്ന് ഇലക്ട്രിക് ഓട്ടോറിക്ഷ ലഭ്യമാക്കും. കൂടാതെ ഫിനാൻസ് മാനേജ്മെന്റ്, സമ്പാദ്യം തുടങ്ങിയവയിൽ പരിശീലനവും നൽകും.

അപേക്ഷ തപാലിലൂടെയോ വെബ് സൈറ്റിലെ ഫോറം പൂരിപ്പിച്ച്  ഓൺലൈനായോ നൽകാം. അപേക്ഷയോടൊപ്പം കുടുംബശ്രീ അംഗത്വത്തിനുള്ള തെളിവ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ് തുടങ്ങിയ രേഖകളുടെ പകർപ്പുകൾ എന്നിവ സമർപ്പിക്കണം. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ജൻഡർ പാർക്ക്, എ - 17, ബ്രാഹ്മിൻസ് കോളനി ലെയ്ൻ, കവടിയാർ, തിരുവനന്തപുരം - 695 003 എന്ന വിലാസത്തിൽ  ഒക്ടോബർ 25നു മുമ്പ് അപേക്ഷ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും genderpark.gov.in എന്ന വെബ് സൈറ്റ് കാണുക .ഫോൺ 0471-2433334. 

English Summary : Application Invited for She Taxi Drivers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA